ഗുരുദേവന്റെ ക്ഷേത്ര സങ്കല്പ്പം

ഗുരുദേവന്‍ തന്റെ അയിത്തോച്ചാടനം തുടങ്ങിയത് അരുവിപ്പുറത്തു 1888 ല്‍ സ്ഥാപിച്ച ശിവ പ്രതിഷ്ടയോടെ ആണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. അന്നത്തെ കേരള സാമൂഹിക സ്ഥിതി അത്തരം ഒരു നടപടി ക്ക്ക് പ്രേരിപ്പിക്കുന്നതായിരുന്നു. “ക്ഷേത്ര മതിലിനു പുറത്തു നിന്ന് പോലും ഈശ്വരനെ കൈ കൂപ്പി ആരാധിക്കാന്‍ അനുവാദം ഇല്ലാതിരുന്ന ഒരു ജന സമൂഹത്തിനു ശിവ പ്രതിഷ്ടയിലൂടെ ആരാധന സ്വാതന്ത്ര്യം നേടിക്കൊടുകുന്ന തോടൊപ്പം ആധ്യാത്മിക തയുടെ പരിവേഷം അനുഭവവേദ്യമാക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്‌ഷ്യം.”(കേരള കൌമുദി ശ്രീനാരായണ ഡയറക്ടറി ) എന്നാല്‍ 1916 ആയപ്പോഴേക്കും ഗുരുദേവന്‍ തന്റെ ക്ഷേത്ര സങ്കല്പ്പതിനെ ഒരു പുതിയ തലത്തില്‍ ചിന്തിച്ചു തുടങ്ങി. ഗുരുദേവന്റെ ക്രാന്ത ഇതിലൂട മനസ്സിലാക്ക എന്തെന്നാല്‍ ജനങ്ങളെ ഉയര്‍ന്ന ചിന്തയുടെ പ്രത്യേക തലത്തില്‍ എത്തിച്ചിട്ട് അതിലും ഉത്കര്‍ഷമായ തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ വേണ്ടിയുള്ള ഒരു പുതിയ ചുവടുവ്യ്പ്പാണ് ഗുരു കരുതിയത്‌.

1917 ല്‍ ഗുരുദേവന്‍ പ്രഖ്യാപിച്ചു- “ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. അമ്പലം കെട്ടുവാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്ന് പശ്ചാത്തപിക്കാന്‍ ഇടയുണ്ട്……. നിര്‍ബന്ധമാണെങ്കില്‍ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.”

ക്ഷേത്രത്തെ പറ്റി സ്വപ്നം കാണാന്‍ പോലും പറ്റാതിരുന്ന ജനങ്ങളെ വിദ്യാഭ്യാസം നേടാന്‍ തയ്യാറാക്കുകയാണ് ഗുരുദേവന്‍ തന്റെ ക്ഷേത്ര സ്ഥാപനങ്ങളിലൂടെ ചെയ്തത്. ശ്രീനാരായണ ഡയറക്ടറിയെ കടമെടുത്തു പറയട്ടെ കാലത്തിന്റെ മാറ് മനസ്സിലാക്കാനും കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാനും മറ്റാരെക്കാളും കൂടുതല്‍ സാധിച്ച മഹാശയനാണ് ശ്രീനാരായണ ഗുരു. ക്ഷേത്രങ്ങളില്‍ വിഗ്രഹത്തിനു പ്രാധാന്യം കല്‍പ്പിക്കേണ്ട ആവശ്യമില്ല എന്നാ ഗുരുവിന്റെ കാഴ്ചപ്പാടാണ് നിലവിളക്കും കണ്ണാടിയുമൊക്കെ പ്രതിഷ്ട്ടകള്‍ ആകാന്‍ കാരണം . ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ തന്നെ വിളങ്ങുന്നു. അത് വെളിച്ചമാണ് . അത് നാം തന്നെയാണ്. നമ്മുടെ ഉള്ളില്‍ തന്നെ നമുക്ക് ഈശ്വരനെ കണ്ടെത്താം എന്ന ആശയം ഇത്തരം ക്ഷേത്രങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ലോതുമൊഴിയു മോര്‍ക്കുകില്‍ എന്ന് ദൈവ ദശകത്തില്‍ ഗുരുദേവന്‍ ഈശ്വരനെ നമിക്കുന്നതും ഇതുതന്നെയാണ്.

“ക്ഷേത്രങ്ങളോട് ചേര്‍ന്ന് ശാലകളും ആളുകള്‍ക്ക് വന്നിരിക്കാന്‍ തോട്ടങ്ങളും ഉണ്ടായിരിക്കണം” എന്ന ഗുരുവിന്റെ നിഷ്കര്‍ഷ തന്നെ ജനതതിയെ ഉന്നത സംസ്കാരത്തിലെത്തിക്കാന്‍ ഉള്ള ഗുരുവിന്റെ ശ്രമമായി കരുതാം. വായിച്ചു അറിവ് നേടാം അതിനു പ്രകൃതിയോടു ഇണങ്ങിനില്‍ക്കുന്ന ഒരു ക്ഷേത്ര ചുറ്റുപാട് ആകുമ്പോള്‍ ഒരുവന്റെ ശാന്തമായ ചിന്തക്കും അറിവ് ശേഖരണത്തിനും പ്രകൃതിയെ സ്നേഹിക്കാനും എല്ലാം കൂടിയ ഒരു അന്തരീക്ഷമായി ക്ഷേത്രങ്ങള്‍ മാറുകയും ചെയ്യും എന്ന് ഗുരുദേവന മനസ്സിലാക്കി ഗുരുദേവന്റെ ക്ഷേത്ര വിപ്ലവത്തിലൂടെ അധസ്ഥിതരുടെ ചടുലമായ ഒരു ഉയിര്തെഴുന്നെല്‍പ്പാണ സാധ്യമായത് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പേരെടുത്ത പല സാംസ്‌കാരിക സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ഉണ്ടാരുന്നെങ്കിലും ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക സ്‌കാരിക സൌഹൃദ അവസ്ഥയും ഉന്നതിയും ഉത്തരേന്ത്യന്‍ സമൂഹങ്ങളില്‍ ഇന്നും കാണാന്‍ പറ്റുന്നില്ല. 

“വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട്‌ ശക്തരാകുക വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുക” എന്ന് ഗുരുദേവന്‍ വെറുതെ പ്രാസം ഒക്കാന്‍ വേണ്ടി പറഞ്ഞ വയ്ക്കുക അല്ല . തികച്ചും വരും കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്ന ഏറ്റവും ഉദാത്തമായ മന്ത്രങ്ങള്‍ ആയിരുന്നു. ഇന്ന് എനിക്ക് ധൈര്യ പൂര്‍വ്വം ഈ കാര്യങ്ങള്‍ ഇവിടെ പറയാന്‍ പറ്റുന്നതിന്റെ കാരണവും മറ്റൊന്നല്ല മറിച്ച്‌ ഗുരുദേവന്‍ എന്റെ പിതാമഹന്മാര്‍ക്ക് നല്‍കിയ ആ മഹത്തായ ആഹ്വാനത്തിന്റെ ശക്തി ഒന്ന് മാത്രമാണ്. ഇത് ഓരോ ഈഴവനും തിരിച്ചറിയുമ്പോള്‍ നമ്മുടെ ഇടയില്‍ നാം വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അന്ധകാരം പടിപടിയായി ഇല്ലാതാകും. അങ്ങനെ ഒരു നാളേക്കുവേണ്ടി നമുക്ക് ഗുരു വിനോട് പ്രാര്‍ഥിക്കാം.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *