കര്‍ക്കടക അമാവാസി ബലിതര്‍പ്പണം- Nagampdam Temple

കോട്ടയം: കര്‍ക്കടക അമാവാസിദിനo പുണ്യതീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെമുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.  നാഗമ്പടം മഹാദേവക്ഷേത്രത്തിലാണ് കോട്ടയം നഗരത്തില്‍  പ്രധാനമായും പിതൃതര്‍പ്പണം നടന്നത് , ഇവിടെ പതിനായിരത്തോളം ആളുകള്‍ പിതൃതര്‍പ്പണം നടത്തി. പിതൃതര്‍പ്പണത്തിന്റെ ഭാഗമായി തിലഹവനം, നമസ്‌കാരമൂട്ട്, വിശേഷാല്‍പൂജകള്‍ , തുടങ്ങിയവയും വടന്നു. ക’ക്കടകത്തിലെ കറുത്തവാവിന് പിതൃസ്മരണയ്ക്കായി ബലിതര്‍പ്പണം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. മണ്‍മറഞ്ഞ പൂര്‍വികരുടെ ആത്മശാന്തിക്കുവേണ്ടിയാണ് ഈ ചടങ്ങുകള്‍ . ആചാരവ്രതാനുഷ്ഠാനുങ്ങളോടെയാണ് പിന്‍മുറക്കാര്‍ ബലിതര്‍പ്പണം നടത്തുന്നത് . വേദഗിരിശാസ്താ ക്ഷേത്രസങ്കേതത്തിലെ വ്യാസതീര്‍ത്ഥം, നാഗമ്പടം മഹാദേവക്ഷേത്രസങ്കേതം, വെന്നിമല ശ്രീരാമ ലക്ഷ്മണസ്വാമിക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രസങ്കേതം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, കൈനടി കരുമാത്ര തുടങ്ങിയ പുണ്യസ്ഥലങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും പിതൃതര്‍പ്പണം നടക്കുന്നത് .vavubali-nagampadam1

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *