കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ..

Source : http://news.keralakaumudi.com കുദ്രോളി(മംഗലാപുരം) ​: സാക്ഷാൽ ഗോകർണനാഥന്റെ  മുന്നിൽ ഇന്ദിരയും ലക്ഷ്മിയും പഞ്ചാക്ഷരിയുടെ അകന്പടിയോടെ നിവേദ്യമർപ്പിച്ചപ്പോൾ വഴിമാറിയത് ചരിത്രം.  ശ്രീനാരായണഗുരു പ്രതിഷ്ഠനടത്തിയ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ചുമതലയേറ്റ മുഹൂർത്തം രാജ്യത്തിന് തന്നെ എന്നെന്നും ഓർക്കാവുന്ന നിമിഷങ്ങളിലൊന്നായി. അർച്ചകരായി ചുമതലയേറ്റതോടെ ഇരുവരുടേയും പേരിനൊപ്പം ശാന്തിയെന്ന് നാമകരണം ചെയ്യപ്പെട്ടു.

നവരാത്രി ആഘോഷത്തിന്റെ രണ്ടാംദിനമായ ഇന്നലെ രാവിലെ പത്തരയോടെയാണ് ചരിത്രംരചിച്ച മുഹൂർത്തം പിറന്നത്. മുഖ്യ അർച്ചകനായ ലക്ഷ്മണശാന്തിയോടൊപ്പം മഞ്ഞ പട്ടുചേല ധരിച്ച് മുല്ലപ്പൂക്കളണിഞ്ഞ് എത്തിയ ലക്ഷ്മിശാന്തിയും ഇന്ദിരാശാന്തിയും ക്ഷേത്രഗർഭഗൃഹത്തിന് മുന്നിൽ വലതുഭാഗത്തായുള്ള ശ്രീനാരായണപ്രതിഷ്ഠയുടെ മുന്നിലെത്തി ആരതി ഉഴിഞ്ഞതോടെയാണ് ചടങ്ങിന് തുടക്കമായത്.

ക്ഷേത്രത്തിന്റെ മുഖ്യ രക്ഷാധികാരിയും മുൻകേന്ദ്രമന്ത്രിയുമായ ജനാർദ്ദൻ പൂജാരിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ഗുരുവിന് ആരതിയുഴിഞ്ഞത്. ഇതിനുശേഷം 10.45 ഓടെ ഗോകർണനാഥന് ലക്ഷ്മിശാന്തി ആരതിയുഴിഞ്ഞു. ഇന്ദിരാശാന്തിയും ഇവരൊടൊപ്പമുണ്ടായിരുന്നു. പൂജയ്ക്ക് ശേഷം മുഖ്യരക്ഷാധികാരി ജനാർദ്ദൻ പൂജാരിയടക്കമുള്ളവർക്ക് ഇരുവരും പ്രസാദം നൽകി. പിന്നാലെ  അന്നപൂർണേശ്വരി,​ ശ്രീഹനുമാൻ,​ നവഗ്രഹങ്ങൾ,​ ദത്താത്രേയ,​ ശ്രീശാരദ വിഗ്രഹങ്ങൾക്ക് മുന്നിലും ഇരുവരും അർച്ചന നടത്തി.

ബണ്ട്വാൾ താലൂക്കിലെ മൂഡ വില്ലേജിൽ തൊഴിലാളിയാണ് ശാന്തിപട്ടം നേടിയ 67 കാരിയായ ലക്ഷ്മി. 45കാരിയായ ഇന്ദിര പൂത്തൂർ താലൂക്കിലെ ബണ്ണൂരിൽ ബീഡിത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
സ്ത്രീകളടക്കം വൻജനാവലി തന്നെ ചടങ്ങിന് സാക്ഷിയാകാൻ ക്ഷേത്രത്തിലെത്തിയിരുന്നു.  ബി.സി റോഡിലെ ശ്രീനാരായണഗുരുമന്ദിരത്തിൽ കഴിഞ്ഞ നാലുമാസമായി ലോകേഷ് ശാന്തിയ്ക്ക് കീഴിൽ പൂജാവിധികൾ പഠിച്ചശേഷമാണ് ഇരുവരും കുദ്രോളി ക്ഷേത്രസന്നിധിയിലെത്തിയത്.
ഇരുവർക്കും ക്ഷേത്രത്തിലെ മറ്റ് അർച്ചകർക്കുള്ള അതേ ശന്പളം നൽകുമെന്ന് ക്ഷേത്രരക്ഷാധികാരിയും മുൻ കേന്ദ്രമന്ത്രിയുമായ ജനാർദ്ദൻ പൂജാരി പറഞ്ഞു. സ്ത്രീകൾ, ​പ്രത്യേകിച്ച് വിധവകൾ അകറ്റിനിറുത്തപ്പെടേണ്ടവരല്ല എന്ന സന്ദേശമാണ് ഇതിലൂടെ ക്ഷേത്രം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബില്ലവ മഹാമണ്ഡലയുടെ കീഴിലുള്ള മറ്റു ഗുരുമന്ദിരങ്ങളിലും സ്ത്രീകളെ പൂജാരിമാരായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു 1912ൽ പ്രതിഷ്ഠ നടത്തിയ കുദ്രോളി ഗോകർണനാഥ ക്ഷേത്രം തെക്കെ ഇന്ത്യയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. കർണാടകയിലെ ബില്ലവസമുദായത്തിന്റെ പ്രധാന ക്ഷേത്രവുമാണിത്. നൂറടിയോളം ഉയരത്തിലുള്ള ശിവപ്രതിമകളുടെ ശിരസ്സിൽ നിന്ന് പ്രവഹിക്കുന്ന ജലധാരയടക്കം നിരവധി വിസ്മയക്കാഴ്ചകൾ ഇവിടെയുണ്ട്.


Page : http://news.keralakaumudi.com/news.php?nid=4cca57d8ef86b20115a11e0c845f283c

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. m.Surendran says:

    I visted many sites related See Narayana Guru, but among those , Gurudevan.net is SUPER. congratulations. Please keep & try this site Higher & Higher.

Leave a Reply

Your email address will not be published. Required fields are marked *