Educate & Enlighten | Organize & Strengthen - Sree Narayana Guru

sndp-yogam-political 0

എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ

എസ്.എൻ.ഡി.പി യോഗം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കും. വിജയിക്കാൻ സാധ്യതയുള്ള പഞ്ചായത്ത്‌, ബ്ലോക്ക് മണ്ഡലങ്ങളിൽ യൂണിയൻ കൌണ്‍സിലിന്റെ അംഗീകാരത്തോടെ യോഗാംഗങ്ങൾക്ക് മത്സരിക്കാം. രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് നേടി മത്സരിക്കുന്ന യോഗാംഗങ്ങളും സ്വതന്ത്ര ചിഹ്നത്തിലേ മത്സരിക്കാൻ അനുവദിക്കുകയുള്ളു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിൽ മത്സരിക്കുന്നവർ യോഗത്തിലെ സ്ഥാനങ്ങൾ രാജിവക്കണം....

മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുള്ള നിര്‍ദ്ദേശം തള്ളി 0

മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുള്ള നിര്‍ദ്ദേശം തള്ളി

സംസ്ഥാനത്തെ 34 മദ്രസ സ്‌കൂളുകളെ എയ്ഡഡ് ആക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പ് തളളി. ധനവകുപ്പും നേരത്തെ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. മദ്രസകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്. ഇത്തരം സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഭരണഘടനാ പരമായ സമനീതിക്ക്...

ag-thankappan-sndp-yogam

ഗുരുദേവ നിയോഗം

പ്രിയ ഏ.ജി സാറിന് ഇത് ഗുരുദേവ നിയോഗം … കഴിഞ്ഞ നാല് പതിറ്റാണ്ടായി എസ്. എൻ. ഡി. പി യോഗം കോട്ടയം യൂണിയന്റെ സാരഥ്യം വഹിച്ചുകൊണ്ട് ഗുരുദേവനെയും, യോഗത്തെയും നിസ്വാർത്ഥം സേവിച്ച് യൂണിയനെ അഭിവൃദ്ധിയുടെ നെറുകയിൽ എത്തിച്ചുകൊണ്ട് എസ്. എൻ. ഡി. പി യോഗത്തിന്റെ ശക്തി കേന്ദ്രമാക്കി മാറ്റിയ...

k_sukumaran_b_a 0

K Sukumaran | കെ. സുകുമാരന്‍

പത്രാധിപര്‍  കെ സുകുമാരന്‍ B.A

പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954 

1903 ജനുവരി 8 നു മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി. വി. കുഞ്ഞുരാമന്റെയും , കൊച്ചിക്കാവിന്റെയും മകനായി   ജനിച്ചു.  പഠനശേഷം പോലീസ് വകുപ്പില്‍  ക്ലര്‍ക്കായി ജോലി നോക്കി, സബ് ഇന്‍സ്പെക്ടര്‍  തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്ന അദ്ധേഹത്തെ യോഗ്യതയും, അര്‍ഹതയും ഉണ്ടായിരുന്നിട്ടും പരിഗണിക്കാതതിനെ തുടര്‍ന്ന്  രാജി വച്ചു . പിതാവായ സി വി കുഞ്ഞുരാമന്‍ തുടങ്ങിവച്ച കേരള കൌമുദി പത്രം അക്കാലത്തു പ്രസിദ്ധീകരണം മുടങ്ങി നില്‍ക്കുകയായിരുന്നു , അതിന്റെ സാരഥ്യം ഏറ്റെടുത്തു കേരള കൌമുദിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തത് കെ. സുകുമാരന്‍ ആയിരുന്നു .അതുകൊണ്ട് തന്നെ ഇന്നു  “പത്രാധിപര്‍ ”  എന്ന് പറഞ്ഞാല്‍ അത് ‘പത്രാധിപര്‍ കെ സുകുമാരന്‍ ‘  ആണ്.  കേരള കൌമുദിയെ പടവാളാക്കി സാമൂഹ്യ സമത്വത്തിനും , ഈഴവ ജനതയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി  പടപൊരുതി. 

sndp-yogam 0

ഗുരുവും , എസ് എന്‍ ഡി പി യോഗവും

ഗുരുവിനു എസ്. എന്‍. ഡി. പി യോഗത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടക്കാലത്തുണ്ടായ അസ്വാരസ്യം ഒരു കത്തിലൂടെ പ്രകടിപ്പിക്കുന്നു. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും, യോഗം നേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ ശൈഥില്യം വരികയായി....

sndp-yogam 0

എസ്. എൻ. ഡി. പി യോഗം നേതൃത്വം

ജനറൽ സെക്രട്ടറി – വെള്ളാപ്പള്ളി നടേശൻ‌ പ്രസിഡന്റ് – ഡോ. എം എൻ സോമൻ വൈസ് പ്രസിഡന്റ് – തുഷാർ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി – അരയക്കണ്ടി സന്തോഷ് കൗണ്‍സിൽ അംഗങ്ങൾ : 1. എസ് . രഞ്ജിത് – തിരുവനന്തപുരം 2. പി. സുന്ദരൻ – കൊട്ടാരക്കര 3....

gurudeva-crusification-at-thodupuzha 1

സിപിഎം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു

കണ്ണൂരിലെ തളിപ്പറമ്പിൽ ബാലസംഘം നടത്തിയ ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറയ്ക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ പ്രദേശിക പ്രവർത്തകർക്ക് തെറ്റുപറ്റി. കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു. ഇത്തരം തെറ്റ് ആവർത്തിക്കാതിരിക്കാൻ എല്ലാ ഘടകങ്ങളും ജാഗ്രത പാലിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി....

kpms-president 1

ഗുരുവിനെ അപമാനിച്ചവർ സമൂഹത്തിലെ കോടാലി

സി. പി. എം പ്രവര്‍ത്തകര്‍ ബാലസംഘത്തെ ഉപയോഗിച്ച് ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ചെന്നും ബാലസംഘം സമൂഹ ത്തിലെ കോടാലിയായി മാറുമെന്നും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണഠന്‍ മാസ്റ്റര്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെ അപമാനിച്ചതില്‍ പ്രതിക്ഷേധിച്ചു എസ്എന്‍ഡിപി വൈക്കം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം...