KSRTC From Nagampadam Temple to Sivagiri

nagampadam-sivagiri-ksrtc-ac-busശിവഗിരി മഠത്തിലേക്ക് കോട്ടയത്ത്‌ നിന്നും അനുവദിച്ച KSRTC ലോഫ്ലോർ വോൾവോ ബസ്‌ ഗുരുദേവൻ ശിവഗിരി തീർഥാടനത്തിനു അനുമതി നല്കിയ നാഗമ്പടം ക്ഷേത്രത്തിൽ നിന്നും സർവീസ്  ആരംഭിച്ചു. കോട്ടയം എസ് .എൻ .ഡി.പി യുണിയനു കീഴിലുള്ളതാണ് ചരിത്ര പ്രധാനമായ നാഗമ്പടം ക്ഷേത്രം . ബസ്‌ സർവീസ്  ജൂണ്‍ 20 ശനിയാഴ്ച  രാവിലെ 9 മണിയ്ക്ക്  ബഹു . മന്ത്രി  ശ്രീ .  തിരുവഞ്ചൂർ രാധാകൃഷ്ണൻ നാഗമ്പടം ക്ഷേത്രത്തിൽ ഉദ്ഘാടനം  ചെയ്തു . രാവിലെ 10ന് നാഗമ്പടത്തെ തേന്മാവിൻ ചുവട്ടിൽ ചേർന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ.ജി.വാര്യർ, കെ.എസ്.ആർ.ടി.സി വർക്സ് മാനേജർ എം.വി.മനോജ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഒ.മദനമോഹൻ തുടങ്ങിയവർ പങ്കെടുത്തു.  ആദ്യ യാത്രയിൽ കോട്ടയം എസ് .എൻ .ഡി.പി യുണിയനിൽ നിന്നും 28 യാത്രക്കാർ തീർഥാടനം നടത്തി . വഴിമദ്ധ്യേ  നിരവധി ഗുരുദേവ ഭക്തരുടെയും, ശാഖകളുടെയും , യൂണിയനുകളുടെയും സ്വീകരണം ഏറ്റുവാങ്ങി.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധമായ രണ്ട് തീർത്ഥാടനകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള  ബസ് സർവീസ് ആരംഭിച്ചത്.  ദിവസവും രാവിലെ  7.10ന് നാഗമ്പടം ക്ഷേത്രത്തിനു സമീപത്തുനിന്ന് പുറപ്പെട്ട് ചങ്ങനാശേരി, തിരുവല്ല,  മാവേലിക്കര, കായംകുളം,  കൊല്ലം, പാരിപ്പള്ളി വഴി  11.15ന് ശിവഗിരിയിൽ  എത്തിച്ചേരും. ഉച്ചക്ക് 1.30 നാണ് മടക്കയാത്ര.    224 രൂപയാണ് ടിക്കറ്റ് ചാർജ്. 32 സീറ്റാണ്  ബസിൽ ഉള്ളത്.

nagampadam-sivagiri-ksrtc-ac-bus1 nagampadam-sivagiri-ksrtc-ac-bus2 nagampadam-sivagiri-ksrtc-bus

sivagiri-nagampadam-ksrtc

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *