ഗുരുദേവ ഭാഗവത സപ്താഹം

sapthaaham7ശ്രീ നാരായണ  ഓഗസ്റ്റ്‌  15 ശനിയാഴ്ച മുതൽ 22 )0 തീയതി വരെ കോട്ടയം എസ്.  എൻ. ഡി. പി യുണിയന്റെ നേത്ര്വത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ വച്ച് നടക്കും. ശിവഗിരി ബ്രഹ്മ വിദ്യാലയം അചാര്യനും , തൃശൂർ ഗുരുനാരായണ ആശ്രമം അധിപതിയുമായ ശ്രീമദ്  ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ ആണ്  യജ്ഞാചാര്യൻ .  സപ്താഹതിനുള്ള  കൊടി, കൊടിമരം , വിഗ്രഹം , പുസ്തകം തുടങ്ങിയവ യുണിയന്റെ വിവിധ ശാഖകളിൽ നിന്നും ഘോഷയാത്രയോട് കൂടി 15)0 തീയതി ശനിയാഴ്ച വൈകുന്നേരം നാഗമ്പടം ക്ഷേത്രത്തിൽ എത്തും . കഴിഞ്ഞ വർഷം ആണ് ആദ്യമായി സപ്താഹം നടക്കുന്നത് , ഗുരുദേവന്റെ ജനനം, വിദ്യാഭ്യാസം, പരിവ്രാജകവൃത്തി തുടങ്ങിയ ഭാഗങ്ങളാണ്  പാരായണം ചെയ്യുന്നത് .  മാതൃപൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടക്കും . ഗുരുദേവന്റെ തീര്‍ഥയാത്ര, കന്യാകുമാരി, മരുത്വാമല തുടങ്ങിയ സ്ഥലങ്ങളിലെ വാസം, അയ്യാവുസ്വാമികളെ കണ്ടെത്തുന്നതും സുബ്രഹ്മണ്യോപാസനയുമാണ് പ്രധാന പാരായണഭാഗങ്ങള്‍.


Updated- 15-8-15- കോട്ടയം എസ് . എൻ .ഡി . പി യുണിയന്റെ നാല് ദിക്കുകളിൽ നിന്നും  കൊടി, ദീപം, ഗ്രന്ഥം , വിഗ്രഹം എന്നിവ ആയിരക്കണക്കിന്  ഗുരുദേവ  ഭക്തർ അണിനിരന്ന  ഘോഷയാത്രയുടെ  അകമ്പടിയോടെ നാഗമ്പടം ക്ഷേത്രത്തിൽ എത്തി വൈകുന്നേരം 6 മണിയോടെ സപ്താഹത്തിനു കൊടിയേറി . ക്ഷേത്രം തന്ത്രി അശോകൻ ശാന്തി പൂർണ്ണ കുംഭം നല്കി യഞ്ജാചാര്യൻ ശ്രീമദ്  ബ്രഹ്മസ്വരൂപാനന്ദ സ്വാമികളെ സ്വീകരിച്ചു.  ഉദ്ഘാടന സമ്മേളനത്തിൽ  ശ്രീമതി . പ്രീതി നടേശൻ ശിവഗിരിയിൽ നിന്നും എത്തിച്ച സപ്താഹ ദീപം പകർന്നു. സമ്മേളനത്തിൽ ഒരു കോട്ടയംകാരനായ ഗുരുദേവ ഭക്തൻ തന്റെ പുത്രന്റെ വിവാഹം പ്രമാണിച്ച്  19 നിർദ്ധനരായ യുവതി യുവാക്കൾക്ക്  വിവാഹത്തിന്  ആവശ്യമായ സ്വർണ്ണവും, പണവും നൽകി ഗുരുദേവ സൂക്തങ്ങൾ പ്രവർത്തി പഥത്തിൽ എത്തിച്ചു, ആ മഹാ കാരുണ്യത്തിനു സാക്ഷിയാകാൻ സപ്താഹ ഉദ്ഘാടന സമ്മേളനത്തിനായി  .  ശ്രീമതി . പ്രീതി നടേശൻ വിവാഹ സഹായം യുവതി യുവാക്കൾക്ക്  കൈമാറി .


inauguration

kodiyetam

Linish T Aakkalam

Linish T Aakkalam

https://www.facebook.com/linish.aakkalam

Leave a Reply

Your email address will not be published. Required fields are marked *