ചില ഓണദിന ചിന്തകള്‍

നമ്മുടെ നാട് ഒരു ഓണത്തിന് കൂടി ഒരുങ്ങി കഴിഞ്ഞു. കേരളത്തിന്റെ ആ പഴമയും പാരമ്പര്യവും പുതു തലമുറയ്ക്ക് അറിയാന്‍ ഒരു അവസരം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധി വിളിച്ചോതുന്ന ഒരു ഉത്സവം എന്ന പേര് ഓണത്തിന് നഷ്ടമായി പോകുന്ന ഒരു ദുഖവും ഓരോ ഓണവും നമ്മള്‍ക്ക് മുന്‍പില്‍ ഒരു വലിയ ചോദ്യമായി നില്‍ക്കുന്നില്ലേ? സര്‍ക്കാരിന്റെ വിവിധ വില്പന ചന്തകള്‍ ഓരോ ഓണക്കാലത്തും ഒരുക്കാറുണ്ട്‌. സാധാരണക്കാരനെ സംബന്ധിച്ച് വളരെ ആശ്വാസമാകുന്ന ഒരു നടപടിയാണ് അത്. കാരണം പഴം പച്ചക്കറി വില അതിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു കാലം മറ്റൊന്നില്ല.

മലയാളിയുടെ ഓണം ഗംഭീരമാക്കാന്‍ മാസങ്ങള്‍ മുന്‍പുതന്നെ ഒരുക്കം നടത്തി എല്ലാം ഭംഗിയാക്കുന്ന കുറെ ആളുകള്‍ നമ്മുടെ അയാള്‍ സംസ്ഥാനങ്ങളില്‍ ഉണ്ട്. അവരോടു നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു. അതെ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍. അവര്‍ കാരണമാണല്ലോ നമ്മള്‍ വയറു നിറയെ കഴിച്ചിട്ട് ഒരെമ്പക്കോം വിട്ടു വിശാലമായിരുന്നു ടീ വീ യിലെ ഓണ പരിപാടികള്‍ ആസ്വദിക്കുന്നത്.  തമിഴര്‍ക്കുള്ളത്ര കരുതല്‍ എന്തുകൊണ്ട് നമ്മള്‍ മലയാളികള്‍ക്ക് ഇല്ല?

ഓണം ചിക്കന്‍ ഗുനിയ പോലെ അവിചാരിതമായി വരുന്ന ഒന്നല്ല. എല്ലാ വര്‍ഷവും കലണ്ടര്‍ ഡിസംബര്‍ മാസത്തില്‍ കയ്യില്‍ കിട്ടുംപോഴേ അറിയാന്‍ പറ്റും ഓണം എന്നാണെന്ന്. പക്ഷെ നമ്മള്‍ ഉത്രാടത്തിന്റെ അന്ന് ഉച്ച വരെ ഉറങ്ങും. വൈകുന്നേരം സഞ്ചിയും കൊണ്ട് പച്ചക്കറി വാങ്ങാന്‍ പോകും. എന്നിട്ട് ചന്തയിലെ വില കേള്‍ക്കുമ്പോള്‍ തലകറക്കം പരവേശം വെപ്രാളം……..

എത്ര പറമ്പ് വേണം ഒരു ഏത്തവാഴ നടാന്‍? ഓണത്തിന് പാകമാകുന്ന കണക്കിന് ഒരു വാഴ നട്ടാല്‍ രണ്ടു വീട്ടുകാരുടെ ഉപ്പേരി പ്രശ്നം പരിഹാരമാകില്ലേ? എല്ലാ ദിവസവും പരിചരണം വേണ്ട വിളയല്ലല്ലോ വാഴ? അവനവന്‍ സ്വന്തമായി വിളയിച്ച ഒരു കുലയുടെ ഉപ്പേരി എത്ര സ്വാദിഷ്ടം ആയിരിക്കും? ഇത്തരം ചെറിയ ചില തയ്യാറെടുപ്പുകള്‍ അവരവര്‍ക്കാകുന്ന രീതിയില്‍ ചെയ്‌താല്‍ ഓണത്തിന്റെ ത്രില്‍ കൂടില്ലേ? നമുക്ക് അടുക്കള തോട്ടം എന്ന പഴയ രീതിയിലേക്ക് മടങ്ങാം. ഇന്ന് മാര്‍കറ്റില്‍ കിട്ടുന്ന പഴം പച്ചക്കറികള്‍ മിക്കവയും പലവിധ വിഷങ്ങള്‍ കുത്തിവച്ചതാനെന്ന സത്യം നിരന്തരം പത്രങ്ങളില്‍ വരുന്നുണ്ട്.എങ്കിലും നമ്മള്‍ മിനെക്കെടാന്‍ തയ്യാര്‍ ആകാത്തതാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ആകുന്നതു.

കുറെ വീട്ടുകാര്‍ ഒന്നിച്ചു കൂടി പലതരം പച്ചക്കറികള്‍ കൃഷി ചെയ്‌താല്‍ പരസ്പരം അവ കൈമാറ്റം ചെയ്യുകയും ചെയ്യാന്‍ പറ്റും. 5 വീടുകാര്‍ ചേര്‍ന്നാല്‍ കുറഞ്ഞത്‌ 5 തരം പച്ചക്കറി 5 വീട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമല്ലോ? കൂടാതെ മായം കലരാത്ത ശുദ്ധമായ ഭക്ഷണം കഴിക്കുവേം ചെയ്യാം.

ഓണത്തിന്റെ സമൃദ്ധി എല്ലാ ഭവനങ്ങളിലും ആശംസിച്ചുകൊള്ളുന്നു.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *