വണ്ടിൻ്റെ ഉപദ്രവം

തലശ്ശേരി സ്വദേശി ചെറുവാരി ഗോവിന്ദൻ ശിരസ്തദാരുടെ അനുഭവം _ ഒരിക്കൽ ഒരാൾ സ്വാമിയുടെ അടുക്കൽ ചെന്ന് താൻ ഒരു പുതിയ വീട് പണി ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിൽ ധാരാളം വണ്ടുകൾ വന്ന് നിത്യവും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നതിനാൽ അവിടെ കുടിയിരുപ്പാൻ സൗകര്യമില്ലാതായിരിക്കുന്നുവെന്നും ഉണർത്തിച്ചു.
വളരെ വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചു.
വളരെയുണ്ടെന്നു അയാൾ പറഞ്ഞു. ഒരു നൂറു വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചതിനു നൂറിലതികം ഉണ്ടെന്ന് ആയിരത്തിൽ കുറയാതെ വണ്ടുകൾ നിത്യം മുറിക്കകത്തൊക്കെ പറന്ന് കളിക്കുകയാണെന്നും മെത്തകളിലും ഭക്ഷണ പദാർത്ഥങ്ങളിലും വീണു കൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു. അപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു.
” എന്നാൽ ഒരു കാര്യം ചെയ്യുക ആയിരം അപ്പം ഉണ്ടാക്കി വെയ്ക്കുക. ഭയപ്പെടേണ്ട നെല്ലിക്ക യോളം വലിപ്പം ഉള്ളഅപ്പ ങ്ങൾ മതി. നാം അവിടെ വരാം.ഒരു തീയതി നിശ്ചയിച്ചു. ആ ദിവസം സ്വാമി അവിടെ എത്തി. അപ്പോൾ സന്ധ്യ സമയമായിരുന്നു, ഒരു വിളക്ക് കത്തിച്ചു വെച്ചു. വലിയ ഒരു പാത്രത്തിൽ അപ്പങ്ങളും കൊണ്ടെ വച്ചു.സ്വാമികൾ ഗൃഹസ്ത നോടു ഇങ്ങനെ പറഞ്ഞു. ശ്രീ കൃഷ്ണന് വണ്ടിൻ്റെ നിറമാണല്ലോ.കൃഷ്ണനെ ധ്യാനിച്ചോളു. എന്നിട്ട് ഈ അപ്പം കൂടിയവർക്കെല്ലാം ദാനം ചെയ്യുക. ഇനി വണ്ടിൻ്റെഉപദ്രവം ഉണ്ടാകുകയില്ല” അതനുസ്സരിച്ചു ചെയ്തു. സ്വാമി എഴുന്നള്ളിയ വിവരം അറിഞ്ഞ് അനേകം പേർ അവിടെ എത്തിച്ചേർന്നു അവർക്കെല്ലാം അപ്പം കൊടുത്തു.അന്നു മുതൽ വണ്ടിൻ്റെ ശല്യം തീർന്നു.

കടപ്പാട്: നാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം
മൂർക്കോത്ത് കുമാരൻ  : പുറം: 200 ,201

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *