സുഖം നോക്കി ഭാഷ തെറ്റിക്കരുത് …

ഒരിക്കല്‍ ഗുരു ചോദിച്ചു : കുമാരന്‌ (കുമാരന്‍ ആശാന്‍ ) തെറ്റ് വരുമോ ? 

ശിഷ്യന്‍ : ചുരുക്കമാണ് , ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആശാന്‍ പ്രയോഗിച്ചിട്ടുണ്ട് . 

ഗുരു : എവിടെയാണ് ? 

ശിഷ്യന്‍ : ബാലരാമായണത്തില്‍ ‘മഹാരാജ ദശരഥന്‍ ‘ എന്നുണ്ട് , ‘മനോഖഗ’ എന്ന് ലീലയിലും . ഇതിനെപ്പറ്റി ഞാന്‍ ആശാനോട് തന്നെ ചോദിച്ചിട്ടുണ്ട്. 

ഗുരു: എന്നിട്ടെന്തു പറഞ്ഞു? 

ശിഷ്യന്‍ : ” മലയാളത്തില്‍ മഹാരാജാവ് എന്നല്ലേ പറയുക ‘മഹാരാജന്‍’ എന്നല്ലല്ലോ , അതുകൊണ്ട് മലയാള കാവ്യത്തില്‍ മഹാരാജ എന്ന് പ്രയോഗിക്കാം . നിര്‍ബന്ധമുള്ളവര്‍ ‘മഹാരാജന്‍’ എന്ന് തിരുത്തി വായിക്കട്ടെ ; ‘മന:ഖഗ’ എന്നതിനേക്കാള്‍ ‘മനോഖഗ’ എന്നാണ് ചൊല്ലാന്‍ സുഖം എന്നും പറഞ്ഞു . 

ഗുരു: ” അതു ശരിയല്ല , ചൊല്ലാന്‍ സുഖം ഉണ്ടെന്നു കരുതി തെറ്റായ പദം സ്വീകരിക്കരുത് . ചൊല്ലാന്‍ സുഖം ഉള്ളത് നോക്കി ശരിയായ പദം തെരഞ്ഞെടുക്കണം . 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *