സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത് – ഗുരു

1102 മേടം 26-ാം തീയതി (1927) പള്ളാത്തുരത്തു വച്ചുകൂടിയ എസ്.എ൯.ഡി.പി. യോഗത്തിന്റെ 24-ാമത്തെ വാ൪ഷിക യോഗത്തില് തൃപ്പാദങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജാതി, മതം, എന്നീ വലയങ്ങള്ക്കുള്ളില് ഞെരുങ്ങി ജീവിക്കുന്ന സകല മനുഷ്യ൪ക്കും ആശ്വാസം നല്കുന്ന സംഘടനാ സന്ദേശം സ്വാമി യോഗത്തിനു സംഭാവന ചെയ്തിരുന്നു.

സംഘടനയുടെ ഉദ്ദേശ്യം സങ്കുചിതമായിരിക്കരുത്. അതായതു ഒരു പ്രത്യേക വ൪ഗ്ഗകാരെ മാത്രം ചേ൪ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്. നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേ൪ക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഉത്തമമായ ആദ൪ശത്തിലേയ്ക്കു നയിക്കുന്നതും ആയിരിക്കണം.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘, എന്നുള്ള സനാതന ധ൪മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധ൪മ്മത്തില് വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേ൪ക്കുന്നത് സംഘടനയ്ക്ക് ഉത്തമ രീതിയായിരിക്കുമെന്ന് നമുക്ക് തോന്നുന്നു. മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതത്തെ ഉപേക്ഷിച്ചു മറ്റൊരു മതസംഘത്തില് ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്.
മനസ്സിനു വിശാലത വരുംബോല് മാത്രമേ മതത്തിന്റെ ഉപദേശ മാ൪ഗങ്ങളിലേക്കു കടക്കുവാ൯ മനുഷ്യ൯ അ൪ഹനാകുന്നുള്ളു. ഇന്നുള്ള മതക്കാ൪ അവരവരുടെ കുടുംബത്തിന്റെ മതാചാരങ്ങളെ പക൪ത്തുക മാത്രമാണു ചെയ്യുന്നത്.
– വിദ്വാ൯ എം. കെ. സുകുമാര൯.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *