Educate & Enlighten | Organize & Strengthen - Sree Narayana Guru Blog

0

ജനനീനവരത്നമഞ്ജരി

രാജയോഗമാര്‍ഗ്ഗത്തിലൂടെ ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്ന സാധകന്‍ രാജയോഗജനനിയെന്‍ സംബോധന ചെയ്യുന്ന വിധം എഴുതിയ അനുപ്രാസമനോഹരമായ സ്തോത്രം.   ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മര്‍ന്നാവിരാഭ പടരും ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ!       1    ഇല്ലാതമായയിടുമുല്ലാസമൊന്നുമറി- വല്ലാതെയില്ലനിലനും...

0

ദേവീപ്രണാമദേവ്യഷ്ടകം

പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ പൂതമാനസ പുരാണപൂരുഷ പുരന്ദരാദിപുരുപൂജിതാ സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ ശാതശാരദ ശശാങ്കശേഖര ശിവാ ശിവാ ശിവമുദീയതാം.       1    നീലനീരദനിഭാ നിശാകരനികാശ നിര്‍മ്മലനിജാനനാ ലോലലോചന ലലാമശോഭിത ലലാടലാലിത ലലാടികാ ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ കാലകാല കമനീയകാമുക കലാ കലാപ കലിതാവതാം.       2   കുംഭികുംഭകുചകുംഭകുങ്കുമ...

0

ഗുഹാഷ്ടകം

ഭീമേശ്വരാഷ്ടകത്തോടും ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകത്തോടും പല വിധത്തിലും സാമ്യമുള്ള കൃതി.   ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം.       1    വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവ ജഗത്രയരൂപമഥാരൂപം ജിതസാരൂപം നാനാ ഭുവനസമാധേയം വിനുതാധേയം വരരാധേയം കേയൂരാംഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം.       2   സ്കന്ദം...

0

നവമഞ്ജരി

അന്വയക്ലിഷ്ടമായ രചന. ആമുഖശ്ലോകത്തിനു ശേഷമുള്ള ശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ “നാരായണകൃതമഞ്ജരി” എന്നുകിട്ടും.   ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍ നവമഞ്ജരികാം ശുദ്ധീ- കര്‍ത്തുമര്‍ഹന്തി കോവിദാഃ    നാടീടുമീ വിഷയമോടീദൃശം നടന- മാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീ കരണമൂടീയെരിപ്പതിനൊ- രേടീ കരിഞ്ഞ നിടില- ച്ചൂടീ ദമീയമയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ!...

0

ഷണ്മുഖസ്തോത്രം

അകാരാദിക്രമത്തിലുള്ള സ്തോത്രം. ക-യില്‍ അവസാനിക്കുന്നതിനാല്‍ അപൂര്‍ണ്ണമാണെന്നു കരുതണം. 1887-നും 97-നും ഇടയില്‍ രചന. അക്ഷരപൂത്തിക്കായി ൠണം, ഌപ്തം, ൡതം തുടങ്ങിയ വിധത്തില്‍ പദങ്ങളെ രൂപഭേദം വരുത്തി ഉപയോഗിച്ചിരിക്കുന്നു.   അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും ഹൃത്കുരുന്നിലെനിക്കു കാണണമെപ്പൊഴും, ഗുഹ പാഹി മാം!        1    ആറു വാര്‍മതിയോടെതിര്‍ത്തു...

0

ഷണ്മുഖദശകം

സുബ്രഹ്മണ്യനെ കേശാദിപാദം സ്തുതിക്കുന്നു. ശിവന്റെ സവിശേഷതകള്‍ ഗുഹനില്‍ ആരോപിച്കിരിക്കുന്നു. 1887-97 കാലത്താണ്‌ ഇതിന്റെ രചന. ശരവണഭവസ്തുതിയെന്നും പേരുണ്ട്.     ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും- ചില്ലിവല്ലിക്കൊടിക്കുള്‍ മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു- ക്കുണ്ടിരുന്നുള്ളലിഞ്ഞും ഞാനും നീയും ഞെരുക്കക്കലരുവതിനരുള്‍- ത്തന്മയാം നിന്നടിത്താര്‍- തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട- ക്കീടുമച്ചില്‍ക്കൊഴുന്തേ!       1    തുമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയി‍ല്‍ പാമ്പെലുമ്പുമ്പരാറും ശ്രീമച്ചെമ്പന്‍മുടിക്ക‍ല്‍ തിരുവൊളി ചിതറി-...

0

സുബ്രഹ്മണ്യകീര്‍ത്തനം

1887-നും 1897-നും ഇട‌‌യക്ക് രചിക്കപ്പെട്ട കൃതി. ശിവന്റെ ഗുണങ്ങള്‍ സുബ്രഹ്മണ്യനില്‍ ആരോപിച്ചിരിക്കുന്നു.   അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി- ച്ചൂടിയാടും ഫണത്തിന്‍ ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്- ഗംഗ പൊങ്ങിക്കവിഞ്ഞും ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി- ച്ചന്ധകാരാനകറ്റി- ച്ചിന്താസന്താനമേ, നിന്തിരുവടിയടിയന്‍ സങ്കടം പോക്കിടേണം.       1    പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ- ട്ടിക്കിടക്കുന്നൊരിമ്മെ- യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-...

0

ബാഹുലേയാഷ്ടകം

1887-97 കാലഘട്ടത്തില്‍ രചിക്കപ്പെട്ട സ്തോത്രം.ബീജമന്ത്രാക്ഷരം ആവര്‍ത്തിച്ച് മന്ത്രസ്വഭാവം കൈവരുത്തിയിരിക്കുന്നു. വൃത്തം: സ്രഗ്ധര. തീക്ഷ്ണദംഷ്ട്രകാലഭൈരവാഷ്ടകം എന്ന സ്തോത്രത്തോട് സാമ്യമുണ്ട്.     ഓം ഓം ഓം ഹോമധൂമപ്രകടതടജടാ- കോടിഭോഗിപ്രപൂരം അം അം അം ആദിതേയ പ്രണതപദയുഗാം- ഭോരുഹ ശ്രീവിലാസം ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുര്‍- ജ്യോതിരാനന്ദരൂപം ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം ഭാവയേ...

0

ഷാണ്മാതുരസ്തവം

ഗൗരീസഹായ, സുഹൃദൂരീകൃതാവയവ, ഭൂരീഷു വൈരിഷു തമ- സ്സൂരീകൃതായുധ, നിവാരീതദോഷ, നിജ- നാരീകലാലസമനഃ, ക്രൂരീഭവത്തിമിരചാരീ, ഹിതാപദുര രീ നീതിസൂരി കരുണാ- വാരീണ, വാരിധര, ഗൗരീകിശോര, മമ ദൂരീകുരുഷ്വ ദുരിതം.       1    മല്ലീകൃതത്രിദശമല്ലീ, സദാ സുദതി- വല്ലീകുചാങ്കണലസത് സല്ലീന കുങ്കുമ രസോല്ലീനവത്സ, യുധി ഭല്ലീസ്മയോऽസി ദിതിജൈഃ സ്ഫുല്ലീകുരുഷ്വ സ ച വല്ലീതഗോധിതല,...

0

വിശാഖഷഷ്ടി

ഒട്ടാകെയെന്നുമൊരു പട്ടാങ്ങമായ വഴി കിട്ടാതുഴന്നു വലയും മുട്ടാളനായ മമ കെട്ടായ ദാരസുത- മുട്ടായ ദുഃഖമൊഴിവാന്‍ എട്ടായ മൂര്‍ത്തിതനുരട്ടായ ശക്തിധര- മട്ടായ മൂര്‍ത്തി പളനി- ക്കൊട്ടാരവാതില്‍ പതിനെട്ടാംപടിക്കു വഴി- കിട്ടാന്‍ തുണയ്ക്ക സതതം.       1    മാലാകവേ പളനി കൈലാസവാസിസുത! വേലായുധത്തിനെതിര- ല്ലാലാതസംസ്ഥശിഖി ബാലാര്‍ക്കകോടിയൊടു ചേലാകയില്ലതു ദൃഢം ആ ലാക്കു നോക്കിയിനി...