യോഗം രാഷ്ട്രീയ പാർട്ടി രൂപീകരണം

എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടാകുമെന്ന് ഭാരവാഹികളുടെ യോഗത്തിന് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൗൺസിലിന് വിട്ടു.

എസ്.എന്‍.ഡി.പി യോഗം പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന് നേതൃയോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ആവശ്യമുയര്‍ന്നത് രഹസ്യബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലാണ് ഭൂരിപക്ഷ അംഗങ്ങളും പാര്‍ട്ടിക്ക് വേണ്ടി അനുകൂലമായി വോട്ട് ചെയ്തത്. നാലുപേര്‍ മാത്രമാണ് എതിര്‍ത്തത്. 138 യൂണിയൻ ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരരംഗത്ത് ഇടപെടും. എന്നാല്‍ ധൃതിപിടിച്ച് പാര്‍ട്ടി ഉടന്‍ രൂപീകരിക്കില്ല. അക്കാര്യം കേരളത്തിലെ ഭൂരിപക്ഷ സമുദായംഗങ്ങളുമായി കൂടിയാലോചിക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷ സമുദായംഗങ്ങളെ ഒറ്റക്കുടക്കീഴില്‍ ഒരുമിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയിലെ അംഗങ്ങൾക്ക് സ്വതന്ത്രരായി മത്സരിക്കാനും യോഗം അനുമതി നൽകി. പക്ഷേ, മത്സരിക്കുന്നതിന് മുന്പ് യൂണിയനുകളുടെ അനുമതി വാങ്ങിയിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.gurudeva-crusification6

ആശയപ്രചരണത്തിന് വേണ്ടി കാസർകോട് മുതൽ കന്യാകുമാരി വരെ നവംബര്‍ 15 മുതല്‍ 30 വരെ രഥയാത്ര നടത്താനും തീരുമാനിച്ചു. ആര് നടത്തണം എങ്ങിനെ നടത്തണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം. രഥയാത്രയുടെ  ജനറൽ കണ്‍വീനർ ആയി കോട്ടയം എസ്. എൻ. ഡി. പി യുണിയൻ പ്രസിഡന്റും, മുതിർന്ന നേതാവുമായ ശ്രീ. ഏ. ജി തങ്കപ്പനെ തെരഞ്ഞെടുത്തു. സമാപനം തിരുവനന്തപുരത്ത് വച്ച് ലക്ഷങ്ങളെ പങ്കെടുപ്പിച്ച് നടത്തും. ഈഴവർ മാത്രമല്ല നായാടി മുതൽ നമ്പൂതിരിവരെയുള്ളവരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനോട് സഹകരിക്കുന്ന എല്ലാവരുമായി യോജിക്കും. സാമൂഹിക നീതി നടപ്പാക്കാൻ ഉള്ള ഒരു കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നത്. സമാനചിന്താഗതിക്കാരുമായി ചർച്ച ചെയ്തതിന് ശേഷമാകും രാഷ്ട്രീയപാർട്ടിയുടെ രൂപീകരണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എസ്.എന്‍.ഡി.പി യോഗം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. സി.പി.എം നേതാക്കള്‍ പെരുമാറുന്നത് മാടമ്പിമാരെ പോലെയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശ്രീനാരായണ ഗുരുവിനെതിരെയും യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും സി.പി.എം എടുത്ത നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. കേരളയാത്ര പോലുള്ളകാര്യങ്ങൾ തള്ളിക്കളയാൻ സാധിക്കില്ല. സിപിഎം ഇങ്ങോട്ട് എടുക്കുന്ന നിലപാട് പോലെയാകും അങ്ങോട്ടും. ഇങ്ങോട്ട് സ്നേഹത്തിൽ ആണെങ്കിൽ അങ്ങിനെ തിരിച്ചാണെങ്കിൽ അങ്ങിനെയും. ഇരുമുന്നണികളും പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *