തിരുവിതാംകൂര്‍ ഈഴവ സംഗമം

എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ന്  ശംഖുംമുഖത്ത് നടക്കുന്ന തിരുവിതാംകൂർ ഈഴവ മഹാസംഗമം,​ യൂത്ത് മൂവ്മെന്റ് സംസ്ഥാന സംഗമം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ തകൃതി.  തലസ്ഥാനത്ത് നടക്കുന്ന തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തിന്റെയും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സംഗമത്തിന്റെയും ക്രമീകരണങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും എസ്.എന്‍.ഡി.പി. യോഗം നേതാക്കളെത്തി. സമ്മേളനസ്ഥലമായ ശംഖുംമുഖത്തെ വേദി പരിശോധിക്കാനാണ് എസ്.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും മറ്റ് നേതാക്കളുമെത്തിയത്.
 
സംഗമവുമായി ബന്ധപ്പെട്ട്  ഇതുവരെ  രണ്ട് ലക്ഷത്തോളം സമ്മേളനങ്ങൾ നടന്നതായി  സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.  135 യൂണിയൻ സമ്മേളനങ്ങളും, 4500  മേഖലാ സമ്മേളനങ്ങളും, 6500 ശാഖാ യോഗങ്ങളും ​യൂത്ത് മൂവ്മെന്റ് യൂണിയൻ ,​ വനിതാ സംഘം ,​മറ്റ് പോഷക സംഘടനകൾ എന്നിവയുടെ സമ്മേളനങ്ങളും നടന്നു.45,​000 കുടുംബ യോഗങ്ങളും 75,​000 മൈക്രോ യൂണിറ്റ് സമ്മേളനങ്ങളും ഇതിന് പുറമെയാണ്.സംഗമത്തിന്റെ  ആശയ പ്രചരണത്തിന്  അഞ്ഞൂറോളം നേതാക്കൾ ആറ് മാസമായി വിവിധ ജില്ലകളിൽ പ്രചാരണ രംഗത്താണ്.
 
യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി സ്വാഗതസംഘം ഓഫീസിൽ  ചേർന്ന്   പ്രവർത്തനങ്ങൾ വിലയിരുത്തി.  യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സമിതി കൺവീനർ അനിൽ തറനിലം അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ രതീഷ് ചെങ്ങന്നൂർ മുഖ്യ പ്രഭാഷണം നടത്തി.  സജീവ് കല്ലട, സിനിൽ മുണ്ടപ്പള്ളി,പ്രിജി ഗോപിനാഥ് തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
 
 
സംഗമത്തിന്റെ വിളംബരമായി  തിരുവനന്തപുരത്ത് യൂത്ത് മൂവ്മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ  ഇരുചക്ര വാഹന റാലി നടത്തി.എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു  ഉദ്ഘാടനം ചെയ്തു.  500 പേര്‍ക്കിരിക്കാവുന്ന സ്റ്റേജ്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവ നേതാക്കള്‍ പരിശോധിച്ചു. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കും. സംഗമത്തില്‍ പങ്കെടുക്കാനായി യു.എ.ഇ., യു.കെ, യു.എസ്.എ, ആസ്‌ട്രേലിയ, സിങ്കപ്പുര്‍, മലേഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *