Miracle of Sree Narayana Guru

ശിവഗിരിക്ക്നാല് നാഴിക തെക്ക് വക്കം ഗ്രമത്തിൽ നമ്പൻ വിളാകം വിട്ടിൽ ഇരുപതോളം വയസ് പ്രയമുള്ള ഒരു രോഗി ഉണ്ടായിരുന്നു. ആഹാരം വെറുത്തു ശരിരംശോഷിച്ചു അവശനിലയിൽ എത്തി വലിയ ചികിത്സകൾ നടത്തി നാൾക്കുനാൾ ക്ഷീ ണിച്ചുകൊണ്ടിരുന്നു. വല്ല ബാധോ ഉപപ്രവം ആണന്നു കരുതി പലവിധ കർമ്മങ്ങൾ നടത്തി ആശ്വസം കിട്ടിയില്ല തിരുവനന്തപുരം ജനറലാശുപത്രിയിൽ കൊണ്ടുപോയി നല്ല ഡോക്ഡർമാരെ കൊണ്ടുചികിൽസിപ്പിച്ചു. കൂടിയതല്ലാതെ ഒട്ടും ആശ്വാസമുണ്ടായില്ല .

അവസാനം രോഗിണിയെ നെയ്യൂർ മിഷൻ ആശുപത്രിയിൽ കൊണ്ടു പോയി പ്രസിദ്ധ യൂറോപ്യൻ ഡോക്ടർമാരെ കൊണ്ടും ചികിൽസിപ്പിച്ചു. എല്ലും തൊലിയുമായി ആഹാരം ഇറക്കാൻ കഴിയാതെ വന്നപ്പോൾ ട്യൂബ് വഴി ആഹാരം കൊടുത്തു. പിന്നീട്അതിനും നിവൃത്തി ഇല്ലാതായി .ശരീരം സ്തബിച്ചു നട്ടെല്ലു മരവിച്ചു. പ്രഞ്ജയും ഇല്ലാതായി ഡോക്ടർമാർ ഉപേക്ഷിച്ചു മരണ മുറപ്പായി രോഗിണിയെ മടക്കി വീട്ടിൽകൊണ്ടുവന്നു, വീട്ടുകാർ ഒരു നല്ല ജോൽസ്യൻ്റെ അടുത്തുപോയി ആ രോഗിണിയെപ്പറ്റി ഒരു പ്രശ്നം നടത്തിച്ചു.

ശ്രീനാരായണ ഗുരുദേവനെ കാണിച്ചാൽ രക്ഷപ്പെടുംഎന്നു ജോൽസ്യൻ ഫലംപറഞ്ഞു. അതു കൊണ്ട് ജീവൻ പോകുന്നതിന് മുമ്പായി  ക്ഷണത്തിൽ ഗുരുദേവനെ കാണിക്കാൻ വ്യഗ്രതപ്പെട്ടു. ശരീരംസ്തംബിച്ചു നട്ടെല്ലു മരവിച്ചു വഴങ്ങാത്തതു കൊണ്ടു ആ രോഗിണിയെ ഒരു മെത്തപ്പായിൽ കിടത്തി നാലു പേർ അതിൻ്റെ നാലു മൂലകളിൽ തൂക്കി പിടിച്ചു കൊണ്ടു ഗുരുദേവൻ്റെ വിശ്രമവസിതിയിലെ കിഴക്കെവരാന്തയിൽ കിടത്തി. സമാധിക്ക് അൽപ്പം ദിവസങ്ങൾ മുമ്പാണ്….
ഗുരുദേവൻ അപ്പോൾ വിശ്രമ വസതിയുടെ തെക്കെ മുറിയിൽ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു.

എല്ലുംതെലിയുമായി ഓർമ്മയില്ലസംസാരിക്കുയില്ല എന്ന സ്ഥിതിയിലെത്തീയ ആരോഗിണിയെഗുരുദേവനെ കാണിക്കാൻ വിദ്യാനന്ദ സ്വാമികൾ അനുവദിച്ചില്ല. രോഗിണിയുടെ ആളുകൾ കേണു വീണ് അപേക്ഷിച്ചു. ഗുരു ശിശ്രൂഷയിൽ ഏർപ്പെട്ടു നിന്ന കൃഷ്ണൻ ആ സമയത്ത് ആ കെട്ടിടത്തിൻ്റെ പടിഞ്ഞാറെ വരാന്തയിൽ നിൽക്കുകയരിരുന്നു. സംസാരിക്കുന്ന ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോൾ ഒരു രോഗിണി ശവം പോലെ കിടക്കുന്നു. നെഞ്ചിൻ്റെ ഇടതുഭാഗത്തുള്ള തുടിപ്പ് കണ്ടപ്പോൾ ജീവനുണ്ട് എന്ന് മനസ്സിലാക്കി. രോഗിണിയുടെആൾക്കാരുടെ പരിതാപകരമായ സ്ഥിതികണ്ടു ഗുരുദേവനെ അറീക്കണമെന്നു ധൈര്യപ്പെട്ടു ഗുരുദേവൻ കിടന്ന കട്ടിലിനടുത്തു ചെന്നു ” വളരെ കഷ്ഠ സ്ഥിതിയിൽ ഒരു രോഗി ” ……. എന്നു പറയാൻ തുടങ്ങിയ ഉടനെ (അതായതു ആ വാചകം പൂർത്തിയാക്കുന്നതിന്ന് മുമ്പായി ) ആ രോഗിണിയെ അകത്തേക്കു എടുക്കുവാൻ ഗുരുദേവൻ ആഞ്ജാപിച്ചു.

പായോടു കൂടി തൂക്കിയെടുത്തു. ഗുരുദേവൻ കിടന്ന കട്ടി ലിൻ്റെ തെക്കുഭാഗത്തു കൊണ്ടെ കിടത്തി രോഗിണിയെ കണ്ടപ്പോൾ യാതൊരു വിവരവും ചോദിക്കാതെ കുറച്ച് വെള്ളം കൊണ്ടുവരാൻ കൽപ്പിച്ചു. കട്ടിലിൽ കിടന്നു കൊണ്ടു തന്നെ ഇടത്തെ കൈയ്യുടെ മൂന്ന് വിരലുകൾ ആവെള്ളത്തിൽ നനച്ചിട്ടു വിരലിൽ പറ്റിയ വെള്ളം ആ രോഗിണിയുടെ ദേഹത്തിൽ തെറിപ്പിച്ചു. “”ഇനി സുഖപ്പെടും”” എന്നു കൽപ്പിച്ചു. വെള്ളം തെറിപ്പി ച്ചിട്ടു. “”ഈ രോഗാണി സംസാരിക്കുന്നില്ലയോ “”? എന്നു ചോദിച്ചു. സംസാരിക്കുകയില്ല എന്നു രോഗിണിയുടെ ആൾ പറയുന്നതിനിടക്ക് രോഗിണി സംസാരിച്ചു !! ,,,, സംസാരിക്കുകയില്ലെന്നു പറഞ്ഞിട്ടു ഇപ്പോൾ സംസാരിക്കുന്നുവല്ലോ” എന്നു ഗുരുദേവൻ പറഞ്ഞു.ഇരുത്തിയാൽ ഇരിക്കുമോ എന്നു ചോദിച്ചു.നട്ടെല്ലു വളകയില്ല ,ഇരുത്താനൊക്കുകയില്ല എന്നു അവർ പറഞ്ഞു. രണ്ടു പേർക്കുടി പിടിച്ചു താങ്ങി ഇരുത്താൻ ഗുരുദേവൻ കല്പിച്ചു അപ്രകാരം പിടിച്ചിരുത്തിയപ്പോൾ ഇരുന്നു ” ഇരികയില്ലന്നു പറഞ്ഞത് ഇപ്പോൾ ഇരിക്കു അവല്ലോ ” എന്നു ഗുരുദേവൻ പറഞ്ഞു ” ആഹാരം വല്ലതും തിന്നുമോ? എന്നു ഗുരുദേവൻ വിണ്ടും ചോദിച്ചു. ഒന്നും തിന്നുകയില്ല എന്നു അവർ പറഞ്ഞു ആ മുറിയിലിരുന്ന മുന്തിരിപ്പഴം ഒന്നെടുത്തു വായിൽ ഇട്ടു കൊടുക്കാൻ പറഞ്ഞു. അതു വായിലിട്ടപ്പോൾ ചവച്ചിറക്കി | “”തിന്നുകയിലെന്നു പറഞ്ഞിട്ടീപ്പോൾ തിന്നവല്ലോ”” എന്നു ഗുരുദേവൻ പറഞ്ഞു. “”പിടിച്ചു നിർത്തിയാൽ നിൽക്കുമോ”” എന്നു ചോദിച്ചതിൽ നില്ക്കുകയില്ല എന്ന അവർ പറഞ്ഞു പിടിച്ചു നിർത്താൻ ഗുരുദേവൻ അജ്ഞാപിച്ചു പിടിച്ചു നിർത്തിയപ്പോൾ തനിയെ നിൽക്കുന്നു.. നടത്തി നോക്കാൻ എന്നിട് കല്പിച്ചു . നടത്തി നോക്കിയപ്പോൾ തന്നത്താൽ നടക്കുന്നു മരിക്കാമായി കിടന്ന രോഗിങ്ങി അൽപ്നിമിഷങ്ങക്കുള്ളിൽ സുഖം പ്രാപിച്ചു,,, ഇതു അനേകം പേരുടെ മുമ്പിൽ വച്ചു നടന്ന സംഭമാണ്.  ഇതു ജനങ്ങളിൽ വലുതായ അത്ഭുതം ഉളവാക്കി…”

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. Shaji says:

    Praise the work done by Gurudeva. His birth in Kerala was a blessing for all Keralite and Indian. The spiritual reforms, social reforms and person reforms he contributed to the human society is the greatest in time. One specious, one God for human. We believe in any religion but know about me( you) , find the inner spirit, it’s power, it’s relation with this nature and universe, knowledge. Guru is a world leader in spiritual knowledge and inner peace. Salute his contributions, let me get empowerment to spread his teachings……Shaji China

Leave a Reply

Your email address will not be published. Required fields are marked *