Kumaranasan

ഹാ പുഷ്പമേ അധിക തുംഗ പദത്തിലെത്ര

ശോഭിചിരുന്നൊരു രാജ്ഞി കണക്കയെ നീ …

എന്ന് ചൊല്ലിയ കവിയെ ഞാന്‍ നമിച്ചിടുന്നു

ആ വരികളിലോഴുകിടും ഭാവ വിലസങ്ങലെത്രയോ

ഊഷ്മളം… മലയാള ഭാഷയുടെ മഹാ കവേ..

ആ പാദത്തിലെന്‍ ശിരസ്നമിച്ചിടുന്നു.

ആ വിശ്വ ഗുരുവിന്റെ അരുമയായ്

ഒരു മഹാ പ്രസ്ഥാന സാരധ്യമേകുവാന്‍

എന്‍പ്രിയ കവേ അങ്ങ് മാത്രമായുത്തമന്‍

ചാനല്‍പ്രവാഹത്തില്‍ ഹാസ്യം ചമക്കുംപോള്‍

മോചന മേകുന്നി ല്ലവര്‍ അങ്ങേക്കുപോലുമേ

നളിനിയും ലീലയും ചണ്ടാലഭിക്ഷുകീം

ചിരി ജനിപ്പിക്കാന്‍ മാത്രമായ് വെറും പേരുകള്‍

ഒരു ചാണ്‍ വയറിനായ് കാട്ടുന്ന വിക്രിയ

മഹാമതെ സദയം ക്ഷമിച്ചിടുക.

അങ്ങേടെ നാമത്തെ എന്നും സ്മരിക്കുവാന്‍

പുതിയ ജനാവലി ക്കങ്ങെ അറിയുവാന്‍

ആ മഹാ നാമത്ത്തിലി ന്നിതാ മഹനീയ

വിദ്യാലയങ്ങള്‍ മഹാ പാoശാ ലകള്‍

മലയാള നാടിന്റെ സീമ പോലും കടന്ന-

ഭിമാന സ്തംഭങ്ങള്‍ ആയ്‌ മരുവീടുന്നു.

ഒന്നിന്നുമില്ല നില ഉന്നതമായകുന്നും

എന്നല്ല ആഴിയും ഒരിക്കല്‍ നശിക്കുമോര്‍ത്താല്‍ എ-

ന്നു ചൊല്ലിയ മഹാമതെ ആ വചനങ്ങള്‍

കേള്‍ക്കുന്ന്ന് ആരു ഈ ഉലകത്തില്‍ ?തന്‍

നേട്ടങ്ങള്‍   കൊയ്യുവാന്‍  വെമ്പല്‍  പൂണ്ടീടുന്ന

മര്‍ത്ത്യന്റെ  ശൂന്യമാo  മസ്ഥിഷ്ക്കമുണ്ടിതോ

സ്മരിക്കുന്നവന്റെ    ജീവിതാന്ദ്യത്തില്‍  പോലുമേ ?

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *