നെയ്യാറ്റിന്‍കര യൂണിയന്‍ വാര്‍ഷികം

എസ് എന്‍ ഡി പി യോഗം നെയ്യാറ്റിന്‍കര യൂണിയന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. SNDP യോഗം അസിഃ സെക്രട്ടറി ഡോ.രതീഷ് ചെങ്ങന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. SNDP യോഗം കൗണ്‍സിലര്‍ ശ്രീ PSN ബാബു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ ശ്രീ K K മഹേശന്‍, ശ്രീ P S വിജയന്‍ തിരുവല്ല, പാറശ്ശാല യൂണിയന്‍ സെക്രട്ടറി ശ്രീ ചൂഴാല്‍ നിര്‍മ്മലന്‍, നേമം യൂണിയന്‍ പ്രസിഡന്‍റ് ശ്രീ സുപ്രിയ സുരേന്ദ്രന്‍, ചെമ്പഴന്തി ഗുരുകുലം യൂണിയന്‍ സെക്രട്ടറി ശ്രീ ഇടവക്കോട് രാജേഷ്, നെയ്യാറ്റിന്‍കര യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ശ്രീ രാജേഷ് നെടുമങ്ങാട്, യൂത്ത് മൂവ്മെന്‍റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹി തെരഞ്ഞെടുപ്പില്‍ SNDP യോഗം നിശ്ചയിച്ച ഒൗദ്യോഗിക പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.


ഭാരവാഹികളായി അഡ്വ. S K അശോക് കുമാര്‍(പ്രസിഡന്‍റ്), ശ്രീ ആവണി ശ്രീകണ്‍ഠന്‍(വൈസ് പ്രസിഡന്‍റ്), ശ്രീ ഉണ്ണി മുരളീധരര്‍(സെക്രട്ടറി), ശ്രീ K V സൂരജ് കുമാര്‍, ശ്രീ Y S കുമാര്‍(ഡയറക്ടര്‍ ബോഡ് അംഗകള്‍), ശ്രി ബ്രജേഷ് കുമാര്‍, ശ്രീ മനയം സുരേഷ്, ശ്രീ ഉദയകുമാര്‍(പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. യൂണിയന്‍ ഭാരവാഹികള്‍ അരുവിപ്പുറം ക്ഷേത്രത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത ശേഷം യൂണിയന്‍ ഓഫീസില്‍ വന്ന് ചുമതല ഏറ്റെടുത്തു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *