ഗുരുദേവനെ അവഹേളിച്ചവരെ ശിക്ഷിക്കണം: സ്വാമി പ്രകാശാനന്ദ

കേരളത്തെ രൂപപ്പെടുത്തിയ മലയാളത്തിന്റെ മഹാനായ ഗുരുവായ ശ്രീനാരായണ ഗുരുവിനെ കഴുത്തില്‍ കുരുക്കിട്ട് കുരിശില്‍ തറയ്ക്കുന്ന രംഗം അവതിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആവശ്യപ്പെട്ടു. ലോകജനതയെ സമഗ്രമായ മാനുഷികതയിലേക്ക് ആനയിച്ച മഹാത്മാവായ ഗുരുവിനെ വികലവും ഭ്രാന്തവുമായി ചിത്രീകരിച്ചത് ചിന്തയുടെ സ്വാതന്ത്ര്യമോ പരിഷ്‌കാരമോ അല്ല, മറിച്ച് ആശയങ്ങളുടെ ദാരിദ്രത്തേയും സ്വന്തം പൈതൃകത്തിന് നേരെയുള്ള വെല്ലുവിളിയേയുമാണ് സൂചിപ്പിക്കുന്നത്.

ഗുരുവിനെ ഇത്രയേറെ നീചമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധമുയരുമ്പോഴും പിണറായി വിജയനെ പോലുള്ളവര്‍ ന്യായീകരണവുമായെത്തുന്നത് ഞങ്ങളെയും പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ശിവഗിരിയുടെ വേദിയില്‍ വന്ന് ഗുരുദേവനെ മാനവീകതയുടെ ലോകഗുരുവെന്ന് വാഴ്ത്തുകയും പുറത്ത് അവഹേളിക്കുകയുമാണ്. ഗുരുനിന്ദയെ ഗുരുഭക്തര്‍ സൂക്ഷ്മമായി മനസിലാക്കി ജീവിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കേരളത്തിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ശിവഗിരി മഠം ഇടപെടാറില്ല. എന്നാല്‍ ഇത്തരം ഗുരുനിന്ദയുമായി മുന്നോട്ടുപോയാല്‍ ഇതിന് പിന്നിലെ രാഷ്ട്രീയത്തെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്നും സ്വാമി പ്രസ്താവനയില്‍ അറിയിച്ചു.

sivagiri-circular

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *