R ശങ്കറിന്റെ – 41 )൦ ചരമ വാർഷികം

ആര്‍. ശങ്കര്‍ കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന ഗ്രാമത്തില്‍ കുഴിക്കല്‍ ഇടവകയില്‍ താഴത്തുമുറിയില്‍ വിളയില്‍ വീട്ടില്‍ 1909-ലാണ്‌ ആര്‍. ശങ്കറിന്റെ ജനനം. സാമ്പത്തിക പരാധീനതയിലും ശങ്കര്‍ ഉന്നത വിദ്യാഭ്യാസം നേടി. പത്തുവര്‍ഷത്തോളം അധ്യാപകനായും പിന്നീട്‌ അഭിഭാഷകനായും തുടര്‍ന്ന്‌ സജീവ രാഷ്‌ട്രീയത്തിലേക്കും പ്രവേശിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതവിജയം വ്യക്തിനേട്ടം മാത്രമായിരുന്നില്ല. മറിച്ച്‌ അദ്ദേഹം ജനിച്ച സമൂഹത്തിന്റെയും നേട്ടമായിരുന്നു. ഗുരുദേവന്റെ ഉപദേശങ്ങള്‍ ശിരസാവഹിച്ച അദ്ദേഹം വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ടു മഹാദൗത്യങ്ങളില്‍ ഏര്‍പ്പെട്ടു. പിടിയരി സംഭരണവും കെട്ടുതെങ്ങു പ്രസ്ഥാനവും. രണ്ടും വന്‍ വിജയമായിത്തീര്‍ന്നതിനുപിന്നില്‍ ഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം വിശ്വസിച്ചു. കേരളത്തിലെ എല്ലാ എസ്‌.എന്‍.ഡി.പി.ശാഖകളില്‍നിന്നും ഒറ്റദിവസംകൊണ്ട്‌ 1 ലക്ഷംരൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കിയ ഉത്‌പന്നപ്പിരിവും പരിപൂര്‍ണ്ണവിജയമായിരുന്നു.

രാഷ്‌ട്രീയരംഗത്ത്‌ ചുവടുറപ്പിച്ചശേഷം 1944-ല്‍ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായത്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടാണ്‌. അദ്ദേഹത്തിന്റെ ആദ്യചുവടുവയ്‌പ്പ്‌ കൂടുതല്‍ ശാഖകളും യൂണിയനുകളും ഉണ്ടാക്കുന്നതിലായിരുന്നു. ശാഖകള്‍ക്കും യൂണിയനുകള്‍ക്കും സ്വന്തമായി മന്ദിരം ഉണ്ടാക്കുവാനും അദ്ദേഹംനേതൃത്വം നല്‍കി. 10 വര്‍ഷത്തിനുള്ളില്‍ 9 യൂണിയനുകളും 448 ശാഖകള്‍ക്കും പുതിയതായി മന്ദിരങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു.

യോഗപ്രവര്‍ത്തനങ്ങള്‍വിദ്യാഭ്യാസമേഖലയിലേക്ക്‌ തിരിച്ചുവിട്ടത്‌ അദ്ദേഹമായിരുന്നു. കൊല്ലത്ത്‌ ഒന്നാംഗ്രേഡ്‌ കോളേജും, ടെക്‌നിക്കല്‍ സ്‌കൂളും തുടങ്ങി. തുടര്‍ന്ന്‌ ശ്രീനാരായണ പോളിടെക്‌നിക്ക്‌, കൊട്ടിയം ശ്രീനാരായണ ട്രെയിനിംഗ്‌ കോളേജ്‌, നെടുങ്ങണ്ട, എന്നിവയും സ്ഥാപിതമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം കാര്യക്ഷമമാക്കാന്‍ ശ്രീനാരായണ ട്രസ്റ്റ്‌ സ്ഥാപിച്ചു. സാമുദായിക സംവരണം താല്‌കാലികമാണെന്നും സമുദായം സ്വന്തം കാലില്‍നില്‍ക്കാന്‍ പ്രാപ്‌തരാകണമെന്നും അവശത ഒരു അവകാശമായി പരിണമിക്കാന്‍ പാടില്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രസംഗകന്‍, പത്രപ്രവര്‌ത്തകന്‍, ഭരണാധികാരി, രാഷ്‌ട്രീയനേതാവ്‌, തുടങ്ങിയ വിവിധ നിലകളില്‍ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.1964-ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. രണ്ടുവര്‍ഷം മാത്രമേ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക്‌ തുടരാന്‍ സാധിച്ചുള്ളൂ. 1972 നവംബര്‍ 7ന്‌ അദ്ദേഹം ചരിത്രത്തിലേക്ക്‌ മണ്‍മറഞ്ഞു.

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *