Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

ആഘോഷങ്ങളിൽ മദ്യം ഉപേക്ഷിക്കാൻ ആഹ്വാനം

എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും പ്രവർത്തകരും മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും കുടുംബത്തിലെ ആഘോഷങ്ങൾക്ക് മദ്യസൽക്കാരം ഒഴിവാക്കണമെന്നും യൂണിയൻ വാർഷികപൊതുയോഗം അംഗീകരിച്ച പ്രമേയം ആഹ്വാനംചെയ്തു.  സമൂഹത്തിലിന്ന്   മദ്യാസക്തി  കൂടിവരികയാണ്. ചെറുപ്പക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും മദ്യത്തിന് അടിമകളാകുന്നു. ഈ സ്ഥിതി വിശേഷത്തെ ശക്തമായിനേരിടുന്നതിന് ഗുരുദേവ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണ്. സന്പൂർണ്ണമദ്യവർജ്ജനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം...

0

”ഗുരുദേവ മാഹാത്മ്യം” കഥകളിയ്ക്ക് തീണ്ടൽ

ശ്രീനാരായണഗുരുവിന്റെ കഥ പറയുന്ന ഗുരുദേവമാഹാത്മ്യം  കഥകളി തൃപ്രയാര്‍ ക്ഷേത്രമതില്‍ കെട്ടിനകത്തുതന്നെ നടത്താന്‍ അനുമതി നല്‍കണമെന്ന് തൃശൂരില്‍ ചേര്‍ന്ന അഖില കേരള എഴുത്തച്ഛന്‍ സമാജം അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളും മൂഢവിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നത് ഹിന്ദുമതത്തിന്റെ നിലനില്‍പ്പിനും ശക്തിക്കും വിഘാതമാണ്. എല്ലാ മതങ്ങളും ശക്തി പ്രാപിക്കുന്നത് നവീകരണത്തിലൂടെയാണ്.   ലോകം അടക്കിവാഴുന്ന യൂറോപ്യന്‍ ക്രൈസ്തവമതം ശക്തി പ്രാപിച്ചത് നവീകരണത്തിലൂടെയാണ്. അത് പാഠമാകണം. 1773-ല്‍ ആണ്   സാമൂതിരിരാജ്യം മൈസൂറിന് പൂര്‍ണ്ണമായും അടിമപ്പെട്ടത്.  സാമൂതിരിയുടെ പിടിപ്പുകേടിന് മുഖ്യകാരണക്കാര്‍ അന്ന് തൃപ്രയാര്‍ ക്ഷേത്രത്തിലെ തന്ത്രിയും പൂജാരിമാരുമായിരുന്നു. ഇത് കൊച്ചികോട്ടയില്‍ സൂക്ഷിച്ചിരുന്ന ഡച്ചുരേഖകളില്‍ കാണാം. കാലഹരണപ്പെട്ട വര്‍ണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥ പുനരുദ്ധരിക്കാന്‍ ക്ഷേത്രം അധികാരികള്‍ മുതിരരുതെന്നും  കലാമണ്ഡലം ഗണേശന്‍ എഴുതിയ ഗുരുദേവമാഹാത്മ്യം ശിവരാത്രിമാഹാത്മ്യ കൃതികളില്‍ പെടുന്നതാണെന്നും യോഗം പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

R.Sankar 0

R ശങ്കറിന്റെ – 41 )൦ ചരമ വാർഷികം

ആര്‍. ശങ്കര്‍ കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന ഗ്രാമത്തില്‍ കുഴിക്കല്‍ ഇടവകയില്‍ താഴത്തുമുറിയില്‍ വിളയില്‍ വീട്ടില്‍ 1909-ലാണ്‌ ആര്‍. ശങ്കറിന്റെ ജനനം. സാമ്പത്തിക പരാധീനതയിലും ശങ്കര്‍ ഉന്നത വിദ്യാഭ്യാസം നേടി. പത്തുവര്‍ഷത്തോളം അധ്യാപകനായും പിന്നീട്‌ അഭിഭാഷകനായും തുടര്‍ന്ന്‌ സജീവ രാഷ്‌ട്രീയത്തിലേക്കും പ്രവേശിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതവിജയം വ്യക്തിനേട്ടം മാത്രമായിരുന്നില്ല. മറിച്ച്‌ അദ്ദേഹം ജനിച്ച സമൂഹത്തിന്റെയും നേട്ടമായിരുന്നു. ഗുരുദേവന്റെ ഉപദേശങ്ങള്‍ ശിരസാവഹിച്ച അദ്ദേഹം വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ടു മഹാദൗത്യങ്ങളില്‍ ഏര്‍പ്പെട്ടു. പിടിയരി സംഭരണവും കെട്ടുതെങ്ങു പ്രസ്ഥാനവും. രണ്ടും വന്‍ വിജയമായിത്തീര്‍ന്നതിനുപിന്നില്‍ ഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം വിശ്വസിച്ചു. കേരളത്തിലെ എല്ലാ എസ്‌.എന്‍.ഡി.പി.ശാഖകളില്‍നിന്നും ഒറ്റദിവസംകൊണ്ട്‌ 1 ലക്ഷംരൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കിയ ഉത്‌പന്നപ്പിരിവും പരിപൂര്‍ണ്ണവിജയമായിരുന്നു.

രാഷ്‌ട്രീയരംഗത്ത്‌ ചുവടുറപ്പിച്ചശേഷം 1944-ല്‍ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായത്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടാണ്‌. അദ്ദേഹത്തിന്റെ ആദ്യചുവടുവയ്‌പ്പ്‌ കൂടുതല്‍ ശാഖകളും യൂണിയനുകളും ഉണ്ടാക്കുന്നതിലായിരുന്നു. ശാഖകള്‍ക്കും യൂണിയനുകള്‍ക്കും സ്വന്തമായി മന്ദിരം ഉണ്ടാക്കുവാനും അദ്ദേഹംനേതൃത്വം നല്‍കി. 10 വര്‍ഷത്തിനുള്ളില്‍ 9 യൂണിയനുകളും 448 ശാഖകള്‍ക്കും പുതിയതായി മന്ദിരങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു.

ktm.sndp.union.2013 0

SNDP Union Kottayam Varshikam 2013-14

കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റായി എ.ജി. തങ്കപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍. രാജീവിനെ സെക്രട്ടറിയായും വി.എം. ശശിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി. അനില്‍കുമാര്‍, അഡ്വ. വി.പി. അശോകന്‍, കെ.എന്‍. വിജയകുമാര്‍, റിജേഷ് സി. ബ്രീസ്‌വില്ല എന്നിവരെ ബോര്‍ഡ് മെമ്പര്‍മാരായും ഷൈലജ രവീന്ദ്രന്‍, അഡ്വ.ശിവജി ബാബു, വിദ്യാധരന്‍ നീണ്ടൂര്‍ എന്നിവരെ പഞ്ചായത്തുകമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

dr-palpu-house 0

Birth Home of Dr. Palpu

Author: Sajeev Krishnan- നൂറ്റി അൻപത് വർഷംമുമ്പ് ഡോ. പല്പു ജനിച്ച വീടാണിത്. തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി ലെയ്നിൽ വന്നാൽ ഈ വീട് കാണാം. നാലുവർഷം മുമ്പാണ് ഞാൻ ഈ വീട് ആദ്യമായി കാണുന്നത്. അതൊരു നിമിത്തമെന്നോ നിയോഗമെന്നോ വിളിക്കേണ്ട സംഭവം. പേട്ടയിലെ പുരാതനമായ വീട് വില്പനയ്ക്ക് എന്ന ഒരു ക്ളാസിഫൈഡ് പരസ്യം പത്രത്തിൽക്കണ്ട് ഒരു കൗതുകത്തിന് വിളിച്ചു നോക്കിയതാണ്. വീടിനെക്കുറിച്ച് പത്രക്കാരന്റെ സ്വാഭാവികതയോടെ തിരിച്ചുമറിച്ചും ചോദിച്ചപ്പോഴാണ് അത് പല്പുവിന്റെ വീടാണെന്നറിഞ്ഞത്. വീടിനും നാലുസെന്റ് സ്ഥലത്തിനുമായി പതിനെട്ടു ലക്ഷം രൂപയാണ് വിലപറയുന്നത്. ഞാൻ വന്ന് കാണുംവരെ ആ വീടിന് ആരോടും എഗ്രിമെന്റ് വയ്ക്കരുത് എന്നു ശാംകെട്ടിയിട്ട് ഞാൻ വാഹനവുമെടുത്ത് നേരെ അവി‌ടെയെത്തി. ഒരു ഗണപതി ക്ഷേത്രം ഉണ്ട് വീടിന്റെ കന്നി മൂലയ്ക്ക്.

drpalpu-text 0

ദൈവത്തിന്റെ പടത്തലവൻ

കേരളകൌമുദിയുടെ സീനിയര്‍ സബ് എഡിറ്റര്‍ ആയ ശ്രീ സജീവ് കൃഷ്ണന്‍ എഴുതിയ ഡോ.പല്പുവിന്റെ ജീവചരിത്രം `ദൈവത്തിന്റെ പടത്തലവൻ’  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രസാധകർ. നൂറ്റി അൻപതു പേജ്‌ വരുന്ന പുസ്തകത്തിന്റെ വില എഴുപതു രൂപയാണ്. നവംബർ രണ്ടിന് പല്പുവിന്റെ ജന്മസ്ഥലമായ പേട്ടയിൽ പല്പു ഫൗണ്ടേഷൻ ഹാളിൽ വൈകിട്ട്...

dr.palpu 0

Dr. Palpu – The Legend

dr.palpuAuthor : Sri. Radhakrishna Panicker

ഡോക്ടർ . പത്മനാഭൻ പല്പു — നാൾ വഴികളിലൂടെ
പേര് : ഭഗവതി പത്മനാഭൻ (പ്രമാണങ്ങളിൽ)
വിളി പേര് : കുട്ടിയപ്പി
ജന്മ സ്ഥലം : പേട്ട , തിരുവന്തപുരം
ജന്മ വീട് : നെടുങ്ങോട്ട്
ജന്മ ദിനം : 1039 തുലാം 18 (1863 നവംബർ 2), തിങ്കളാഴ്ച
ജന്മ നക്ഷത്രം : പുണർതം
അമ്മ : മാത പെരുമാൾ (പപ്പമ്മ), നെടുങ്ങോട്ട് വീട്
അച്ഛൻ : മാതികുട്ടി ഭഗവതി (പപ്പു ), തച്ചക്കുടി വീട്
സഹോദരങ്ങൾ : P. Velayudhan, P. Parameshwaran,

0

81-ാം ശിവഗിരി തീർത്ഥാടനത്തിന് വിപുലമായ സ്വാഗതസംഘം

ശിവഗിരി: 81-ാമത് ശിവഗിരി തീർത്ഥാടനം ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്താൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ കൂടിയ ബഹുജനസംഘടനായോഗം തീരുമാനിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി പരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കല കഹാർ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ. സൂര്യപ്രകാശ്, ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് മുടീത്ര ഭാസ്കരപ്പണിക്കർ, പ്രൊഫ. ജി.കെ. ശശിധരൻ, യോഗം ശിവഗിരി യൂണിയൻ കൺവീനർ അജി എസ്.ആർ.എം, ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.

thushar-vellappally-at-meeting 0

ഈഴവ യുവജനതയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് തുഷാർ വെള്ളാപ്പള്ളി

തിരുവിതാംകൂർ  മഹാസമ്മേളനം  വൻവിജയമാക്കുന്നതിന്  വേണ്ടി കേരളത്തിൽ ഉടനീളം  സഞ്ചരിച്ച്  എല്ലാ എസ്  എൻ  ഡി  പി  യുണിയനുകളിലും പ്രചരണ സമ്മേളനങ്ങൾ  സംഘടിപ്പിച്ച്  എസ്  എൻ ഡി  പി  യോഗം  വൈസ്  പ്രസിഡന്റ്‌  ശ്രീ  തുഷാർ  വെള്ളാപ്പള്ളി  ഈഴവ യുവജനതയ്ക്ക്  പുത്തനുണർവ്വ്  നൽകിയിരിക്കുകയാണ് . വിദ്യാഭ്യാസം , തൊഴിൽ , ഭൂമി  ഈ മൂന്നു  മേഖലകളിൽ  ഈഴവ ജനതയ്ക്കുണ്ടായ അപചയം  തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ്  ഈ മഹാസംഗമം  ഒരുക്കുന്നത് . യോഗം ഒരു രാഷ്ട്രീയ ശകതിയായി മാറേണ്ടത്തിന്റെ  ആവശ്യകത  യുവജനങ്ങളിൽ  എത്തിക്കുക എന്നതും ഈ മഹാസംഗമതിന്റെ  ലക്ഷ്യമാണ് .  ജനുവരി  31 നു  തിരുവനന്തപുരo  ശംഖുമുഖത്ത്  നടക്കുന്ന  ഈ മഹാസമ്മേളനത്തിൽ 2 ലക്ഷത്തോളം  യുവജനങ്ങൾ

kudroli1 1

കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ..

Source : http://news.keralakaumudi.com കുദ്രോളി(മംഗലാപുരം) ​: സാക്ഷാൽ ഗോകർണനാഥന്റെ  മുന്നിൽ ഇന്ദിരയും ലക്ഷ്മിയും പഞ്ചാക്ഷരിയുടെ അകന്പടിയോടെ നിവേദ്യമർപ്പിച്ചപ്പോൾ വഴിമാറിയത് ചരിത്രം.  ശ്രീനാരായണഗുരു പ്രതിഷ്ഠനടത്തിയ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ രണ്ടു വിധവകൾ അർച്ചകരായി ചുമതലയേറ്റ മുഹൂർത്തം രാജ്യത്തിന് തന്നെ എന്നെന്നും ഓർക്കാവുന്ന നിമിഷങ്ങളിലൊന്നായി. അർച്ചകരായി ചുമതലയേറ്റതോടെ ഇരുവരുടേയും പേരിനൊപ്പം ശാന്തിയെന്ന് നാമകരണം ചെയ്യപ്പെട്ടു.

നവരാത്രി ആഘോഷത്തിന്റെ രണ്ടാംദിനമായ ഇന്നലെ രാവിലെ പത്തരയോടെയാണ് ചരിത്രംരചിച്ച മുഹൂർത്തം പിറന്നത്. മുഖ്യ അർച്ചകനായ ലക്ഷ്മണശാന്തിയോടൊപ്പം മഞ്ഞ പട്ടുചേല ധരിച്ച് മുല്ലപ്പൂക്കളണിഞ്ഞ് എത്തിയ ലക്ഷ്മിശാന്തിയും ഇന്ദിരാശാന്തിയും ക്ഷേത്രഗർഭഗൃഹത്തിന് മുന്നിൽ വലതുഭാഗത്തായുള്ള ശ്രീനാരായണപ്രതിഷ്ഠയുടെ മുന്നിലെത്തി ആരതി ഉഴിഞ്ഞതോടെയാണ് ചടങ്ങിന് തുടക്കമായത്.