WWW.GURUDEVAN.NET

  • Increase font size
  • Default font size
  • Decrease font size

ആത്മോപദേശ ശതകം - വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം - 2

PDF

പദ്യം  2

 

കരണവുമിന്ദ്രിയവും കളേബരം തൊ-

ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം

പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ

തിരുവുരുവാണു തിരഞ്ഞു തേറിടേണം.

 

ബുദ്ധി, മനസ്സ്, ചിത്തം, അഹങ്കാരം എന്നു അന്ത:കരണം നാലുവിധത്തിലുണ്ട് . ചക്ഷുസ്സ്, ശ്രോതം, ഘ്രാണം, രസനം, ത്വക്ക്  എന്നീ ജ്ഞാനെന്ദ്രീയങ്ങള്‍,  ശരീരം, എന്നിങ്ങനെ ഓരോന്നായി തൊട്ടറിയുന്ന ഈ പ്രപഞ്ചത്തിലെ അനേകം പദാര്‍ഥങ്ങളും, ജഗത്തും എല്ലാം ശരിയായ രീതിയില്‍ ചിന്തിച്ചു നോക്കിയാല്‍,  പരമമായ ആകാശത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന  ജ്യോതിസ്സായ സൂര്യന്‍റെ ദിവ്യരൂപമാണ് എന്ന വസ്തുത അന്വേഷിച്ച് നീ മനസ്സിലാക്കണം എന്ന് ഗുരു ശിഷ്യനെ ഉപദേശിക്കുന്നു.
Joomla Templates and Joomla Extensions by ZooTemplate.Com
 

ജീവകാരുണ്യ നിധി

PDF

വിശ്വഗുരുവായ ശ്രീനാരായണനെ അറിയാനും അറിയിക്കാനും ലക്ഷ്യമിട്ട് രൂപംകൊടുത്ത ഫേസ്ബുക്ക് കൂട്ടായ്മ 'ശ്രീനാരായണ ഗുരു' (http://www.facebook.com/groups/sreenarayanaguru2/) അതിന്‍റെ പ്രവര്‍ത്തന മണ്ഡലത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ രചിച്ചു മുന്നേറുകയാണ് . ഭഗവാന്‍ ശ്രീനാരായണന്റെ നിരന്തര കൃപാകടാക്ഷം കൊണ്ട് അനുഗ്രഹീതമായ ഈ കൂട്ടായ്മ ' അരുളുള്ളവനാണ് ജീവി ' എന്ന മഹത്തായ ഗുരുവചനം മുനിര്‍ത്തി തുടക്കം കുറിച്ച പ്രഥമ ജീവകാരുണ്യ സംരംഭം അംഗങ്ങളുടെ സഹകരണത്താല്‍ ഒരു മികച്ച വിജയമാക്കുവാന്‍ കഴിഞ്ഞു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ .

Joomla Templates and Joomla Extensions by ZooTemplate.Com
 

ആത്മോപദേശ ശതകം - വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം - 1 By Shibu Vasavan

PDF

ആത്മോപദേശ ശതകം - വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം - 1 By Shibu Vasavan in SREE NARAYANA GURU ·

http://www.facebook.com/groups/sreenarayanaguru2/doc/312573618810128/

 പദ്യം 1 അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരു വീണുവണങ്ങിയോതിടേണം. ഇവിടെ അറിവ് എന്ന പദം കൊണ്ട് ലൌകികമായ വൃത്തിരൂപമായ ജ്ഞാനമാണ് വിവക്ഷിതം . വേദാന്തികളുടെ സിദ്ധാന്തം അനുസരിച്ച് മനസ്സ് ഇന്ദ്രിയങ്ങള്‍ വഴിയായി വിഷയങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ചെല്ലുന്നുവെന്നും തുടര്‍ന്ന് ആ മനസ്സ് വിഷയത്തിന്‍റെ രൂപത്തില്‍ ആയി തീരുന്നുവെന്നും ആ വിഷയ രൂപത്തിലുണ്ടാകുന്ന മനസ്സിന്‍റെ മാറ്റമാണ് വൃത്തിയെന്നും ആണ് സങ്കേതം. ആ വൃത്തിയില്‍ പരമാത്മ ചൈതന്യം പ്രതിബിംബിക്കുന്നു .അങ്ങിനെ വൃത്തിയില്‍ പ്രതിഫലിച്ച ചൈതന്യമാണ് ലൌകിക ജ്ഞാനം. മറ്റൊരു വസ്തു വിഷയമാകുമ്പോള്‍ ആദ്യത്തെ മാറ്റം ഇല്ലാതാകുന്നു, അതിലെ പ്രതിബിംബം നശിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആ ജ്ഞാനം നശിക്കുന്നു. മനസ്സ് പുതിയ വസ്തുവിന്‍റെ രൂപത്തിലാകുന്നു. അതില്‍ പരമാത്മ ചൈതന്യം പ്രതിഫലിക്കുന്നു. അങ്ങിനെ പുതിയ ജ്ഞാനം ഉണ്ടാകുന്നു. അപ്രകാരം ആ ജ്ഞാനത്തിലും ആ ജ്ഞാനത്തോടുകൂടിയ വ്യക്തിയിലും ഒരു പോലെ വ്യാപിച്ച് ആ ജ്ഞാതാവിന്റെ ശരീരത്തിലും പുറത്തും പറ്റിനിന്നു ഉജ്ജ്വലിക്കുന്നതാണ് പരമാത്മാവ്. അതാണ്‌ ഉജ്ജ്വലിക്കും 'കരു '. ആ കരു ( വസ്തു) അകത്തും പുറത്തും ഒരുപോലെ സ്ഥിതിചെയ്യുന്നു . ആചാര്യന്‍ ആ ആത്മ ചൈതന്യത്തിന് മുമ്പില്‍ വീണു വണങ്ങുന്നു.

Joomla Templates and Joomla Extensions by ZooTemplate.Com
 
  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »


Page 1 of 43


Label it the square root of minus one, draw a circle around it and cancel it out.- Nataraja Guru