ilaneer theerdhadanam- ഇളനീര്‍ തീര്‍ത്ഥാടനം

ilaneer Theerdhadanam at Nagampadam Mahadeva Temple



ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ച് മംഗല്യ സൗഭാഗ്യത്തിനും , സന്താനലബ്ധിക്കും , ഉദ്ദിഷ്ടകാര്യസാധ്യത്തിനും , ആയുരാരോഗ്യ ഐശ്വര്യത്തിനും വേണ്ടി  ഈ തീര്‍ത്ഥാടനം എല്ലാ വര്‍ഷവും നടത്തപെടുന്നു. കോട്ടയം  തിരുവാതുക്കല്‍ ഗുരുനഗറില്‍ നിന്നും പുറപ്പെടുന്ന തീര്‍ത്ഥാടനത്തില്‍ ജാതിമത സ്ത്രീ പുരുഷ ഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു. തീര്‍ത്ഥാടനത്തില്‍ മൂന്ന് ദിവസത്തെ വൃതാനുഷ്ടാനത്തോട്‌  കൂടി ശുദ്ധമായ തളികയില്‍ അരിയോടൊപ്പം ,  കരിക്ക് , സാമ്പ്രാണി , കര്‍പ്പൂരം തുടങ്ങിയ പൂജാദ്രവ്യങ്ങളുമായി ഭക്തര്‍ കാല്‍നടയായി മഹാദേവ ക്ഷേത്രത്തില്‍ എത്തുന്നു , ഇളനീര്‍ അഭിഷേകത്തിനു ശേഷം മഹാപ്രസാദമൂട്ടിലും എല്ലാവരും  പങ്കു കൊള്ളുന്നു. കോട്ടയം എസ് എന്‍ ഡി പി യുണിയന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *