കണ്ണൂരിൽ ഘോഷയാത്രയിൽ ഗുരുദേവനെ അവഹേളിച്ചു

ഓണാഘോഷ സമാപനം ശ്രീകൃഷ്ണജയന്തിദിവസം തളിപ്പറന്പിന് സമീപം നടന്ന ഘോഷയാത്രയിൽ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചും, കയറു കഴുത്തിൽ കെട്ടി വലിച്ചും അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ച പ്ലോട്ടിനെതിരെ ലോകമെമ്പാടും പ്രതിഷേധമിരമ്പുന്നു. ആക്ഷേപഹാസ്യവേദികളിൽ അവതരിപ്പിക്കേണ്ട കഥാപാത്രമല്ല ഗുരുദേവൻ. ശ്രീനാരായണ ഗുരുദേവ ഭക്തൻമാർക്കു ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒരു ചിത്രമല്ല ഇത്.


gurudeva-crusification-sndp-protest1ശ്രീ തുഷാർ വെള്ളാപ്പള്ളി തന്റെ ഫേസ് ബുക്ക്‌ പേജിൽ ആഹ്വാനം ചെയ്തത് ;
“സ്നേഹം നിറഞ്ഞ സഹോദരങ്ങളെ,
ഈ ദിവസങ്ങളിൽ തീവ്രമായി നടക്കുന്ന അല്ലെങ്കിൽ നടത്തികൊണ്ടിരിക്കുന്ന ഒരു സംവാദമാണു ശ്രീ നാരയണ ഗുരുദേവൻ ഈഴവരുടേതല്ല , പൊതു സമൂഹത്തിന്റേതാണു എന്നെല്ലാം പറഞ്ഞുകൊണ്ടുള്ളതു. അതു ഏതു കോണിൽ നിന്നുൽഭവിച്ചാലും അതിനെ ത്രിണവൽഗണിച്ചു കൊണ്ടു മുന്നോട്ടു പോകുവാൻ ഈഴവ സമുദായത്തിനു കഴിയും. ഈ കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും , ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാർമ്മികത്തത്തിൽ അരങ്ങേറിയ ഓണാഘോഷങ്ങളിലും ശോഭായാത്രകളിലും ശ്രീ നാരായണ ഗുരുദേവനെ പരസ്യമായി അവഹേളിച്ചുകൊണ്ടുള്ള ചില ദ്രിശ്യാവിഷ്കാരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നൂ. ശ്രീ നാരായണഗുരുദേവ വിശ്വാസികളായ നമ്മുടെ മനസിനെ ഏറെ നൊമ്പരപ്പെടിത്തുന്ന ഇത്തരത്തിലുള്ള അവഹേളനങ്ങൾക്കെതിരെ ഇനിയും നിശബ്ദത പാലിക്കുവാൻ നമുക്കാകില്ല.
ഗുരുദേവനെ പൊതുസ്വത്താക്കി മാറ്റാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന മഹാനായ നേതാവു ഇതൊന്നും കണ്ട ഭാവം കാണുന്നില്ല. തലമുറകളായി ഗുരുദേവ അനുഗ്രഹം പ്രാത്ഥിച്ചു കഴിയുന്ന ഈഴവ ജനവിഭാഗങ്ങൾക്കു ഈ അവഗണനയ്ക്കെതിരെ അഹങ്കാരത്തിനെതിരെ പ്രതികരിക്കാതൊരിക്കാൻ ആവില്ല.
ശ്രീ നാരായണ ഗുരുദേവ ത്രിപ്പാദങ്ങളുടെ നാമവും വചനങ്ങളും അനാവശ്യമായി പൊതുസമൂഹത്തിൽ അവഹേളിക്കുന്ന രാഷ്ട്രീയക്കാരുടെ ശ്രമങ്ങൾക്കെതിരെ കേരളമെങ്ങും വരും ദിവസങ്ങളിൽ ഈഴവ യുവശക്തിയുടെ പ്രതിഷേധം നിറയണമെന്നു എസ്‌.എൻ.ഡി.പി. യോഗത്തിനു വേണ്ടി ആഹ്വാനം ചെയ്യുകയാണു.”


ശ്രീനാരായണ ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചതിനെതിരെ ശ്രീനാരായണ ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചതിനെതിരെ കോട്ടയം ഏറ്റുമാനൂർ മേഖല, ചെങ്ങളം , തിരുവാർപ്പ്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, ചേർത്തല, ചെങ്ങന്നൂർഎന്നിവിടങ്ങളിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.

ലോകാരാധ്യനും ഈഴവ സമുഹത്തിന്‍റെ കണ്‍കണ്ട ദൈവവും ആയ ഭഗവൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ ആക്ഷേപിക്കുന്നതും വികലമായി ചിത്രികരിക്കുന്ന പ്ലോട്ട് അവതരിപ്പിച്ച ഇടതുപക്ഷ വിപ്ലവ രാക്ഷ്ട്രീയ കാപാലികരുടെ നടപടിയില്‍ പ്രതിക്ഷേധിച്ചു എസ്.എന്‍.ഡി.പി യോഗം കാര്‍ത്തികപ്പള്ളി യൂണിയന്‍ ഹരിപ്പാട് ടൌണില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. വനിതാ സംഘം, യൂത്ത് മൂവ്മെന്‍റ്, സൈബര്‍ സേനാ യൂണിയന്‍ സമിതി അംഗങ്ങള്‍, യൂണിയനിലെ വിവിധ ശാഖകളില്‍ നിന്നുള്ള പ്രസിഡന്‍റുമാര്‍, വൈസ്. പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, യൂണിയന്‍ കമ്മറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ വനിതാ സംഘം, യൂത്ത് മൂവ്മെന്‍റ്, സൈബര്‍ സേനാ യൂണിയന്‍ സമിതി അംഗങ്ങള്‍ തുടങ്ങിയ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.


നാളെ : നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് വിവിധ യുണിയനുകൾ അറിയിച്ചു . ശ്രീനാരായണ ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചതിനെതിരെ കോട്ടയം ജില്ലാ യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷധ പ്രകടനം നടത്തുന്നു. നാളെ വൈകീട്ട് 5 മണിക്ക് കോട്ടയം യൂണിയന്‍ ഓഫീസിനു മുന്നില്‍ നിന്നും ആരംഭിക്കുന്നു.

കേരളാ നവോദ്ധാനത്തിന്റെ പിതാമഹനും ഈഴവ ജനതയുടെ പര ദൈവവും മായ ശ്രീ നാരായണ ഗുരുദേവനെ അപകീർത്തിപ്പെടുത്തിയ സി.പി.എം വിന്റെ വികലമായ നയത്തിൽ പ്രതിക്ഷേധിച്ച് എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയന്റെ യും പോഷക സംഘടനകളുടേയും നേതൃത്വത്തിൽ വമ്പിച്ച പ്രതിക്ഷേധ പ്രകടനവും സമ്മേളനവും നടത്തപ്പെടുന്നു. സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്യുന്നു. യൂണിയൻ ഭാരവാഹികളും പോഷക സംഘടനാഭാരവാഹികളും നേതൃത്വം നൽകുന്നു. എല്ലാ ശാഖാ ഭാരവാഹികളും പോഷക സംഘടനാ അംഗങ്ങളും നാളെ (7-9 -2015) കൃത്യം 4 മണിയ്ക്ക് യൂണിയൻ ഹാളിൽ എത്തിച്ചേരണം എന്ന് യൂണിയൻ സെക്രറട്ടറി അറിയിച്ചു.


gurudeva-crusification1 gurudeva-crusification2 gurudeva-crusification4 gurudeva-crusification5 gurudeva-crusification6 gurudeva-crusification9 gurudeva-crusification11 gurudeva-crusification12 gurudeva-crusification14 gurudeva-crusification16 gurudeva-crusification17 gurudeva-crusification18

ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ട വിവിധ ഫേസ് ബുക്ക്‌ പോസ്റ്റുകൾ ;


ഇതല്ല, ജയരാജ-വിജയ-ബാലകൃഷ്ണ- യച്ചൂരീ-ആനന്ദന്മാരേ പ്രബുദ്ധത….
നിങ്ങൾ മറ്റ് രാഷ്ട്രീയക്കാരെ അപേക്ഷിച്ച് വിവരമുള്ളവരാണെന്നു കരുതിയ കേരളജനതയെ നിങ്ങൾ തന്നെ വഞ്ചിച്ചു. വിവരമെന്നത് ശരീരത്ത് എവിടെയോ കുടക്കമ്പികൊണ്ടുണ്ടായ വെറുമൊരു ഓട്ട (ദ്വാരം) മാത്രമാണെന്ന് നിങ്ങൾ തെളിയിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ ( ഞാൻ ഉൾപ്പടെ) വൃതനിഷ്ഠയോടെ ആരാധിക്കുന്ന ഈശ്വരനാണ് ശ്രീനാരായണഗുരുദേവൻ. അവിടെ തൊട്ടുകളിച്ചതിന് ഞാനോ ഏതെങ്കിലും വിശ്വാസിയോ നിങ്ങളുടെ തലവെട്ടാനോ കൈവെട്ടാനോ വരില്ല, കാരണം ഒരു പീ‌ഡ എറുമ്പിനുപോലും വരുത്തരുതെന്ന് പഠിപ്പിച്ച ഗുരുവിനെയാണ് ഞങ്ങൾ ആരാധിക്കുന്നത്. പക്ഷേ ഇന്നുമുതലുള്ള ഞങ്ങളുടെ പ്രാർത്ഥനയിൽ നീയും നിന്റെ പ്രസ്ഥാനവും വെന്ത് വെണ്ണീറാകാൻ ഉള്ളുരുകി പ്രാർത്ഥിക്കും…. അത് ഭഗവാൻ ശ്രീനാരായണഗുരുദേവൻ കേൾക്കാതിരിക്കില്ല…. ക്ഷമ എന്നൊരു വാക്കിൽ ഈ പ്രശ്നം തീർക്കാമെന്ന് വ്യാമോഹിക്കുകയുമരുത്….!!!


മുമ്പൊരിക്കൽ ഒരു സഖാവ് പറഞ്ഞതായി പത്രത്തിൽ വായിച്ചു, ശ്രീനാരായണഗുരു ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ സി.പി.എം ന്റെ പോളിറ്റ് ബ്യൂറോ അംഗമാക്കുമായിരുന്നു എന്ന്. അത് ഗുരുവിനോടുള്ള ബഹുമാനം കൊണ്ടല്ല എന്ന് അന്നേ മനസിലാവുകയും ചെയ്തിരുന്നു. കാരണം, ബഹുമാനം കൊണ്ടാണെങ്കിൽ സി.പി.എം ന്റെ പരമോന്നതപദവിയിൽ അവരോധിക്കുമായിരുന്നു എന്നാണ് സഖാവ് പറയേണ്ടിയിരുന്നത്. അവർണ്ണകുലജാതനായ ശ്രീനാരായണഗുരുവിനെ സി.പി.എം ജനറൽ സെക്രട്ടറിയാക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ പറയുന്ന താൻ പിന്നെ പാർട്ടിയിൽ ഇടമുണ്ടാകുമായിരുന്നില്ലെന്ന തിരിച്ചറിവ് ആ വിവരദോഷിക്കുണ്ടായിരുന്നു എന്ന് വ്യക്തം.
മറിച്ച്, പോളിറ്റ് ബ്യൂറോ അംഗമാക്കും എന്നു പറഞ്ഞതിലൂടെ ശ്രീനാരായണഗുരുദേവനെ ആരാധിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ അവഹേളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. എം.എ ബേബിയെപ്പോലെ, പിണറായി വിജയനെപ്പോലെ അതല്ലെങ്കിൽ നിലവിലുള്ള മറ്റേതെങ്കിലുമൊരു പോളിറ്റ് ബ്യൂറോ അംഗത്തെപ്പോലെ മാത്രമുള്ള ശ്രീനാരായഗുരുവിനെ നിങ്ങൾ എന്തിന് ആരാധിക്കണം. അതിനുപകരം പിണറായി വിജയനെയോ എം.എ.ബേബിയേയോ എസ്.ആർ രാമചന്ദ്രൻ പിള്ളയേയോ ആരാധിച്ചാൽ പോരെ എന്നൊരു ചോദ്യമായിരുന്നു അതിൽ മുഴങ്ങിയത്. ശ്രീനാരായണ വിശ്വാസികളായ ജനത്തെ എത്രപ്രകോപ്പിച്ചാലും തിരിച്ചടിക്കാൻ വരില്ല എന്നതുകൊണ്ട് എന്തുമാകാം എന്ന സഖാക്കളുടെ ധാർഷ്ഠ്യമാണ് ഓണാഘോഷം എന്നപേരിൽ കഴിഞ്ഞദിവസം കാട്ടിക്കൂട്ടിയ കോപ്രായത്തിലും നിഴലിച്ചത്. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ഗുരുനിന്ദ കണ്ടിട്ടെങ്കിലും പിന്നാക്കക്കാരന്റെ ചോരകുടിച്ചുവളരുന്ന ഈ കുളയട്ടയെ ഉപേക്ഷിക്കാൻ യഥാർത്ഥ ശ്രീനാരായണഗുരുദേവ വിശ്വാസികൾ തയ്യാറാകണം.


gurudeva-crusification15സിപിഎം ഗുരുദേവനോടും ഗുരുദേവ ഭക്തരോടും കാട്ടിയ അനീതിക്ക് മാപ്പില്ല. ക്രിസ്തുവിനേയോ മുഹമ്മദ് നബിയേയോ പ്രതീകാത്മകമായ ക്രൂശിക്കാനോ മറ്റ് ഏതെങ്കിലും തരത്തില്‍ ആക്ഷേപിക്കാനോ ഈ തൊണ്ടന്‍മാര്‍ക്ക് സാധിക്കുകയില്ല. ഇവരുടെ ധാഷ്ഠ്യത്തിനുമുന്നില്‍ സിപിഐ പോലുള്ള പാര്‍ട്ടികള്‍മാത്രമേ കീഴടങ്ങി ഇരിക്കുന്നുള്ളൂ. മറ്റ് പാര്‍ട്ടികളെല്ലാം പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു.

ഒരുവര്‍ഷത്തില്‍തന്നെ എത്രയോ പ്രാവശ്യം ഈ വര്‍ഗ്ഗങ്ങള്‍ ഗുരുദേവനെയും ഗുരുപ്രസ്ഥാനത്തെയും ആക്ഷേപിച്ച് പ്രസ്താവനകള്‍ ഇറക്കുന്നു. ഇവരുടെ വിചാരം ഈഴവര്‍ ഒറ്റക്കെട്ടായി ഇവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്. എന്നാല്‍ ഒരു ക്രിസ്ത്യാനിയുടേയും മുസല്‍മാന്റേയോ അവസ്ഥ ഇതല്ല. അതുകൊണ്ട് അവരോട് ആരും കുതിരകയറുകയുമില്ല.

ഗുരുദേവനോടും ഗുരുപ്രസ്ഥാനത്തോടും ഗുരുഭക്തരോടും കാണിച്ച ഇത്തരത്തിലുള്ള അധിഷേപത്തിന് തക്കതായ മറുപടി നല്‍കാന്‍ സിപിഎമ്മിലെ എല്ലാ ഈഴവ നേതാക്കന്മാരും തയ്യാറാകണം. അതിന് അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ ഗുരുത്വമില്ലാത്തവരാണെന്നേ പറയാന്‍ സാധിക്കു..

എസ്.എന്‍.ഡി.പി.യോഗം സൈബര്‍ സേനയ്ക്കുവേണ്ടി. സുരേഷ്ബാബു മാധവന്‍.


കേരളത്തിൽ ഇന്നലെ മുഴങ്ങിയ പുതിയ മുദ്രാവാക്യങ്ങൾ……….

പണ്ടൊരു നാട്ടിൽ മഗഥ പുരിയിൽ …കംസൻ എന്നൊരു ബൂർഷ്വായെ …തകർത്തെറിഞ്ഞൊരു വിപ്ലവ താരം …അതാണതാണീ ശ്രീകൃഷ്ണൻ …ദേവകി സുതനേ സിന്ദാബാദ് …രാധാ നായകാ സിന്ദാബാദ് ….സാമ്രാജ്യത്വ ദല്ലാളാവും …കാളിയൻ എന്നൊരു സാമദ്രോഹിയെ..ചവിട്ടിക്കൂട്ടിയ പോരാളീ ….പൂതനയെന്നൊരു ഗുണ്ടാ തലവിയെ…വിപ്ലവ തന്ത്ര പോരാട്ടത്താൽ…അടിയറവാക്കിയ നേതാവേ …മുത്തേ ..മുത്തേ മണിമുത്തേ …കണ്ണേ കരളേ …ശ്രീകൃഷ്ണാ …ഇല്ലായില്ല മരിക്കുന്നില്ല ….ജീവിക്കുന്നു ഞങ്ങളിലൂടെകേരളത്തിൽ ഇന്നലെ മുഴങ്ങിയ പുതിയ മുദ്രാവാക്യങ്ങൾ……….
പണ്ടൊരു നാട്ടിൽ മഗഥ പുരിയിൽ …കംസൻ എന്നൊരു ബൂർഷ്വായെ …തകർത്തെറിഞ്ഞൊരു വിപ്ലവ താരം …അതാണതാണീ ശ്രീകൃഷ്ണൻ …ദേവകി സുതനേ സിന്ദാബാദ് …രാധാ നായകാ സിന്ദാബാദ് ….സാമ്രാജ്യത്വ ദല്ലാളാവും …കാളിയൻ എന്നൊരു സാമദ്രോഹിയെ..ചവിട്ടിക്കൂട്ടിയ പോരാളീ ….പൂതനയെന്നൊരു ഗുണ്ടാ തലവിയെ…വിപ്ലവ തന്ത്ര പോരാട്ടത്താൽ…അടിയറവാക്കിയ നേതാവേ …മുത്തേ ..മുത്തേ മണിമുത്തേ …കണ്ണേ കരളേ …ശ്രീകൃഷ്ണാ …ഇല്ലായില്ല മരിക്കുന്നില്ല ….ജീവിക്കുന്നു ഞങ്ങളിലൂടെ…

kerala-kaumudi

Kerala Kaumudi News

protest-of-sndp1


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *