Parenting advice from Sree Narayana Guru

parenting-tipsഗർഭാരംഭം മുതൽ കുട്ടിയുടെ പാൽ കുടി തീരുന്നത് വരെ അച്ചനും അമ്മയും മനോനിയന്ത്രണത്തോട് കൂടി ബ്രഹ്മചാരികളായ് കഴിയണം.

അഞ്ചു വയസ്സുവരെ കുഞ്ഞിനോട് ദേവനോടെന്നപോലെ പ്രേമത്തോടെ തന്നെ പെരുമാറണം. അതുവരെ അവൻ്റെ ബുദ്ധിയുടെ സംസ്കാരം മാതാവ് സ്വയം ചെയ്യണം.

അനാശാസ്യമായ വാക്ക് അഥവാ വസ്തു. മംഗളകരമല്ലാത്ത വാർത്ത ,അപമാനം, അഹന്ത ഇതെന്നും കുഞ്ഞിനോട് പാടില്ല.

അഞ്ചു വയസ്സുവരെ മഹാൻമാരുടെ ചിത്രങ്ങൾ കാട്ടിയും കഥകൾ പറഞ്ഞു കേൾപ്പിച്ചും ലാളനയും നിർദ്ദേശങ്ങളും നൽകിയും, വ്യക്തമായി വാക്കുകൾ ഉച്ചരിപ്പിച്ചും, ശുദ്ധമായ ആഹാരം കെടുത്തും ,ശുദ്ധമായ വസ്ത്രങ്ങളും അലങ്കാരങ്ങളും അണിയിച്ചും പ്രയാസപ്പെട്ട് വളർത്തേണ്ടതിണ്.

ശിശുവിന് അഞ്ചു വയസ്ലിന് മുമ്പ് തന്നെ വിദ്യാരംഭത്തെആത്മജഞാനികളെ കൊണ്ടു ചെയ്യിക്കണം.

കുഞ്ഞുങ്ങളുടെ നാമകരണം : കുഞ്ഞ് ജനിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞാൽ നാമകരണം നടത്താവുന്നതാണ്. നല്ല നാളും ദിവസവും നോക്കി കുഞ്ഞിന് പേരിടണം. അക്ഷരം കുറവുള്ളതും വിളിക്കുന്നതിന് എളുപ്പമുള്ളതും അർത്ഥമുള്ളതും കേൾക്കാൽ സുഖമുള്ളതുമായ പേരിടണം.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *