കുളത്തൂർ മഠവും സർപ്പവും

ശ്രീ നാരായണ ഗുരുദേവൻ്റെ പ്രഥമ ശിഷ്യനാണ് ശിവലിംഗ സ്വാമികൾ. ശിവലിംഗ സ്വാമികൾക്ക് ശ്രീ നാരായണ ഗുരുദേവനോടുള്ള ഭക്തിയും ഗുരുദേവന് ശിവലിംഗസ്വാമിയോടുള്ള വാത്സല്യവും അളവറ്റതായിരുന്നു. അരുവിപ്പുറം ക്ഷേത്രവും മഠവും മറ്റും നല്ല നിലയിൽ അയെന്നു കണ്ടപ്പോൾ ഗുരുദേവൻ ശിവലിംഗസ്വാമിയോട് കുളത്തുർ പോയി ഒരു മഠം സ്ഥാപിച്ച് അവിടെയുള്ള ജനങ്ങളെ ഭക്തന്മാരാക്കി തീർക്കുവാൻ അരുളി.

guru-and-sivalinga-das-swamiഗുരുവിൻ്റെ ആജ്ഞയനുസരിച്ച് ശിവലിംഗസ്വാമികൾ കുളത്തൂർ ചെന്ന് അവിടെയുള്ള നാട്ടുകാരുടെ സഹായത്തോടുകൂടി ഒരു മഠം സ്ഥാപിക്കുവാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. സർപ്പക്കാവ് വെട്ടിക്കളഞ്ഞ സ്ഥലമാണ് ഗുരുദേവൻ മഠസ്ഥാപനത്തിനായി തെരഞ്ഞെടുത്തത്. അവിടെ മഠത്തിൻ്റെ പണികഴിപ്പിച്ച് ശിവലിംഗസ്വാമികൾ അതിൽ താമസമുറപ്പിച്ചു. പിറ്റേ ദിവസം കാലത്ത് മഠത്തിൻ്റെ മുറ്റത്ത് ഒരു സർപ്പം കിടന്നു. ഒച്ചവച്ച് ഓടിക്കാൻ നോക്കിയിട്ടും സർപ്പത്തിന് ഒരനക്കവുമുണ്ടായില്ല. കിടന്ന സ്ഥാനത്തു നിന്നു ഒട്ടും മാറിക്കിടന്നുമില്ല. സർപ്പക്കാവു വെട്ടി നീക്കിയതുകൊണ്ടാവും ഈ സംഭവമുണ്ടായതെന്നു ശിവലിംഗസ്വാമികൾ ശങ്കിച്ചു. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞ് സർപ്പം എഴുന്നേറ്റു പോയി.

പിറ്റേ ദിവസവും കാലത്ത് ഇതേ മാതിരി സർപ്പം വന്നു മംത്തിൻ്റെ മുറ്റത്തു കിടന്നു. ഇങ്ങനെ പതിവായി നാലഞ്ചു ദിവസം സർപ്പത്തെ കണ്ടു. ശില ലിംഗസ്വാമികൾക്ക് ഭയമായി. സ്വാമി അരുവിപ്പുറത്തു ചെന്ന് ശ്രീ നാരായണ ഗുരുദേവനോടു വിവരം പറഞ്ഞു. പരിഹാരമുണ്ടാക്കുവാൻ അപേക്ഷിക്കുകയും ചെയ്തു.
ശിവലിംഗസ്വാമികളുടെ വിവരണം കേട്ട ഭഗവാൻ പുഞ്ചിരി തൂകിക്കൊണ്ട് ഇപ്രകാരം പാഞ്ഞു: “സർപ്പം ദിവസവും വരുന്ന തല്ലേ ഉളളു. ഉപദ്രവിക്കുന്നില്ലല്ലോ ??? പിന്നെ എന്താണ് ഭയപ്പെടാനുള്ളത് ??
ശിവലിംഗസ്വാമികൾ :ഉപദ്രവിക്കുന്നില്ല. ആ സർപ്പം വിട്ടു പോകുന്നുമില്ല. അതിൻ്റെ ആകൃതി ഭയാനകവുമാണ്.

“ഗുരുദേവൻ: ആ മഠം മനുഷ്യർക്ക് താമസിക്കുവാനുള്ളതണന്നും, സർപ്പങ്ങൾ വല്ല കാട്ടിലും പോയി ജീവിക്കേണ്ടതാണെന്നും പറയു .  അപ്പോൾ അതു പോയ്കൊളളും ”

ശിവലിംഗസ്വാമികൾ ” സ്വാമികൾ തന്നെ വന്ന് ആ ഉപദ്രവം നീക്കി തരണം ”
ഗുരുദേവൻ: നാം വരേണ്ട ആവശ്യമൊന്നുമില്ല. നാം പറഞ്ഞ വിവരം ചെന്നു പറയു .അപ്പോൾ പോകും പോയില്ലെങ്കിൽ ഇവിടെ വന്നു വിവരമറിയിച്ചാൽ നാം വന്നുകൊള്ളാം”
ശിവലിംഗസ്വാമികൾ ശ്രീ നാരായണ ഗുരുദേവൻ്റെ മറുപടി കേട്ടു സംതൃപ്തനായി മടങ്ങി. പിറ്റേ ദിവസം കാലത്ത് എണീറ്റ് മഠത്തിൻ്റെ മുമ്പിൽ വന്നു നോക്കിയപ്പോൾ അതാ സർപ്പം കിടക്കുന്നു. അപ്പോൾ ശിവലിംഗസ്വാമികൾ സർപ്പത്തെ നോക്കി പറഞ്ഞു:
“ഈ മഠം മനുഷ്യർക്കു താമസിക്കുവാനുള്ളതാണ് സർപ്പങ്ങൾക്ക് അതാ ആ കാണുന്ന കാടുകളിലും മറ്റും ജീവിക്കാമല്ലോ?? അതു കൊണ്ടു നീ ഇവിടെ നിന്നും ഒഴിഞ്ഞു പോകണം” ഇതു പറഞ്ഞപ്പോൾ സർപ്പം തലയാട്ടി എഴുന്നേറ്റു പോയി. പീന്നീട് ആ സർപ്പത്തെ മഠത്തിൽ കണ്ടിട്ടേയില്ല.

Linish T Aakkalam

Linish T Aakkalam

https://www.facebook.com/linish.aakkalam

Leave a Reply

Your email address will not be published. Required fields are marked *