ഗുരു ഷട്കം

ഗുരു ഷട്കം

 

 
ഓം ബ്രഹ്മണെ മൂര്‍ത്തിമതേ
ശ്രിതാനാം ശുദ്ധിഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരുവേ നമഹ:
 
നമോ ഭഗവതേ നിത്യ
ശുദ്ധമുക്ത മഹാത്മനെ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരുവേ നമഹ:

 
മഹനീയ ചരിത്രായ
മമത രഹിതാത്മനെ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരുവേ നമഹ:

 
ശിശിരീ കുര്‍വതൈ ശാന്തൈ:
കടാക്ഷയ് ശിഷ്യ സഞ്ചയാല്‍
ബ്രഹ്മ വിദ്യ കൊവിദായ
തസ്മൈ ശ്രീ ഗുരുവേ നമഹ:
 
വാദിനാം വാദിനെ വാചം
യമാനാം മൌന ഭാജിനെ
സര്‍വ ലോകാനുരൂപായ
തസ്മൈ ശ്രീ ഗുരുവേ നമഹ:

 
യസ്യ : കല്പതെ സിധൈ
പാദാംബുജ രജോലവഹ :
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരുവേ നമഹ:

 
പരമമായ അറിവില്‍ അമര്‍ന്ന് അറിവായി തന്നെ മാറിയ ജ്ഞാനി ആയിരുന്നു ശ്രീനാരായണ ഗുരു . ആ അര്‍ഥത്തില്‍ ആദി നാരായണനില്‍ തുടങ്ങുന്ന ഗുരുപരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണി തന്നെ ആണ് ഗുരു . ഗുരുവിന്‍റെ ഗുരുത്വം ശരിക്കും അനുഭവിച്ച്  അറിഞ്ഞ  ശിവലിംഗദാസ സ്വാമികള്‍  ” ഗുരു ഷട്കത്തിലൂടെ ” ശിവതത്വം തന്നെ ആയിരിക്കുന്ന ഗുരുവിനെ ആവിഷ്കരിക്കുന്നു . ” ഓം നമശ്ശിവായ ” എന്ന് ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ പഞ്ചാക്ഷരമന്ത്രമാകുന്നവിധം ആറ് ശ്ളോകങ്ങളാണ്   ഗുരുഷട്കത്തില്‍  ഉള്ളത് . അരുവിപ്പുറത്തുവച്ചാണ്  ശിവലിംഗദാസ സ്വാമികള്‍ ഇത് രചിച്ചത് .
” ബ്രഹ്മം തന്നെ ആയവനും , ആശ്രിതര്‍ക്ക് ശുദ്ധമായ ആത്മജ്ഞാനം നല്‍കുന്നവനും , ഭവത്സ്വരൂപമായവനും , നിത്യ ശുദ്ധവും, നിത്യമുക്തവുമായ  മഹത് ഭാവത്തോടു കൂടിയവനും , മഹനീയമായ ചരിത്രത്തോട് കൂടിയവനും , യാതൊന്നിനോടും മമതയില്ലാത്തവനും , ശാന്തമായ കടാക്ഷങ്ങളെകൊണ്ട് ശിഷ്യസമൂഹത്തിന്റെ താപത്രയങ്ങള്‍ അകറ്റുന്നവനും , ബ്രഹ്മവിദ്യാകൊവിദനും, വാദികള്‍ക്ക് വാദി ആയും , വാക്കുകളെ യമനം ചെയ്ത് മഹാമുനിആയവനും , സര്‍വലോകങ്ങള്‍ക്കും അനുരൂപനുമായി പ്രശോഭിക്കുന്ന ശ്രീനാരായണ ഗുരുദേവനായിക്കൊണ്ട്  നമസ്കാരം , അവിടുത്തെ പാദപത്മത്തില്‍ പറ്റിയിരിക്കുന്ന രേണുക്കള്‍ മതി ഞങ്ങള്‍ക്ക് സര്‍വവിധമായ സിദ്ധിയും , ഐശ്വര്യവും പ്രദാനം ചെയ്യാന്‍ “
ഈ സ്തുതി ഗുരുപ്രഭാവത്തെ അറിഞ്ഞ ശിഷ്യന്റെ സാക്ഷിപത്രമാണ്
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *