എം.പി മൂത്തേടത്ത്

 m-p-moothedath(ശ്രീ നാരായണ ഭക് തോംത്തം സ) ആകാശനീലിമയെ ചുംബിച്ച് നിതാന്ത ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൻ്റെ നിർമ്മാണത്തിനു പിന്നിൽ മഹത്തായ ഒരു കഥയുണ്ട്…….: ശ്രീ നാരയണ ഗുരുദേവൻ്റെ സമാധി സ്ഥലത്ത് എം പി മൂത്തേടത്ത് എന്ന ശ്രീ നാരായണ ഭക്തൻ സൗജന്യമായി നിർമ്മിച്ചു നൽകിയതാണ് ശാന്തിയുടെയും, സമാധനത്തിൻ്റെയും സന്ദേശവുമായി തലയുയർത്തി നിൽക്കുന്ന മഹാസമാധി മന്ദിരം …… “ഭുമിയിലെ സ്വർഗ്ഗം ” എന്നാണ് ഗുരുദേവൻ ശിവഗിരിക്കുന്നിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. അതിൻ്റെ ഒത്ത നെറുകയിൽ ” ബ്രഹ്മ വിദ്യാലയം” നിർമ്മിക്കണമെന്നും ഗുരുദേവന് അഗ്രഹം ഉണ്ടായിരിന്നു .ബ്രഹ്മവിദ്യാലയം നിർമ്മിക്കാനായി ഗുരുദേവൻ അടിസ്ഥാന ശില സ്ഥാപിക്കുകയും ചെയ്തിരുന്നു.,,,,, ശിലാസ്ഥാപന സമയത്ത് അവിടെ സന്നിഹിതനായിരുന്ന കാശി സ്വാമി എന്ന ഒരു സിദ്ധൻ “ഈ പവിത്രമായ സ്ഥലം മഹാസമാധി സ്ഥാനമായിത്തീരാൻ സാധ്യതയുണ്ടന്നു പറഞ്ഞു ” പിൽക്കാലത്ത് അത് സംഭവിക്കുകയും ചെയ്തു. അഞ്ചു ലക്ഷം രുപ ചിലവിൽ ഒരു കെട്ടിട സമുച്ചയമാണ് ബ്രഹ്മവിദ്വാലയത്തിന് ഗുരുദേവൻ മനസ്സിൽ കണ്ടത്.നിർമ്മാണം സംബന്ധിച്ച് ആദ്യ ഒരുക്കങ്ങൾ നടന്നുവരവേ പറവുർവേദാന്തി എന്ന സന്യാസി. ഗുരുദേവൻ ജീവിച്ചിരിക്കുന്ന സമയത്ത് ഈ മന്ദിരത്തിൻ്റെ പൂർത്തീകരണം സാധ്യമാകുമോ എന്നും, ഗുരുദേവൻ്റെ കാലശേഷം ഈ മന്ദിരത്തിൻ്റെ പണി എറ്റെടുത്തു നടത്താൻ മറ്റുള്ളവർക്ക് ആകുമോ എന്നും സന്ദേഹം പ്രകടിപ്പിച്ചു. ” അതിനുപറ്റിയ ഒരാൾ അന്നേരം വന്നു ചേരും ” എന്നായിരിന്നു ഭഗവാൻ്റെ മറുപടി മഹാസമാധി കഴിഞ്ഞ് കുറച്ചു കാലങ്ങൾക്ക് ശേഷം പ്രമുഖ റെയിൽവേ കോൺട്രാക്ടറായിരുന്ന എം.പി മുത്തേടത്ത് മഹാസമാധി മന്ദിരത്തിൻ്റെ യും ,ബ്രഹ്മ വിദ്യ മന്ദിരത്തിൻ്റെ യും ,ഗുരുപ്രതിമയുടെയും നിർമ്മാണം ഏറ്റെടുത്തു നടത്താൻ മുന്നോട്ടു വന്നു.ഇന്നത്തെ നിലയിൽ കോടികൾ ചെലവായേക്കാവുന്ന ഈ നിർമ്മാണ പ്രവൃത്തികൾ സ്വന്തം ചെലവിലും ,ചുമതലയിലും മംഗളകരമായി പുർത്തിയാക്തി ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുകയായിരുന്നു ആ ഗുരുദേവ ഭക്തൻ. 1945ൽ ആലുവാ അദ്യൈതാ ശ്രമത്തിൽ കുടിയ ധർമ്മസംഘo അംഗങ്ങളുടെയും ഗുരുഭക്തരുടെയും ഒരു പൊതുയോഗത്തിലായിരുന്നു മഹാസമാധി നിർമ്മണത്തെപ്പറ്റി ആദ്യ ചർച്ചകൾ നടന്നത്. കേരളത്തിന് അകത്തും പുറത്തും സിലോണിലും ഇതിനായി പണപ്പിരിവും നടത്തിയെങ്കിലും അതൊന്നും ഫലം ചെയ്തില്ല.. ഈ സന്ദർഭത്തിലാണ് എം.പി മൂത്തേടത്ത് രംഗപ്രവേശനം ചെയ്യുന്നത്. തൻ്റെ പിതാവ് ഗുരുമന്ദിര നിർമ്മാണത്തിനായി ബാങ്കിൽ നിക്ഷേപിച്ചിരിന്ന 111 11 രൂപയും അതിൻ്റെ പലിശയും ഉൾപ്പെടെയുളള ഒരു നല്ല തുക കൈവശമുണ്ടെന്നും, ആ തുകയും തൻ്റെ സംഭവനയും ചേർത്ത് സ്വന്തം ചുമതലയിലും, മേൽനോട്ടത്തിലും മഹാസമാധി മന്ദിര നിർമ്മാണം പൂർത്തികരിച്ചു കൊള്ളാമെന്ന് m.p മൂത്തേടത്ത് അറിയിച്ചു….. തുടർന്ന് 1953-ൽ മഹാസമാധി മന്ദിരത്തിൻ്റെ പണി ആരംദിച്ചു.. മദ്രാസ് സ്വദേശിയായ എൽ.എം.ചിറ്റാല എന്ന എൻജിനീയറാണ് സമാധി മന്ദിരത്തിൻ്റെ പ്ളാനും, എസ്റ്റിമേറ്റും മോഡലും തയ്യാറാക്കിയത്. പിൽക്കാലത്ത് “ഭാരത സർക്കാറിൻ്റെ പത്മഭുഷൺ ബഹുമതി ലഭിക്കുകയും, ഗുരുദേവ സമാധി മന്ദിരത്തിൻ്റെ ശില്പി എന്ന നിലയിൽ ആഗോള പ്രശസ്തനാകുകയും ചെയ്തു ” 19-12-67-ൽ രാഷ്ട്രപതി ഡോ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് അദ്ധ്യക്ഷതായിരിന്നു….. പ്രതിമാ പ്രതിഷ്ഠാ മഹോത്സവ സമ്മേളനത്തിൽ വച്ച് എം.പി മുത്തേടത്തിന് ” ശ്രീ നാരായണ ഭക് തോത്തംസ ” എന്ന ബഹുമതിമുദ്രയും അഭിനന്ദന പത്രവും ധർമ്മസംഘം ട്രസ്റ്റ് വകയായി സമ്മാനിച്ചു….. മൂത്തേടത്തിനോടുള്ള ആദര സുചകമായി ശിവഗിരിയിൽ സമാധി മന്ദിരത്തിനും ശാരദാ മന്ദിരത്തിനും മദ്ധ്യേ അദ്ദേഹത്തിൻ്റെ ഒരു പുർണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിനെപ്പറ്റി കമ്മിറ്റി അംഗങ്ങൾ ആലോചിച്ചു റച്ചെങ്കിലും മുത്തേടത്ത് അതിനെ എതിർത്തു…. “എൻ്റെ പേര് അടയാളപ്പെടുത്തിവെയ്ക്കാവുന്ന വിധം ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലാ” എന്നാണ് ആശ്രീ നാരായണ ഭക്തൻ പറഞ്ഞത് …. മഹാസമാധി മന്ദിരത്തിൻ്റെ ഒരു ഭാഗത്ത് മുത്തേടത്തിൻ്റെ സംഭവ ന എന്ന് കരിങ്കല്ലിൽ കൊത്തി വയ്ക്കാനുള്ള തീരുമാനവും മുത്തേടത്തിൻ്റെ താത്പര്യക്കുറവു കാരണം നടന്നില്ല…

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *