K Sukumaran | കെ. സുകുമാരന്‍

k-sukumarana-pathradhiparപത്രാധിപര്‍  കെ സുകുമാരന്‍ B.A(1903-1981)

പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954 

1903 ജനുവരി 8 നു മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി. വി. കുഞ്ഞുരാമന്റെയും , കൊച്ചിക്കാവിന്റെയും മകനായി   ജനിച്ചു.  പഠനശേഷം പോലീസ് വകുപ്പില്‍  ക്ലര്‍ക്കായി ജോലി നോക്കി, സബ് ഇന്‍സ്പെക്ടര്‍  തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്ന അദ്ധേഹത്തെ യോഗ്യതയും, അര്‍ഹതയും ഉണ്ടായിരുന്നിട്ടും പരിഗണിക്കാതതിനെ തുടര്‍ന്ന്  രാജി വച്ചു . പിതാവായ സി വി കുഞ്ഞുരാമന്‍ തുടങ്ങിവച്ച കേരള കൌമുദി പത്രം അക്കാലത്തു പ്രസിദ്ധീകരണം മുടങ്ങി നില്‍ക്കുകയായിരുന്നു , അതിന്റെ സാരഥ്യം ഏറ്റെടുത്തു കേരള കൌമുദിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തത് കെ. സുകുമാരന്‍ ആയിരുന്നു .അതുകൊണ്ട് തന്നെ ഇന്നു  “പത്രാധിപര്‍ ”  എന്ന് പറഞ്ഞാല്‍ അത് ‘പത്രാധിപര്‍ കെ സുകുമാരന്‍ ‘  ആണ്.  കേരള കൌമുദിയെ പടവാളാക്കി സാമൂഹ്യ സമത്വത്തിനും , ഈഴവ ജനതയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി  പടപൊരുതി. 

 അചഞ്ചലമായ ആത്മവിശ്വാസവും അസാധാരണമായ ബുദ്ധിശക്തിയും അനുകരിക്കാനാവാത്ത കഠിനാധ്വാനവും കൊണ്ട് അദ്ദേഹം പത്രലോകത്തിലെ അത്ഭുത പ്രതിഭയായി മാറി. ഉയരങ്ങള്‍ കീടഴക്കുമ്പോഴും ദീനാനുകമ്പയും സേവനോത്സുകതയും ആ വലിയ മനസ്സിന്റെ മുഖമുദ്രയായിരുന്നു. താന്‍ ഉയര്‍ത്തിപിടിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ക്കു വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. അതേ സമയം അതിനെതിരായ അഭിപ്രായങ്ങള്‍ക്കും തന്റെ പത്രത്തില്‍ അദ്ദേഹം സ്ഥാനം നല്‍കി. മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഇത് പുതിയ ഒരനുഭവമായിരുന്നു. കേരളാകൗമുദിയില്‍ വരുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിശ്വാസ്യത കേരളാകൗമുദിയുടെ മുഖമുദ്രയായി മാറി.

1957 ലെ പത്രാധിപരുടെ ചരിത്ര പ്രസിദ്ധമായ ‘ കുളത്തൂര്‍ ‘ പ്രസംഗം , സംവരണം എടുത്തു കളയാനുള്ള ഇ. എം. എസ് അടക്കമുള്ളവരുടെ ശ്രമങ്ങളെ വേരോടെ പിഴുതെറിഞ്ഞു .  പിന്നോക്ക സമുദായങ്ങളുടെ കഴുത്തിനു കത്തിവയ്ക്കുന്നതിന് പര്യാപ്തമായ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് അതിന്റെ സൂത്രധാരനായ അന്നത്തെ മുഖ്യമന്തിയായിരുന്ന ഇ.എം.സ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ പത്രാധിപര്‍ പിച്ചിചീന്തിയെറിഞ്ഞു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ കൊടുങ്കാറ്റായി മാറി ഈ പ്രസംഗം.

എസ് എന്‍ ഡി പി യോഗം പിറവിയെടുത്ത അതെ പുണ്യ നാളിലായിരുന്നു പത്രാധിപരുടെയും പിറവി. അദ്ധേഹത്തിന്റെ കന്നി പ്രസംഗം പന്ത്രണ്ടാം വയസസ്സില്‍  എസ് എന്‍ ഡി പി യോഗത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ വച്ചായിരുന്നു. പ്രസിഡന്റ്‌, എസ് എന്‍ ഡി പി യോഗം- 1953 -1954 ,  അന്‍പതുകളിലും അറുപതുകളിലും യോഗത്തിന്റെ കടിഞ്ഞാണ്‍ അദ്ധേഹത്തിന്റെ കൈകളില്‍ ആയിരുന്നു. 
ഭാര്യ – മാധവി, മക്കള്‍ – എം എസ് മണി, എം എസ് മധുസൂദനന്‍ , എം എസ് ശ്രീനിവാസന്‍ , എം എസ് രവി.

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *