നമുക്ക് വേണ്ട യുദ്ധം !!

sree-narayana-guru-wisdomഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി. 1950 ല്‍ രചിക്കപ്പെട്ട  ”  രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ” ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഇത്  രചിച്ചത് ടുണീഷ്യക്കാരനായ ”  നസറുദ്ദീന്‍ മക്ദസി ” എന്ന മുസല്‍മാനായ ലോകസഞ്ചാരി ആയിരുന്നു.7 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ ബൃഹത് ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നത് കേരളത്തില്‍ വിരാജിച്ച ഒരു മഹാത്മാവിനെ പറ്റിയാണ് , അത് മറ്റാരുമല്ല ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളാണ്.

സഞ്ചാരപ്രിയന്‍ ആയിരുന്ന നസ്റുദ്ദീന്‍ മക്ദസി 1945 കാലഘട്ടത്തില്‍ ലോകസഞ്ചാരത്തിനായി പുറപ്പെട്ടു.പല മഹാനഗരങ്ങളും മഹാത്ഭുതങ്ങളും  , ലോകത്തേ പല മഹാന്‍മാരേയും സന്ദര്‍ശിച്ച മക്ദസി ഇറാനില്‍ എത്തി അവിടെയുള്ള  സാധാരണ ജനതക്കിടയില്‍ അദ്ദേഹം താമസിക്കവേ ,  അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഒരു പ്രാര്‍ത്ഥന ചൊല്ലുന്നത്  മക്ദസി ശ്രദ്ധിച്ചു. ഈ പ്രാര്‍ത്ഥനയെപ്പറ്റി അന്വേഷിച്ച മക്ദസിക്ക് അറിയുവാന്‍ സാധിച്ചത് ഭാരതത്തിലെ തിരുവിതാംകൂറുള്ള  ഒരു സന്യാസിവര്യന്‍ രചിച്ച  ” ആത്മോപദേശ ശതകം ” എന്ന കൃതിയുടെ പരിഭാഷയാണ് എന്നതാണ്. തന്റെ യാത്ര തുടര്‍ന്ന് ഇറാഖില്‍ എത്തി.അവിടെയും മക്ദസി തെരുവോരങ്ങളില്‍ കൂടി പോലും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനത
അറബിഭാഷയില്‍ പാടി നടക്കുന്ന ആത്മോപദേശ ശതകം കെട്ടു  . ഒാര്‍ക്കണം 1945 കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സാധ്യതകള്‍ ഇല്ലാതിരുന്നപ്പോളും കേരളം എന്ന ചെറിയ നാട്ടില്‍ ജീവിച്ച ഒരു സാധു സന്യാസിവര്യനാല്‍ രചിക്കപ്പെട്ട ആത്മോപദേശ ശതകത്തിന്റെ വിശാലതയും വ്യാപ്തിയും.
മക്ദസിയുടെ മനസ്സില്‍ ആത്മോപദേശം എഴുതിയ സന്യാസിയെ നേരിട്ട് കാണണം എന്ന ആഗ്രഹം ഉദിച്ചു , എത്രയോ കാതം അകലെയുള്ള വ്യത്യസ്ത മതവിശ്വാസികളായ ജനത ,  അവരുടെ ഭാഷകളില്‍ ഒരു സന്യാസി എഴുതിയ കൃതി മനഃപാഠമാക്കണമെങ്കില്‍ ഇത് എഴുതിയ വ്യക്തി നിസാരക്കാരനാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ശ്രീനാരായണ ഗുരുവിനെ കാണണം എന്ന ആഗ്രഹത്താല്‍ ഭാരതത്തിലേക്ക്……..യാത്രാ മധ്യേ  പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ മക്ദസി അവിടുത്തെ ജനതയോട് കേരളത്തെപ്പറ്റിയും നാരായണഗുരുവിനെപ്പറ്റിയും അന്വേഷിച്ചപ്പോള്‍ അത്ഭുതം ഉളവാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 1926 ല്‍ ഉറുദ്ദു ഭാഷയില്‍ കറാച്ചിയില്‍ ഒരു പ്രസ്സില്‍  ആത്മോപദേശ ശതകം അച്ചടിക്കപ്പെട്ടിരുന്നു , 400 വരികളുള്ള ആത്മോപദേശ ശതകത്തിന്റെ 1 വരിയുടെ വ്യാഖ്യാനം രേഖപ്പെടുത്താന്‍ ആ നാട്ടിലെ സാഹിത്യകാരന്‍മാര്‍ക്ക് 24 പേജുകള്‍ വേണ്ടിവന്നു..ദൈവഞ്ജാനത്തിന്റെ അപാരത എന്നാണ്  നസറുദ്ദീന്‍ മക്ദസിയോട് സാഹിത്യകാരന്‍മാര്‍ ആത്മോപദേശ ശതകത്തെ പറ്റി വിശേഷിപ്പിച്ചത്. മക്ദസി യുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഇത്രയും ശ്രേഷ്ഠനായ ഗുരുവിനെ നേരിട്ടു കാണുക തന്നെ വേണം എന്ന പെരുത്ത ആശയോടെ മക്ദസി കേരളത്തിലേക്ക് ….അങ്ങനെ തമിഴ്നാട്ടിലെ ശിവാനന്ദ ആശ്രമത്തില്‍ എത്തിയ മക്ദസി ഗുരുവിനെ അന്വേഷിച്ചപ്പോള്‍ ശ്രീ നാരായണ ഗുരു കേരളത്തില്‍ ജീവിച്ചിരുന്ന പൂര്‍ണ്ണ അവതാരമായിരുന്നുവെന്നും,  സ്വകര്‍മ്മത്താല്‍ മാനവനെ പരിശോഭിതനാക്കിയ  ആ പുണ്യാത്മാവ്  1928  കന്നിമാസം 5ന് ഗുരു ശിവഗിരിയില്‍ മഹാസമാധി പ്രാപിച്ചുവെന്നും മക്ദസിയെ അറിയിച്ചു.താന്‍ തേടി വന്ന മഹാ ഗുരുവിനെ കാണുവാന്‍ കഴിയാതെ പോയല്ലോ എന്ന ദുഖത്താല്‍ സഞ്ചാരം മതിയാക്കി തിരികെ ടുണീഷ്യയിലേക്ക് തിരിച്ചു. മടക്കയാത്രയില്‍ മക്ദസി ചിന്തിച്ചു ,  നാരായണ ഗുരു എന്ന  അവതാര പുരുഷന്‍ ആണെങ്കില്‍ ഒരു യഥാര്‍ത്ഥ ഗുരു ആണെങ്കില്‍ തനിക്ക് ഗുരു അത് വെളിവാക്കി തരുക തന്നെ ചെയ്യും.യഥാര്‍ത്ഥ ഗുരുവിനു മരണമില്ല അത് തനിക്ക് വെളിവാകുക തന്നെ ചെയ്യും.!!!

പ്രീയരെ ,  നസറുദ്ദീന്‍ മക്ദസി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു
ഒന്നല്ല ,രണ്ടല്ല ,മൂന്നല്ല പതിമൂന്ന് തവണ ശ്രീനാരായണ ഗുരു തനിക്ക്  നേരിട്ട് ദര്‍ശനം നല്‍കി തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്കി എന്ന്.
ഇത് എഴുതിയത് ഒരു ഭാരതീയനോ ശ്രീനാരായണീയനോ അല്ല. മറിച്ച് ഈജിപ്റ്റിനടുത്ത ടുണീഷ്യക്കാരനായ മുസല്‍മാന്‍ നസുറുദ്ദീന്‍ മക്ദസിയാണ് .ലോകം കണ്ട മഹാസഞ്ചാരി കേരളത്തില്‍ ജീവിച്ച് സമാധി പ്രാപിച്ച ശ്രീനാരായണ ഗുരുവിനെ 13 തവണ കണ്ട് അനുഭവിച്ചറിഞ്ഞ ആത്മസത്യം 7 ഭാഗങ്ങളുള്ള ഗ്രന്ഥത്തില്‍ 5 ഭാഗങ്ങളിലൂം എഴുതിവച്ചിരിക്കുന്നു. ” ഞാന്‍ഈ ലോകത്ത് ലോകാത്ഭുതങ്ങള്‍ ഒരുപാട് കണ്ടു എന്നാല്‍ മഹാത്ഭുതം ഒന്നെയുള്ളു , അത്  ജഗത്ഗുരു ശ്രീനാരായണ ഗുരു തൃപ്പാദങ്ങള്‍ മാത്രമാണ്.”  എന്ന് മക്ദസി തന്റെ ഗ്രന്ഥത്തില്‍ അടിവരയിട്ടു പറയുന്നു.

പ്രീയരെ ഒന്നോര്‍ക്കു , ശ്രീനാരായണ ഗുരു എന്ന മഹാനിധിയെ  നമുക്ക് സ്വന്തമായി കിട്ടിയവരാണ് ,  നമുക്ക്  ലോകത്ത് അത്യപൂര്‍വ്വവും സമാനതകള്‍ ഇല്ലാത്തതുമായ ഈ മഹാത്ഭുതത്തെ സ്വന്തമാക്കണ്ടവരാണ് നമ്മള്‍!. ദൈവത്തെ അന്വേഷിച്ച് ,സത്യത്തെ അന്വേഷിച്ച് , ആത്മസുഖത്തെ അന്വേഷിച്ച് മനസമാധാനമില്ലാതെ  അലയേണ്ടവരല്ല  .
അന്ന് നസറുദ്ദീന്‍ മക്ദസി കണ്ട കറാച്ചിയിലെ ആത്മോപദേശശതകം  അച്ചടിച്ച പ്രസ്സ് പില്കാലത്ത്  മത ഭ്രന്തന്മാര്‍ ഭയപ്പെട്ട് കത്തിച്ച് കളയുകയാണുണ്ടായത് !!! അങ്ങനെ പാക്കിസ്ഥാന്‍ ജനത വീണ്ടും ഇരുട്ടിലേക്ക് പോയത് നാം കണ്ടുകൊണ്ടിരിക്കുന്നു…
അവനവന്‍റെ ജാതിയിലും  മതത്തിലും ദൈവത്തിലും തന്നെ ഉറച്ചു  നിന്ന് ആത്മീയതയും , ഈശ്വര സാക്ഷാത്കാരവും നേടാന്‍ ഇതിലും ചെറിയയതും , അത്യപൂര്‍വ്വമായ  ഒരു കൃതി ലോകത്തുണ്ടാവില്ല ,  ” ഒരു പതിനായിരം സൂര്യന്‍മാരെ സ്വന്തമാക്കുവാന്‍ വെറും നൂറ് ശ്ളോകങ്ങള്‍” .  ഡോക്ടര്‍ ആന്‍ഡ്രൂസ് വെറും  ഒരു ശ്ളോകം കൊണ്ട്  ഡോക്ടറേറ്റ് നേടിയിരിക്കുന്നു , അങ്ങനെ പലരും !!!
ഗുരു പറയുന്നു      ” അവനവന് ആത്മസുഖത്തിനായ് വരുന്നത് അപരന്ന് സുഖത്തിനായ് വരേണം  ”
” ഒരു പീഡ ഇറുമ്പിനും വരുത്തരുത് ”….. ഇവ രണ്ടും നമുക്ക് ജീവിതത്തില്‍ സാക്ഷാത്കരിക്കാം
നമുക്ക് ഇനീ  ഒരു യുദ്ധം വേണ്ട!

തെരുവിന്‍റെ  മക്കളെ സൃഷ്ടിക്കാതെ നമുക്കൊരുമിച്ച്  ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാം

”ലോകാ സമസ്ഥാ സുഖിനോ ഭവന്തു ”

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

1 Response

  1. Udayabhanu Panickar says:

    What is the source of this information?

Leave a Reply

Your email address will not be published. Required fields are marked *