Author: Gurudevan.Net

0

വിഷ്ണ്വഷ്ടകം

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്‍ന്ന ഉപജാതിവൃത്തത്തില്‍ രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.   വിഷ്ണും വിശാലാരുണപദ്മനേത്രം വിഭാന്തമീശാംബുജയോനിപൂജിതം സനാതനം സന്മതിശോധിതം പരം പുമാംസമാദ്യം സതതം പ്രപദ്യേ.       1 കല്യാണദം കാമഫലപ്രദായകം കാരുണ്യരൂപം കലികല്മഷഘ്നം കലാനിധിം കാമതനൂജമാദ്യം നമാമി ലക്ഷ്മീശമഹം മഹാന്തം.       2   പീതാംബരം ഭൃംഗനിഭം പിതാമഹ- പ്രമുഖ്യവന്ദ്യം ജഗദാദിദേവം കിരീടകേയൂരമുഖൈഃ പ്രശോഭിതം ശ്രീകേശവം...

0

ശ്രീകൃഷ്ണദര്‍ശനം

ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും സത്തില്‍ തിരോഭൂതമായ് പിയൂഷധ്വനി ലീനമായ്ച്ചുഴലവും ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ- ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി ഗ്രീവന്റെ ദിവ്യോത്സവം. | ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം ലഭ്യം. |    

0

ചിജ്ജഡചിന്തനം

ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.   ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍ വടിവെന്നുമിരുന്നു വിളങ്ങിടണം.       1    ഇടണേയിരുകണ്മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2   നിലമോടു നെരുപ്പു നിരന്നൊഴുകും ജലമാശുഗനംബരമഞ്ചിലുമേ അലയാതെയടിക്കടി നല്‍കുക നിന്‍...

0

തേവാരപ്പതികങ്കള്‍

തമിഴിലെ തേവാരം എന്ന സ്തോത്രരചനാരീതിയില്‍ എഴുതപ്പെട്ട കൃതി. അഞ്ചു പതിക(ദശകം)ങ്ങളിലായി അമ്പതു പാട്ടുകള്‍ അടങ്ങുന്നു. നായിനാര്‍പ്പതികം എന്നറിയപ്പെടുന്ന ആദ്യത്തെ പതികം 1887-ല്‍ അരുമന്നൂരില്‍ നായനാര്‍കോവില്‍ പണിതപ്പോള്‍ എഴുതിയതാണ്‌.   പതികം ഒന്ന് ഞാനോതയമേ! ഞാതുരുവേ! നാമാതിയിലാ നര്‍ക്കതിയേ! യാനോ നീയോ ആതിപരം, യാതായ് വിടുമോ പേചായേ; തേനാര്‍ തില്ലൈച്ചീരടിയാര്‍...

0

ശിവപ്രസാദപഞ്ചകം

ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ, ഭവസങ്കടനാശന, പാഹി ശിവ, കവിസന്തതി സന്തതവും തൊഴുമെന്‍- ഭവനാടകമാടുമരുമ്പൊരുളേ!       1  പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.       2   പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ- ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും കുടികൊണ്ടു കുടിക്കുമരും കുടിനീ- രടിതട്ടിയകത്തു നിറഞ്ഞിരി...

0

സദാശിവദര്‍ശനം

അന്താദിപ്രാസം ദീക്ഷിച്ചിരിക്കുന്നു. അര്‍ത്ഥക്ലേശമുണ്ടാക്കുന്ന വരികള്‍ ധാരാളം. വൃത്തം: പഞ്ചചാമരം     മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ- റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി- ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.       1   കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും- കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍ ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല- ക്കുളം കവിഞ്ഞ കോമളക്കുടം...

0

കുണ്ഡലിനിപ്പാട്ട്

1887-നും 1897-നും ഇടയ്ക്ക് രചിക്കപ്പെട്ടു. യോഗശാസ്ത്രത്തിലെ കുണ്ഡലിനീശക്തിയെ പടിപടിയായി ഉണര്‍ത്തുന്ന വിധമാണ്‌ ഇതിന്റെ രചന.   ആടുപാമ്പേ! പുനം തേടു പാമ്പേ! യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!   തിങ്കളും കൊന്നയും ചൂടുമീശന്‍പദ- പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!    വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!   ആയിരം കോടി അനന്തന്‍...

0

ഇന്ദ്രിയവൈരാഗ്യം

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ!       1    കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെന്‍ – പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍- ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!       2  ...

0

പിണ്ഡനന്ദി

ശൈവസിദ്ധാന്തപരമായ ഒരു സ്തോത്രകൃതി. 1887-97 കാലത്ത് എഴുതിയത്.   ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്റെ പിണ്ഡ- മെപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലീ! കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ!       1    മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍ പിണ്ഡത്തിനന്നമൃതു നല്കി വളര്‍ത്ത ശംഭോ!       2  ...

0

കോലതീരേശസ്തവം

കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് രചിച്ച അര്‍ച്ചാവതാരസ്തുതി.   കാലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍ ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍ പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍ കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.       1   ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ- രാലോകനമാത്രേണ ഭരിക്കുന്നനുവേലം ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ- ക്കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.       2   സര്‍ണ്ണാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍- ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോന്‍...