ഒരു മുസല്മാ൯ ഭക്ത൯

ഒരു മുസല്മാ൯ ഭക്ത൯ ഗുരുദേവനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഏതാണ്ട് കാര്യമായും ഏതാണ്ട് നേരംപോക്കായും ചോദിച്ചു –
ഭക്ത൯ – സ്വാമി, എനിക്കൊരു സംശയം ചോദിപ്പാനുണ്ട്.
ഗുരുദേവ൯ – ചോദിക്കാമല്ലോ.
ഭക്ത൯ – ജനങ്ങള്ക്ക് മോക്ഷം കിട്ടുമെന്നല്ലേ ഗ്രന്ഥങ്ങള് പറയുന്നത്? എന്നാല് എന്താണ് ജനസംഖ്യ കുറയാതെ കാനേഷുമാറി കണക്കെടുക്കുമ്പോഴെല്ലാം വ൪ദ്ധിച്ചുകാണുന്നത്?
ഗുരുദേവ൯ – മൃഗങ്ങള്ക്ക് കയറ്റംകിട്ടി മനുഷ്യരാകുമായിരിക്കാം.
ഭക്ത൯ – മൃഗങ്ങളുടെ സംഖ്യക്ക് യാതൊരു കുറവും കാണുന്നില്ലല്ലോ?
ഗുരുദേവ൯ – ജന്തുകളെ ആദ്യം സൃഷ്ടിച്ചത് ആരാണ് ?
ഭക്ത൯ – അള്ളാവാണ്.
ഗുരുദേവ൯ – (ചിരിച്ചുകൊണ്ട്) അദ്ദേഹത്തിന്റെ തൊഴില് ഇപ്പോള് മറന്നു പോയോ ?

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *