KumaranAsan -മഹാകവി കുമാരനാശാന്‍

ജനറല്‍ സെക്രട്ടറി – എസ് എന്‍ ഡി പി യോഗം – (1903 – 1915) (1916 – 1919)
1873 ഏപ്രില്‍ മാസം 12 )൦ തീയതി തിരുവനന്തപുരം ജില്ലയില്‍ കായിക്കര ഗ്രാമത്തില്‍ തൊമ്മന്‍ വിളാകത്ത് നാരായണന്റെയും, കാളിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  പഠനവും കണക്കെഴുത്ത് ജോലിയുമായി കഴിയവേ ശ്രീ നാരായണ ഗുരുദേവനുമായി പരിചയപ്പെട്ടു . കാവ്യ രചനയില്‍ താല്പര്യമുണ്ടായിരുന്ന കുമാരന്‍ അരുവിപുറം മഠത്തില്‍ എത്തി ചേര്‍ന്നു.  തികഞ്ഞ ബ്രഹ്മചാരിയായി ആശ്രമത്തില്‍ കഴിയവേ കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. 
1903 ല്‍ എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറി ആയി കുമാരനാശാന്‍ . 1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. 1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി .

1919 ല്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചു ആലുവ ആശ്രമത്തിന്റെ മാനേജര്‍ ആയി. മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു. 

  
പ്രധാന കൃതികള്‍ – ശ്രീ നരായണ ഗുരുവിന്റെ ജീവചരിത്രം, വീണ പൂവ്, നളിനി, ലീല, ദുരവസ്ഥ, പ്രബോധ ചന്ദ്രോദയം, ചിന്താവിഷ്ടയായ സീത.
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *