Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

ആർ ശങ്കര്‍ ആധുനിക ഭാരതത്തിന്റെ ശില്പികളിലോരാൾ – സോണിയ ഗാന്ധി

തിരുവനന്തപുരം: ആധുനിക ഭാരതത്തിന്റെ ശില്പികളിലൊരാളാണ് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അദ്ദേഹം ആധുനികവത്കരിച്ചെന്നും അവര്‍ പറഞ്ഞു. 
ആര്‍.ശങ്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് സ്ഥാപിച്ച ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അവര്‍. പാളയത്ത് യുദ്ധസ്മാരകത്തിന് സമീപത്ത് സ്ഥാപിച്ച പ്രതിമ, സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് അനാച്ഛാദനം ചെയ്തത്. 
പിന്നാക്കക്കാരുടെ സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ അദ്ദേഹം അവരുടെ ജീവിതത്തില്‍ സ്ഥായിയായ മാറ്റമുണ്ടാക്കി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നാക്കക്കാരുടെ പുരോഗമനത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിന്റെ ഫലം കേരളം ഇപ്പോള്‍ അനുഭവിക്കുന്നു. മാനുഷികവിഭവശേഷിയില്‍ കേരളം മുന്‍പന്തിയില്‍ എത്തിയത് ഇത്തരം പരിഷ്‌കാരങ്ങളുടെ ഫലമാണ്. 

0

യൂത്ത് മൂവ്മെന്റ് സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത്

എസ്.എൻ.ഡി.പി യോഗം യൂത്ത്മുവ്മെന്റ് സംസ്ഥാനസമ്മേളനം ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. രണ്ടു ലക്ഷം യുവാക്കൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി യോഗം കോട്ടയം യൂണിയൻ ഹാളിൽ നടന്ന സംസ്ഥാനതലയൂണിയൻ ഭാരവാഹികളുടെ ഏകദിനശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരരാഷ്ട്രീയത്തിലേക്ക് ശ്രീനാരായണീയസമൂഹം എത്തുന്ന കാലം...

kottayam-sndp-union-gurudeva-samadhi-day 0

86 )o മത് ശ്രീ നാരായണ ഗുരുദേവ സമാധി

86 )o   മത് ശ്രീ നാരായണ ഗുരുദേവ സമാധി ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തർ ഭക്ത്യാദര പൂർവ്വം ഉപവാസ പ്രാർഥനകളോടെയും , ശാന്തി  യാത്രകൾ നടത്തിയും ആചരിച്ചു . കോട്ടയം SNDP  യുണിയനിൽ ശാന്തി യാത്രയ്ക്കു ശേഷം നടന്ന വിശ്വശാന്തി സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരനും , ശാസ്ത്രകാരനും ആയ Dr . N  ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം  നടത്തി. ”  ഗുരുദേവൻ  ലോകത്തിനു  നൽകിയ സംഭാവനകൾ 3  തലങ്ങളിൽ  നിലകൊള്ളുന്നു . ജാതി  ഭേദത്തിനും ,  സാമൂഹിക തിന്മകൾക്കെതിരെയും പോരാടി അദ്ദേഹം സാമൂഹികമായി പരിവർത്തനം നടപ്പിലാക്കി .

1

എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ്

1935 – കാലം മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ കീഴില്‍ ഒരു യുവജന പ്രസ്ഥാനത്തിനായി സി . കേശവനും , ആര്‍  . ശങ്കറും ഒക്കെ ശ്രമിച്ചതാണ്. പക്ഷെ 1980 ല്‍ ആണ് ആരംഭിക്കാനുള്ള തീരുമാനം ആയത്. 1981 ഡിസംബര്‍ 10 നു വിവിധ യുണിയന്‍...

0

യൂത്ത് മൂവ്മെന്റ് ലക്ഷ്യങ്ങള്‍

എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ്  ലക്ഷ്യങ്ങള്‍ —>  ശ്രീ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളും തത്വങ്ങളും പഠിക്കുകയും , പഠിപ്പിക്കുകയും , നടപ്പില്‍ വരുത്തുകയും ചെയ്യുക. ഗുരുവിന്റെ ജീവ ചരിത്രം , കൃതികള്‍ എന്നിവയെ സംബന്ധിച്ച് വിജ്ഞാനം സമ്പാദിച്ചു പ്രചരിപ്പിക്കുക , യോഗത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍...

tk 0

T K Madhavan

 Sri. T K Madhavan (1885- 1930) is the one who fought for the human rights in such a brave way that Kerala had ever seen. T K Madhavn was closely related to the activities of Sree Narayana Guru. T K Madhavan realized that the castism and religious problems should be solved not only in Kerala but also nation wide.

Even though he had only high school education he gained good skill in speaking and writing in English language by his own hard work. In the age of seventeen he made a spell binding speech at ‘Sree Moolam Praja Sabha’, the subject was ‘Disabilities of Ezhavas in Govt. service’ . Everyone in that sabha including Divan V P Madhavaravu, appreciated him for the great speech.

T K’s first struggle was for ‘Human Equality’. Those days the ‘Avarnas’ , Christians and Muslims were not permitted to join in govt. jobs like revenue, army etc. T K started fight against it. He coordinated people and conducted meetings in every place like Kottayam, Thiruvananthapuram etc. By his continuous effort, at last govt. permitted them to join in revenue services.

With support of SNDP Yogam, T K coordinated a strike against liquor. This strike got very historical importance, and in 1906, Sree Narayana Gurudevan gave a famous and important message against liquor ‘ Liquor is poison, do not make it, do not give it and do not have it’. After continuous strikes and meetings conducted everywhere in Kerala, the govt. promised him to stop liquor business within few years.

R.sankar 0

R Sankar

R. Sankar (1909–1972) was an Indian politician and the third Chief Minister of Kerala. He was born on April 30, 1909 to Raman and Kunchali Amma in Kuzhikkalidavaka village in Kottarakkara. Though born in a large family and despite the not so favourable conditions, he was fortunate enough to get good education. His formal education began in the Puthoor Primary School and later continued in an English School in Kottarakkara.

In 1924, he joined Maharajas College (present University College), Thiruvananthapuram, with the help of a wealthy and benevolent relative, as his father could not afford the expenses for his education.

After graduating from Maharajas College, he joined Law College, Thiruvananthapuram in 1933. After studies, he took teaching as his profession. He joined Sivagiri High School as Principal. It was during those days, that he associated himself with the activities of the SNDP Yogam. A very good orator, he impressed many with his inspiring talks on the social injustice prevalent in those days, particularly the discriminatory attitude shown towards backward class communities. He also raised his voice for equal opportunities for backward classes, in all sectors. He studied Kumaran Asan’s poetry deeply and attended many literary meetings throughout Travancore.

kumaranasan 0

KumaranAsan -മഹാകവി കുമാരനാശാന്‍

ജനറല്‍ സെക്രട്ടറി – എസ് എന്‍ ഡി പി യോഗം – (1903 – 1915) (1916 – 1919)
1873 ഏപ്രില്‍ മാസം 12 )൦ തീയതി തിരുവനന്തപുരം ജില്ലയില്‍ കായിക്കര ഗ്രാമത്തില്‍ തൊമ്മന്‍ വിളാകത്ത് നാരായണന്റെയും, കാളിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  പഠനവും കണക്കെഴുത്ത് ജോലിയുമായി കഴിയവേ ശ്രീ നാരായണ ഗുരുദേവനുമായി പരിചയപ്പെട്ടു . കാവ്യ രചനയില്‍ താല്പര്യമുണ്ടായിരുന്ന കുമാരന്‍ അരുവിപുറം മഠത്തില്‍ എത്തി ചേര്‍ന്നു.  തികഞ്ഞ ബ്രഹ്മചാരിയായി ആശ്രമത്തില്‍ കഴിയവേ കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. 
1903 ല്‍ എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറി ആയി കുമാരനാശാന്‍ . 1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. 1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി .
c-kesavan 1

C Kesavan | സി. കേശവന്‍

സി. കേശവന്‍ (1891-1969), ജനനം  23rd മെയ് 1891 (ഇടവം 11, 1066) , മയ്യനാട് , കൊല്ലം.
ഉന്നത വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലും , തിരുവനന്തപുരത്തും (നിയമ ബിരുദം) . 
Feb1951 – 12 March 1952  തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി .
1933 – 1935  കാലയളവില്‍   എസ്. എന്‍. ഡി . പി . യോഗം ജനറല്‍ സെക്രട്ടറി . 
1949 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആയിരുന്നു . ഈ സമയത്തായിരുന്നു ട്രാവന്‍കൂര്‍ – കൊച്ചി സംസ്ഥാനങ്ങളുടെ ലയനം. 
ശ്രീ നാരായണ ഗുരു , ഗാന്ധിജി , കാറല്‍ മാക്സ്  തുടങ്ങിയവരുടെ സിദ്ദാന്തങ്ങളില്‍ പ്രേരിതനായി സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടി. തിരുവിതാംകൂര്‍ കോണ്‍ഗ്രെസിന്റെ പ്രമുഖനായ നേതാവായിരുന്നു.   നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ചു . ജനങ്ങളില്‍ നിന്നും പിരിവെടുത്ത് ” കൌമുദി ” എന്ന പത്രം ആരംഭിച്ചു.  എന്നാല്‍ സര്‍ക്കാരിനെതിരായ കനത്ത കുറ്റപ്പെടുത്തല്‍ മൂലം  ഗവണ്മെന്റ്  ഇതിന്റെ ലൈസെന്‍സ് എടുത്തു കളഞ്ഞു. 
ഇദ്ദേഹത്തിന്റെ ” ജീവിത സമരം ” എന്ന ജീവചരിത്രം ശ്രെദ്ധേയമാണ് .