ഗുരുദേവൻ്റെ വിൽപത്രം

sree-narayana-guru-1ഗുരുദേവൻ്റെ വിൽപത്രം.. 11Ol – മാണ്ട് മേടമാസം 20-ാം തീയതി (04-05-1926) വർക്കല പകുതിയിൽ വർക്കല പ്രദേശത്തു ശിവഗിരി മഠത്തിൽ വിശ്രമിക്കും ശ്രീ നാരായണ ഗുരു എഴുതി വച്ച വിൽപത്രം നമ്മുടെ വകയും നമ്മുടെ സർവ സ്വാതന്ത്ര്യത്തിൽ ഇരിക്കുന്നതുമായ ക്ഷേത്രങ്ങൾ, സന്ന്യാസി മഠങ്ങൾ, വിദ്യാലയങ്ങൾ .വ്യവസായശാലകൾ, മുതലായ ധർമ്മസ്ഥാപനങ്ങളും അവ സംബന്ധിച്ചുള്ള സകല സ്ഥാവര ജംഗമ വസ്തുക്കളും നമ്മുടെ എല്ലാ ധർമ്മസ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തിൽ വച്ച് ഈ ആണ്ട് കന്നിമാസം 11-ാം തീയതി നമ്മുടെ അനന്തരഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യ പ്രധാനി ടി ശിവഗിരി മoത്തിൽ വിശ്രമിക്കുന്ന ബോധാനന്ദന് നമ്മുടെ കാലശേഷം ലഭിക്കണമെന്നു കരുതി ഈ വിൽപത്രം എഴുതി വയ്ക്കുന്നതണ്. നമ്മുടെ ജീവിത വധി വരെ ഈ സ്ഥാപനങ്ങളുടെയും തത് സംബന്ധമായ സ്വത്തുക്കളുടെയും സർവ സ്വാതന്ത്ര്യവും ഭരണവും നമ്മിൽ തന്നെ ഇരിക്കുന്നതും നമ്മുടെ ജീവിത ശേഷമല്ലാതെ ഈ കരണം ഊർജ്ജിതത്തിൽ വരുന്നതല്ലാത്തതുമാകുന്നു. ഈ കരണത്തെ എതാനുമോ മുഴുവനുമോ ഭേദപ്പെടുത്തേണ്ടതായി വന്നാൽ അപ്രകാരം പ്രവർത്തിക്കുന്നതിന് നമുക്ക് അധികാരമുണ്ട്.. നമ്മുടെ ജീവിതാവധി ഒഴികെ മേൽപ്പറഞ്ഞ ധർമ്മസ്ഥാപനങ്ങളും അതുസംബന്ധമായ സർവ്വ സ്ഥാവര ജംഗമ സ്വത്തുക്കളും ടി ബോധ നന്ദൻ കൈവശം വച്ച് ഭരണം നടത്തിക്കൊള്ളേണ്ടതും ബോധാനന്ദൻ്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിൻതുടർച്ചാവകാശം നമ്മുടെ ശിഷ്യ പരമ്പരയായ സന്ന്യാസിമാരുടെ ഭുരിപക്ഷ അഭിപ്രായപ്രകാരം തിരഞ്ഞെടുക്കുന്ന ഒരു സന്ന്യാസിക്കായിരിക്കുന്നതും ഇതിൻവണ്ണം ഈ അവകാശം ശിഷ്യ പരമ്പരയായി നില നിൽക്കുന്നതുമാണ്. ഇങ്ങനെ ഏർപ്പെടുന്ന ഒരോ സന്ന്യാസിയുടെയും ഭരണം മൂലം ധർമ്മപരമായി സ്ഥാപിച്ചിട്ടുള്ള മേൽപറഞ്ഞ ഒരോ സ്ഥാപനത്തിൻ്റെ യും പാവനമായ ഉദ്ദേശ്യത്തിനോ, അതിൻ്റെ സ്ഥായിയായ നിലനിൽപിനോ യാതൊരു വിഘാതവും ഒരിക്കൽ പോലും വന്നു കൂടാത്തതും അഥവാ വല്ല വ്യതിയാനവും നേരിടുമെന്നു കാണുന്ന പക്ഷം അപ്പോൾ ശരിയായ വിധത്തിൽ നിയന്ത്രിക്കുന്നതിനും ശേഷിയുള്ള ടി.ശിഷ്യസംഘങ്ങൾക്കു പുർണ അവകാശമുളളതുമാകുന്നു.

ശ്രീ നാരായണഗുരു (ഒപ്പ്)

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *