ശിവഗിരിയിലെ പൂജകള്‍

മഹാസമാധി മന്ദിരം
രാവിലെ നാലരയ്ക്ക് നട തുറക്കുന്നു . തുടര്‍ന്ന് ദീപാരാധനയും സമൂഹ പ്രാര്‍ത്ഥനയും നടക്കും . ഏകദേശം ഒരു മണിക്കൂര്‍ ഇടവിട്ട് പുഷ്പാഞ്ജലിയും , അര്‍ച്ചനയും , ആരതിയും നടത്തപെടുന്നു. ഉച്ചയ്ക്ക് 12 മണിക്ക്  നട അടയ്ക്കും . വൈകുന്നേരം നാലരയ്ക്ക് വീണ്ടും തുറന്നു , സന്ധ്യയ്ക്ക് ദീപാരാധനയും സമൂഹ പ്രാര്‍ത്ഥനയും നടത്തുന്നു . ഏഴു മണിയോടെ നട അടയ്ക്കും .


ശാരദ മഠം 
രാവിലെ അഞ്ചു മണിക്ക് നട തുറക്കുന്നു . ദീപാരാധനയും സമൂഹ പ്രാര്‍ത്ഥനയും നടത്തുന്നു . വിവാഹം , ചോറൂണ് ,വിദ്യാരംഭം , പിതൃ ബലി, തുടങ്ങിയ ചടങ്ങുകള്‍ ദേവിയുടെ സന്നിധിയില്‍ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക്  നട അടയ്ക്കും . വൈകുന്നേരം നാലരയ്ക്ക് വീണ്ടും തുറന്നു , സന്ധ്യയ്ക്ക് ദീപാരാധന നടത്തുന്നു . ഏഴു മണിയോടെ നട അടയ്ക്കുന്നു .


പര്‍ണ്ണ ശാല 
രാവിലെ അഞ്ചു മണിക്ക് ഗുരു ഉപദേശിച്ചു തന്ന ഹോമ മന്ത്രത്താല്‍ ഉള്ള ഹോമവും സമൂഹ പ്രാര്‍ത്ഥനയും നടക്കുന്നു .വൈകുന്നേരം സമൂഹ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഗുരുദേവ കൃതികള്‍ , ഗുരുദേവ ചരിത്രം , ഭഗവത് ഗീത , ബൈബിള്‍ , ഖുറാന്‍ , തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണവും   പരമ്പരാഗതമായി ശിവഗിരിയിലെ ആചാരങ്ങളുടെ ഭാഗമായി നടത്തുന്നു.


ഗുരുപൂജ മന്ദിരം 
ഉച്ചയ്ക്ക് 12 മണിയ്ക്ക് മഹാസമാധി അടച്ചതിനു ശേഷം 12 .30 നു ഗുരു പൂജ മന്ദിരത്തില്‍ ഗുരു പൂജ നടക്കുന്നു . മന്ദിരത്തിലെ ഗുരു മണ്ഡപത്തിലെ ഗുരുവിന്റെ വിഗ്രഹത്തിനു മുന്‍പില്‍ ഭഗവാനുള്ള നിവേദ്യം സമര്‍പ്പിച്ചു ആരാധിക്കുന്നു , ശേഷം ഭഗവാനൊപ്പം ഉച്ച ഭക്ഷണം കഴിക്കുന്നു . ഗുരുപൂജ വഴിപാടിന്റെ പ്രസാധമായാണ് ഇതു നടക്കുന്നത്.

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *