നമ്മള്‍ എവിടെ നില്‍ക്കുന്നു? നമ്മള്‍ എവിടെ നില്‍ക്കണം?

“ഉണരനമിന്നി ഉറങ്ങണം ഭുജിച്ചീ-…

ടണ മശനം പുനരെനമെന്നി വണ്ണം

അണയുമനേക വികല്പ്പമാകയാ ലാ –

രുനരുവതു ല്ലൊരു നിര്‍വികാര രൂപം”

ഗുരുദേവന്റെ ആത്മോപദേശ ശതകത്തിലെ ആറാമത്തെ ശ്ലോകമാണിത്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് നിത്യ ജീവിതത്തെ ഗുരു ഈ നാല് വരികളില്‍ വളരെ ലളിതമായി വരച്ചു കാട്ടുന്നു. സ്വാമി   ഗുരുമുനി നാരായണ പ്രസാദ്‌ ഈ വരികള്‍ക്ക് നല്‍കിയിരിക്കുന്ന വിവര്‍ത്തനത്തിലെ ചില ഭാഗങ്ങള്‍ പറയാം…..

“ഉണര്‍ന്നിരിക്കുക, ഉറങ്ങുക, ആഹാരം കഴിക്കുക, ഇണ ചേരുക, സന്തതികളെ വളര്‍ത്താന്‍ വേണ്ടി പെടാപാട് പെടുക എന്നിങ്ങനയുള്ള ജന്തു സഹജമായ ആവശ്യങ്ങളുടെ ലോകത്ത് കിടന്നു കറങ്ങുന്ന സ്വഭാവമുള്ളതാണ് നമ്മുടെ ബുദ്ധിയും സങ്കല്പ്പവുമൊക്കെ.”…. ഉണര്ന്നിരിക്കുംപോഴൊക്കെ നമ്മള്‍ ഓരോ പദ്ധതിയിടും, അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കും,അതില്‍ അവസരത്തിനൊത് മാറ്റങ്ങള്‍ വരുത്തും. ചിലപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കും. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോഴും സങ്കല്പങ്ങള്‍ ഉറങ്ങുമ്പോഴും സങ്കല്‍പ്പങ്ങള്‍ നമ്മളെ വിടുന്നില്ല, സ്വപ്ന രൂപത്തില്‍അത് നമ്മെ പിന്തുടരുന്നു. നമ്മുടെ സങ്കല്‍പ്പങ്ങളും ആയോജനകളും കര്‍മ്മ പരിപാടികളും കൊണ്ട് നേടിയെടുക്കുന്ന തുകൊണ്ട് നാം സംതൃപ്തരാണോ? അല്ല. ഓരോന്ന് നേടുമ്പോഴും ഇനിയും എന്തോ നേടാന്‍ ഉണ്ട് എന്നാ തോന്നല്‍മനസ്സില്‍നിറയുന്നു.”

എങ്ങനെ അസംതൃപ്തരായ  നമ്മുടെ മനസ് പുതുമ തേടി പരക്കം പായുന്നു. ഈ പരക്കം പാച്ചില്‍പലരിലും പല അലവിലാനെന്ന വ്യത്യാസം ഉണ്ടെന്നു മാത്രം. ഇപ്പോള്‍കേരളത്തില്‍കണ്ടുവരുന്ന ഒരു ട്രെന്‍ഡ് വിജയങ്ങളും പരാജയങ്ങളും എല്ലാം നന്നായി “ആഘോഷിക്കുന്നു” . രണ്ടു ആഘോഷത്തിന്റെയും നടത്തിപ്പുകാരന്‍ ഒന്ന് തന്നെ- മദ്യം!!

അന്തരാത്മാവില്‍ നാം അന്വേഷിക്കുന്നതു പുതുമ നശിക്കാത്ത സുഖത്തെയാണ്. ഈ നൈമിഷിക സുഖത്തെ തേടി നമ്മുടെ മനസ് അറിയാതെ വികല്‍പ്പങ്ങളില്‍ പെട്ട് ഉഴലുകയാണ്. ഇങ്ങനെ വികല്‍പ്പങ്ങള്‍ നമ്മുടെ മനസിനെ അമിതമായി കീഴടക്കുന്നതിന്റെ ഫലമാണ് വര്‍ധിച്ചു വരുന്ന മദ്യപാന ശീലം, കവര്‍ച്ച, അക്രമങ്ങള്‍,പീഡനപരമ്പരകള്‍ , ആത്മഹത്യകള്‍ ……

ഇത് കേവലം അജ്നാനികള്‍ക്ക് മാത്രമല്ല സംഭവിക്കുന്നത്‌. അഭ്യസ്ത വിദ്യരായ ആളുകള്‍ആണ് ഇന്നാളുകളിലെ പല വിധത്തിലുള്ള ക്രിമിനല്‍കേസുകളില്‍പെടുന്നത്. അതിന്റെ കാരണം അന്വേഷിച്ചു ചെന്നാല്‍നമ്മുടെ വികലമായ വിദ്യാഭ്യാസ പദ്ധതിയുടെ ഒരു ദോഷ ഫലമാണെന്ന് കാണാം. (അത് മറ്റൊരു അവസരത്തില്‍ചര്‍ച്ച ചെയ്യാം).

പക്ഷെ കാരണം എന്തായാലും മുകളില്‍പറഞ്ഞ പ്രകാരത്തിലുള്ള പരിതാപകരമായ അവസ്ഥയില്‍നിന്നും കര കയറാനും നൈമിഷിക സുഖം ദുഃഖങ്ങള്‍ക്ക് മാത്രമേ കാരണ മാവുകയുള്ളൂ എന്നാ തിരിച്ചറിവും നമുക്ക് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

നാം പിന്നെ എന്ത് ചെയ്യണം?

മുകളില്‍ പറഞ്ഞ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പിന്നെ എന്താണ് മാര്‍ഗ്ഗം? ഗുരുദേവന്‍ അതിനുള്ള വഴിയും പറഞ്ഞു തരുന്നു.7 -) മത്തെ ശ്ലോകം നോക്കുക:

ഉണരരുതിന്നി യുരങ്ങിടാതിരുന്നീ

ടണമറിവ യിതിനിന്നയോഗ്യനെന്നാല്‍

പ്രണവ മുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും

മുനിജന സേവയില്‍മൂര്‍ത്തി നിര്‍ത്തിടേണം”

നമ്മള്‍ നൈമിഷിക സുഖങ്ങളില്‍ ഇന്ദ്രിയങ്ങളെ ഉണര്താതിരിക്കണം. നമ്മുടെ താല്പര്യം ഇത്തരം ജീവിത രീതികളില്‍ നിന്നും തീര്‍ത്തും മാറ്റേണ്ടത് ആവശ്യമാണ്‌ കാരണം അവ പ്രത്യക്ഷത്തില്‍ സുഖ കരമെന്നു തോന്നുനെങ്കിലും യഥാര്‍ത്ഥത്തില്‍ജീവിതത്തിനു പലവിധേന യുള്ള ദുരിതങ്ങളെ മാത്രമാണ് തരുന്നത്. ഉദാഹരണത്തിന്- നമ്മള്‍കൂടുതല്‍സ്വാദിഷ്ടമായ ഭക്ഷണത്തിനു പുറകെ പോകുമ്പോള്‍പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ , തുടങ്ങിയ ലൈഫ് സ്റ്റൈല്‍രോഗങ്ങള്‍ക്ക് കീഴ്പെട്ടു ശിഷ്ട ജീവിതം തുടരേണ്ടിവരും. അങ്ങനെ ഓരോന്നും ചിന്തിച്ചാല്‍…..

ഈ തിരിച്ചറിവ് ശരിക്കും നമുക്ക് അത്ര പെട്ടന്ന് കൈവരുന്ന ഒന്നല്ല. കാരണം നമ്മുടെ മനസ് നമ്മെ പിറകോട്ടു വലിച്ചു വീണ്ടും ഭൌതിക സുഖങ്ങളുടെ പിന്നാലെ പായാന്‍പ്രേരിപ്പിച്ചുകൊണ്ടേ യിരിക്കും. പ്രലോഭനങ്ങള്‍നമ്മളെ വിടാതെ പിടികൂടിയിരിക്കുകയാണ്. മാര്‍ട്ടിന്‍ലുധര്‍കിംഗ്‌നമ്മുടെ ചിന്തകളെ കുറിച്ച് പറഞ്ഞിരിക്കുന്നത് “നമ്മുടെ തലയ്ക്കു മുകളിലൂടെ പക്ഷികള്‍പറന്നു പോകുന്നതിനെ തടയാന്‍ നമുക്ക് സാധ്യമല്ല. പക്ഷെ നമ്മുടെ തലയില്‍ അവ കൂടുകെട്ടാതെ സൂക്ഷിക്കാന്‍ കഴിയും”. ഓരോ നിമിഷവും നമ്മുടെ മനസ്സില്‍ ചിന്തകള്‍ വന്നു നിറയുന്നു.അവ നല്ല ചിന്തകളും തിന്മയെ വളര്‍ത്തുന്ന ചിന്തകളും ആയിരിക്കും. ചിന്ത ഏതുതരത്തിലുള്ള തായാലും അവ നമ്മില്‍ഉദിക്കുന്നത് നമ്മുടെ അനുവാദത്തോടെ അല്ല. പറന്നു പോകുന്ന ഇത്തരം ചിന്തകള്‍നമ്മുടെ വയ്ക്തിത്വതെ സ്വാധീനിക്കില്ല. മറിച്ച്‌നാം അവയെ നില നിര്‍ത്തുകയും അവയില്‍മുഴുകുകയും ചെയ്യുമ്പോള്‍അവ നമ്മുടെ സത്തയില്‍നിയന്ത്രണം പുലര്‍ത്തുന്നു.”

ആത്മോപദേശ ത്തിന്റെ 8 ആം ശ്ലോകത്തില്‍തലയ്ക്കു മുകളിലെ പക്ഷികളെ എങ്ങനെ നിയന്ത്രിക്കാം എന്ന് ഗുരുദേവന്‍പറഞ്ഞിട്ടുണ്ട്:

“ഒളി മുതലാം പഴ മന്ച്ചുമുണ്ട് നാറും

നലികായിലേറി നയേന മാറിയാടും

കിളികളെ യന്ച്ചു മരിഞ്ഞു കീഴ് മറിക്കും

വേലി വുരുവേന്തി യകംവിളങ്ങിടേണം”

അങ്ങനെ മനസ്സിന്റെ ഈ പാച്ചിലില്‍ നിന്നും രക്ഷ നേടാന്‍ഉള്ള വഴി ഭാഗ്യത്തിന് ഇന്ന് നമുക്ക് ഉണ്ട്-ഗുരുദേവന്‍. ഏഴാമത്തെ ശ്ലോകം പ്രകാരം നാമെല്ലാം അറിവിന്‌അയോഗ്യരാന്. ജനന മരണ ജന്മാതര ചക്രത്തില്‍നിന്നും മുക്തനായ ഒരു ഗുരുവിനെ സേവിക്കുന്നത് വഴി നമ്മളും അറിവിന്‌യോഗ്യരായി തീരും.

ഞാന്‍ഇവിടെ പറയാന്‍ഉദ്ദേശിക്കുന്നത് കേരള സമൂഹത്തിന്റെ ഇന്നത്തെ വളരെ സംഭ്രമ ജനകമായ ഒരു അവസ്ഥയെ ആണ്. മദ്യത്തിന്റെ അമിത ഉപയോഗം, വര്‍ധിച്ചു വരുന്ന പലവിധ അക്രമങ്ങള്‍…

ഇതിനു ഒരു അറുതി ഉണ്ടാവേണ്ട കാലം അടുത്തിരിക്കുന്നു. ഓരോരുത്തരും ഗുരുദേവനെ തന്റെ ഹൃദയത്തില്‍ ആരാധിച്ചു ആ മഹാ ഗുരുവിന്റെ വാക്കുകള്‍ പടി ജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്.

ഹൃദയത്തില്‍ നിന്ത്യമായ ചിന്തകളെ പേറിക്കൊണ്ടു ബാഹ്യമായ എത്ര ശുദ്ധി വരുത്തി ദേവാലയത്തില്‍ പോയി ദൈവത്തെ വിളിച്ചാലും അവിടെ ഈശ്വര കടാക്ഷം ഉണ്ടാകുന്നില്ല. അതോടൊപ്പം മദ്യത്തെ ഉപേക്ഷിക്കുകയും മത്സ്യ മാംസാദികളെ ഒഴിവാകുകയും ചെയ്യുക നമ്മുടെ മുന്നോട്ടുള്ള നല്ല ഭാവിക്ക് പ്രധാന പെട്ടതാണ്. നിത്യേന ആത്മോപദേശ ശതകം മുടങ്ങാതെ പാരായണം ചെയ്യണം. അപ്പോള്‍ മുകളില്‍പറഞ്ഞ ആത്മ സത്യത്തിലേക്ക് അടുക്കാനുള്ള ആദ്യ ചുവടു വയ്പ്പാകും. ബാക്കി വേണ്ടത് അതിന്റെ സമയത്ത് താനെ വന്നു ചേര്‍ന്ന് കൊളളും.

“നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം”

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *