BDJS Office Inauguration & Membership Campaign

bdjs5കേരളചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തിന്‍റെ സാന്നിദ്ധ്യത്തിൽ മറ്റൊരു ചരിത്ര ഗാഥയായി തുടങ്ങിയ ഭാരത്‌ ധർമ്മജനസേന, അതിന്‍റെ ഓരോ പ്രവർത്തിപഥത്തിലും ചരിത്ര ഗാഥകൾ തീർക്കുന്നു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്നു വരെ നടപ്പിലാക്കാൻ കഴിയാത്ത രീതിയിലാണു ബി. ഡി. ജെ. എസ്‌ ന്‍റെ അംഗത്വവിതരണ മീറ്റിംഗുകളിലെ ജനപങ്കാളിത്തം.

തിരുവനന്തപുരം ജില്ലയിൽ മാത്രം അംഗത്വവിതരണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും വർഗ്ഗീയവേർത്തിരിവു സൃഷ്ടിച്ചു വോട്ടു നേടലും ശീലമാക്കിയ ഇടതു വലതു പക്ഷങ്ങളുടെ കപടരാഷ്ട്രീയം ജനങ്ങൾ മടുത്തിരിക്കുന്നു, അതിൽ നിന്നൊരു മോചനം കേരളജനത ആഗ്രഹിക്കുന്നു എന്നതാണു ഈ പങ്കാളിത്തത്തിൽ നിന്നും മനസ്സിലാകുന്നത്.

ഭരത് ധര്‍മ്മ ജന സേനയുടെ തിരുവനന്തപുരം ജില്ലയിലെ മെമ്പര്‍ഷിപ്‌ ക്യാമ്പൈന്‍ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കി. ജില്ലയിലെ പതിനാല് നിയോജക മണ്ഡലങ്ങളിലായി നടന്ന ക്യാമ്പൈനില്‍ ഒരു ലക്ഷം പ്രേവര്‍ത്തകര്‍ അംഗത്വം സ്വീകരിച്ചു. പൂവര്‍ ഗ്രാമപഞ്ചായത് മുന്‍ പ്രെസിഡന്‍റെ ആന്‍റൊ മാര്‍സലിന്‍റെ നേത്രത്വത്തിലുള്ള കേരള ലാറ്റിന്‍ കത്തോലിക്കാ സഭയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആദ്യദിവസം അംഗത്വം ഏറ്റുവാങ്ങി. വരുംദിവസങ്ങളില്‍ കേരളത്തിലെമറ്റുജില്ലകളിലേക്ക് അംഗത്വ വിതരണം ആരംഭിക്കും.

ഭാരത് ധർമ്മ ജന സേന (BDJS) കേന്ദ്രകമ്മറ്റി ഓഫീസ് ഉദ്ഘാടനം (അറപ്പുര, വട്ടീയൂർക്കാവ് , തിരുവനന്ദപുരം) 15-1-2016 വെളളിയാഴ്ച ഉച്ചക്ക് 12 -15 നും 1നും ഇടയ്ക്കുള്ള ശുഭമുഹൂർത്തിൽ ശ്രീമതി പ്രീതി നടേശൻ നിർവഹിച്ചു .

bdjs8 bdjs3 bdjs1 bdjs

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *