Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

ഹോമമന്ത്രം

ഓം അഗ്നേ! തവ യത്തേജസ്തദ് ബ്രാഹ്മം. അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി. ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്തജിഹ്വാഃ   ത്വയി വിഷയാ ഇതി സമിധോ ജുഹോമി, അഹമിത്യാജ്യം ജുഹോമി, ത്വം നഃ പ്രസീദ പ്രസീദ, ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ, സ്വാഹാ,   ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ. | ഉറവിടം...

0

ആത്മോപദേശശതകം

അറിവിലുമേറിയറിഞ്ഞീടുന്നവന്‍ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം.        1   കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍ തിരുവുരുവാണു തിരഞ്ഞു തേറിടേണം.        2    വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍ ജലനിധിതന്നിലുയര്‍ന്നിടും തരംഗാ- വലിയതുപോലെയഭേദമാ‍യ് വരേണം.        3   അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌...

0

ശ്ലോകത്രയീ

അസ്തി ധര്‍മ്മീത്യനുമിതിഃ കഥം ഭവതി വാഗപി? അസന്നികൃഷ്ടത്വാദസ്മിന്‍ പ്രത്യക്ഷമനുമാനവത്.       1   ന വിദ്യതേऽസ്തി ധര്‍മ്മീതി പ്രത്യക്ഷമനുമാനവത് മാനാഭാവാദസൗ നേതി ബോധ ഏവാവശിഷ്യതേ.       2   അസന്നികൃഷ്ടത്വാദസ്യ പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോഃ അസൃഷ്ടസാഹചര്യാച്ച ധര്‍മ്മിണ്യനുമിതിഃ കുതഃ | ഉറവിടം :  http://ml.wikisource.org  | ലൈസൻസ് : ഈ കൃതി http://creativecommons.org/licenses/by-sa/3.0/ ലൈസൻസ്  പ്രകാരം...

0

ദര്‍ശനമാല

ആലുവാ സംസ്കൃതപാഠശാലയില്‍ വിദ്യാര്‍ത്ഥികളുടെ ഉപയോഗം കരുതി രചിച വേദാന്തപാഠങ്ങള്‍. 1914-ലോ 1916-ലോ രചന.   അധ്യാരോപദര്‍ശനം ആസീദഗ്രേऽസദേവേദം ഭുവനം സ്വപ്നവത് പുനഃ സസര്‍ജ സര്‍വം സങ്കല്പ- മാത്രേണ പരമേശ്വരഃ.       1    വാസനാമയമേവാദാ- വാസീദിദമഥ പ്രഭുഃ അസൃജന്മായയാ സ്വസ്യ മായാവീവാഖിലം ജഗത്.       2   പ്രാഗുത്പത്തേരിദം സ്വസ്മിന്‍ വിലീനമഥ വൈ സ്വതഃ...

0

പിന്നാക്കക്ഷേമവകുപ്പിന് മന്ത്രിമാരുടെ ഉറപ്പ്‌

പിന്നാക്കക്ഷേമവകുപ്പ് രൂപവത്കരിക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെടുമെന്ന് മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ എസ്.എന്‍.ഡി.പി. യോഗത്തിന് ഉറപ്പുനല്‍കി. വെള്ളാപ്പള്ളി നടേശന്‍ സപ്തതിസ്മാരക യൂണിയന്‍ ഓഫീസ്മന്ദിരം ശിലാസ്ഥാപനച്ചടങ്ങിലാണ് മന്ത്രിമാര്‍ ഉറപ്പുനല്‍കിയത്.

ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിന്നാക്കക്ഷേമവകുപ്പ് രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ 81 പിന്നാക്കസമുദായങ്ങള്‍ക്കായി 1588 കോടി രൂപ കഴിഞ്ഞവര്‍ഷം അനുവദിച്ചെങ്കിലും കേരളം ഒരുരൂപപോലും വാങ്ങി ചെലവഴിച്ചില്ല. ഒന്നാം ക്ലാസ്സുമുതല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായിട്ടും മറ്റും നല്‍കേണ്ട തുകയാണിത്. പിന്നാക്കക്ഷേമ വകുപ്പ് സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ ഈ തുക നഷ്ടപ്പെടില്ലായിരുന്നു. പിന്നാക്കക്ഷേമ വകുപ്പ് രൂപവത്കരിക്കാന്‍ 12 വര്‍ഷംമുമ്പ് കമ്മീഷനെവച്ച് റിപ്പോര്‍ട്ട് സ്വീകരിച്ചെങ്കിലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വീണ്ടുംവീണ്ടും കമ്മീഷനെവെച്ച് കബളിപ്പിക്കുകയാണ്. ഒരു കമ്മീഷനെയും വയ്ക്കാതെയാണ് മുന്നാക്കക്ഷേമവകുപ്പ് കാലവിളംബമില്ലാതെ പ്രഖ്യാപിച്ചത്. എസ്.എന്‍.ഡി.പി. മുന്നാക്കക്ഷേമവകുപ്പിനെതിരല്ല. അതേ താത്പര്യം പിന്നാക്കക്ഷേമ വകുപ്പിനോടും ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

0

പിന്നോക്ക വികസന വകുപ്പ്

ഇനി അഭിമാനിക്കാം – ഒരു സമരവിജയം കൂടി എസ് എന്‍ ഡി പി യോഗത്തിന്റെ ചരിത്ര താളുകളില്‍ !! പിന്നോക്ക വികസന വകുപ്പ് രൂപികരിക്കാന്‍ മന്ത്രി സഭ യോഗം തത്വത്തില്‍ അംഗീകരിച്ചു . ഡയറക്ടര്‍റേറ്റ്   രൂപികരിക്കാന്‍ വിശദമായ റിപ്പോര്‍ട്ട്‌  തയാറാക്കി സമയബന്ധിതമായി സമര്‍പ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പ് ...

0

Court order against Vellappally Natesan

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നതില്‍ നിന്ന് നവംബര്‍ 28 വരെ തടഞ്ഞുകൊണ്ട് ചെന്നൈ സിറ്റി സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചെന്നൈ സ്വദേശിയും ശ്രീനാരായണ ധര്‍മവേദി ചെന്നൈ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ കെ. കരുണാകരന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ചെന്നൈ സിറ്റി സിവില്‍ കോടതി ജഡ്ജി പുരുഷോത്തമനാണ് ഈ വിധി നല്‍കിയത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പായി യോഗത്തിന്റെ ഓരോ ശാഖയിലും കരട് വോട്ടര്‍ പട്ടികയും പിന്നീട് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ യോഗത്തിന്റെ ചെന്നൈ ശാഖകളില്‍ ഇതൊന്നുംതന്നെ നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഓരോ ശാഖയില്‍ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും നടന്നിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതായും അതുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് നവംബര്‍ 28 വരെ തടയുകയാണെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദത്തിനായി നവംബര്‍ 28-ന് പരിഗണിക്കും. 

malliyoor_sankaran_namboothiri 0

Malliyoor Sankaran Namboothiri

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (90) അന്തരിച്ചു. ബ്രഹ്മം അറിഞ്ഞ ബ്രാഹ്മണന്‍ ആയ ഭാഗവത പണ്ഡിതന്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയ്ക്ക്  പ്രണാമം. പ്രാരബ്‌ധങ്ങളുടെ ഭീകരമായ നടുക്കയത്തിലായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജനനം. അതിനുമുമ്പ്‌ മുത്തശ്ശന്‍റെ അച്ഛന്‍റെ കാലത്ത്‌ രാജകൊട്ടാരുമായി നല്ല ബന്ധമുള്ള ഒരു സമ്പന്നകാലവും മള്ളിയൂര്‍ മനയുടെ എഴുതപ്പെടാത്ത...

paravur-sreedharan-thanthri 0

Paravur Sreedharan Thanthri

ജ്യോതിഷാചാര്യനും തന്ത്രശാസ്ത്രവിശാരദനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. (2011-07-22) സാമൂഹികപരിഷ്‌കരണത്തിനും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനും അക്ഷീണം പ്രയത്‌നിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. ഇരുനൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്നു. പറവൂര്‍ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം സ്ഥാപകനാണ്. ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, വൈക്കം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍...