Brahmasri Guru Prasad Swami’s American Visit

sivagiri-mutt-mar-papaലോക മാനവിക ദർശനത്തിന്റെ പ്രവാചകനായ ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയരുടെ ആസ്ഥാനമായ ശിവഗിരിയിൽ പ്രവർത്തിക്കുന്ന ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികൾ അമേരിക്കയിലേക്കും എത്തുന്നു. ഗുരുദേവന്റെ തൃപ്പാദങ്ങൾ പിന്തുടരുന്ന സ്വാമികൾ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെ ഗുരുദേവ ഭക്തൻമാരെയും സന്ദര്ശിക്കുന്ന ഈ വേളയിൽ. ഗുരു നമുക്ക് പകര്ന്നു നല്കിയ അമൃത വർഷിണി ആയ ദൈവദശകത്തിന്റെ 101 നാം വാര്ഷിക ആഘോഷവും വടക്കേ അമേരിക്കയിലെ ശ്രീ നാരായണ അസോസിയേഷൻ കാലിഫോര്ണിയ – ലോസ ആന്ജലോസ്സിൽ ജൂലായ്‌ 12-നു ഉത്ഘാടനം ചെയ്യപ്പെടും.

സ്വാമികൾ അമേരിക്കയിലെ മറ്റു ഗുരുദേവ സംഘടനകളിലെ (Texas, Arizona, Philadelphia, Chicago, Washington DC, New York & California) ഭക്തൻമാരേയും സന്ദർശിക്കുന്നുണ്ട് .

ഈ അടുത്ത സമയത്ത് ആദരനീയനായ പോപ്പ് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളെ വത്തിക്കാനിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തത് ഗുരുദേവ ദർശനങ്ങളും ആശയങ്ങളും ലോകം അoഗീകരിക്കാൻ തുടങ്ങിയതിന്റെയും അതു ലോകത്തിനു മുന്പാകെ എത്തിക്കാൻ സ്വാമികൾക്ക് കഴിഞ്ഞതിന്റെയും തെളിവാണ്.  ഇന്ന് ശ്രീ നാരായണ പ്രസ്ഥാനങ്ങൾ അതിന്റെ തേജസ്സോടും ഓജസ്സോടും കൂടി ലോകം എമ്പാടും വേരുറപ്പിക്കുന്ന ഈ അവസരത്തിൽ നമ്മുക്കും കൈ കോർത്ത്‌ നിന്നു കൊണ്ട് ഒപ്പം ചേരാം.california-sree-narayana-association


ശ്രീ നാരായണ അസോസിയേഷൻ കാലിഫോര്ണിയ. www.snacalifornia.org

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. Devi Gopal Devi Gopal says:

    Great missionary…. Sivagiri Mutt should do this kind of activities more & more to widespread the wisdom of Sree Narayana Guru. Also, take care of charity works.

Leave a Reply

Your email address will not be published. Required fields are marked *