ദീർഘദൃഷ്ടി

ഒരിക്കൽ ഗുരുദേവൻ കൊല്ലത്തുള്ള ഒരു ബാങ്കിൽ നിന്നും 4000 രൂപ പിൻവലിക്കാൻ വേണ്ടി ഒരു ചെക്കു കൊടുത്തു ഭാർഗ്ഗവാൻ വൈദ്യരെ ഏർപ്പാടാക്കി. വൈദ്യർ ബാങ്കിലെ ജോലികൾ പൂർത്തിയാക്കി കൊല്ലം തീവണ്ടി ആപ്പീസിൽ എത്തിയപ്പോഴേയ്ക്കും വർക്കലക്കുള്ള വണ്ടി പോയിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഫ്ലാറ്റ്ഫോറത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം നിര്ബന്ധിതനായി. തീ വണ്ടിക്കുള്ള യാത്രാ പണം പ്രത്യേകമായി മാറ്റി വയ്ക്കുകയും ബാങ്കിൽ നിന്നും പിൻവലിച്ച തുക ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്തു .‌.ഫ്ലാറ്റ്ഫോറത്തിൽ ഉറങ്ങിക്കിടന്നിരുന്ന എല്ലാ യാത്രക്കാരെയും അന്ന് അർദ്ധരാത്രിയിൽ പോലീസ് പരിശോധിച്ചു. വൈദ്യരുടെ പക്കൽ ഇത്രയും വലിയ തുക കണ്ടപ്പോൾ കള്ളനായിരിക്കും എന്ന് കരുതി ഭാർഗ്ഗവൻ വൈദ്യരെ പോലീസ് ലോക്കപ്പിൽ അടച്ചു. യാഥാസ്ഥിതികത പറഞ്ഞിട്ടും പോലീസ് വൈദ്യരെ വിട്ടില്ല. അടുത്ത ദിവസം രാവിലെ ഒരു പാറാവുകാരൻ വൈദ്യരെ സമീപിച്ചിട്ടു പറഞ്ഞു പുറത്തു ശ്രീ നാരായണ ഗുരുദേവൻ കാറിൽ പ്രതീക്ഷിച്ചിരിക്കുന്നു. ഗുരുദേവനിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ പോലീസ് വൈദ്യരെ ലോക്കപ്പിൽ നിന്നും മാറ്റുകയും , ഗുരുദേവൻ തന്റെ കാറിൽ വര്ക്കലയ്ക്ക് കൊണ്ടു പോകുകയും ചെയ്തു. അക്കാലത്ത് വൈദ്യരെ പോലീസ് പിടിച്ച വിവരം ഗുരുവിനെ അറിയിക്കാൻ വണ്ടിയോ, മറ്റു ബന്ധപ്പെടാനുള്ള വഴിയോ ഉണ്ടായിരുന്നില്ല. ഇതൊരു അതിശയമാണ്., എങ്ങനെ ഗുരുദേവൻ, വൈദ്യർ പോലീസ് ലോക്കപ്പിൽ ആണെന്ന് അറിഞ്ഞു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, തന്റെ ചുറ്റും മാത്രമല്ല ദൂരെ നടക്കുന്ന കാര്യങ്ങൾ പോലും അറിയാനുള്ള ജ്ഞാനം, ദീർഘദൃഷ്ടി ഉൾകണ്ണുകൊണ്ടു കാണാൻ ഗുരുവിനു സാധിച്ചു എന്നല്ലേ മനസിലാക്കേണ്ടത്. ഇങ്ങനെ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു.
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *