ആചാരപരിഷ്കാരം

gurudevan-sndp-yogam1084 മേടം 28-ാം തീയതി [1909 ] താഴെ കാണുന്ന സന്ദേശം സ്വാമികൾ എസ്.എൻ.ഡി.പി. യോഗത്തിലേയ്ക്കയച്ചു.

ശ്രീനാരായണ ധർമ്മപരിപാലന യോഗം സെക്രട്ടറിക്ക്:

സ്വജനങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധയും ഉള്ള പരിഷ്കാരത്തിന് ഉപയുക്തമായ താഴെപ്പറയുന്ന സംഗതികൾ ഈ തവണത്തെ പൊതു യോഗത്തിൻ്റെ ദൃഷ്ടിയിൽ കൊണ്ടുവരികയും അവയെ നടപ്പിൽ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഇതിനാൽ അറിയിക്കുന്നു.

മതം – ക്ഷേത്ര നിർമ്മാണ വിഷയത്തിൽ ഒരുൺമ്മേഷം ഇപ്പോൾ പലേടത്തും കാണുന്നുണ്ട് . എന്നാൽ ക്ഷേത്രങ്ങൾ അവയുടെ ഉദ്ദേശ്യങ്ങളെ മുഴുവൻ സഫലമാക്കുന്നുണ്ടോ എന്നു നോക്കേണ്ടതാകുന്നു.

ഈശ്വരാരാധനഎല്ലാ ഗ്യഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം .അതിന് മതത്ത്വങ്ങളെ ജനങ്ങൾക്ക് അറിവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണം .

1 ഈശ്വരമാഹാത്മ്യപ്രതി പാദകങ്ങളായ ചരിത്രങ്ങളെയും ശാസ്ത്രതത്ത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിൽ എല്ലാം ക്ഷേത്രങ്ങളേടു സംബന്ധിച്ചും വേണ്ട ഏർപ്പാടുകൾഉണ്ടാക്കണം .

2 അല്ലാത്ത ദിക്കുകളിൽ യോഗ്യതയുള്ള പ്രാസംഗികൻമാരെ അയച്ചുകൂടെ കൂടെ പ്രസംഗങ്ങൾ നടത്തണം
ആ ചാരം – തിരുണ്ടുകുളി ,പുളികുടി , ഈ അടിയന്തിരങ്ങൾ ആഘോഷവും ചിലവും കൂടാതെതന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലി കെട്ട് നിർത്തൽ ചെയ്യുവാനുള്ള ഉപദേശങ്ങൾ
ഫലവത്തുക്കളിയിവരുന്നുണ്ടെങ്കിലും ഏല്ലായിടത്തും ഒന്നു പോലെ വ്യാപിച്ചിട്ടില്ലെന്നുകാണുന്നു.
1 ഈ അടിയന്തിരത്തെ കഴിയുന്നത്ര വേഗത്തിൽ എങ്ങുംഇല്ലാതാക്കാൻ വേണ്ടത് ചെയ്യണം: ഇത് അശാസ്ത്രിയവും അനാവശ്യവുമാണ് .

2 ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളിൽ കുറെ പരിഷ്ക്കാരമുള്ള ചിലരുടെ ഇടയിൽ മാത്രമേ നടന്നു കാണുന്നുള്ളു.വിവാഹത്തിൻ്റെ ക്രിയകളും ആഡoമ്പരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദി ച്ചിരിക്കുമെങ്കിലും അതിൻ്റെ പ്രധാന ഭാഗങ്ങൾ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്ക് വേണ്ടത് പ്രവർത്തിക്കണം .

3 . സ്ത്രിപുരുഷൻമാർ വിവാഹ സമയത്ത് പരസ്പരം പുഷ്പമാല അണിയിക്കുന്നതോടു കൂടി ഭാര്യയുടെ കണ്ഠത്തിൽ ദാമ്പത്യ ബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ്. എന്നാൽ ചരമഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭർത്താവിൻ്റെ സ്മാരകമായി, പുനർ വിവാഹം ചെയ്യപ്പെട്ടുന്ന സ്ത്രിയുടെ അംഗത്തിൽ യാതെന്നും ഉണ്ടായിരിക്കരുത് .അതുകൊണ്ട് പുനർ വിവാഹം ചെയുന്നവൾ ആദ്യത്തെ താലിയെ പുനർവിവാഹ കാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാൻ പാടില്ലാത്തതാകുന്നു .വിവാഹ മോചനത്തെയും പുനർവിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും മറ്റൊരവസരത്തിൽ അറിക്കാം .

4 . ഏക കാലത്തിൽ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്ക് ഒന്നിലധികം ഭർത്താക്കൻമാരും ഇപ്പോഴും ചില ദിക്കുകളിൽ കാണുന്നുണ്ട്. ഈ ഏർപ്പാട് മേലാൽ യഥേഷ്ടം അനുവദിക്കാതിരിപ്പാൻ വേണ്ടത് ആലേചിക്കണം.

5. സ്വജനങ്ങളിൽ മരുമക്കത്തായം അനുസരിക്കുന്ന വരുടെ ഇടയിൽ ഒരുത്തൻ്റെ സ്വന്ത സമ്പാദ്യത്തിൽ നിന്നും ഒരംശത്തിനെങ്കിലും അവൻ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കുവാൻ നിയമം വേണം: അല്ലെങ്കിൽ വിവാഹം നിരർത്ഥകരമായിത്തീരും .ഇതിനെയും സാവധാനമായി വിചാരിച്ചു വേണ്ടത് പ്രവർത്തിക്കണം .

യോഗം എപ്പോഴും അഭിവൃദ്ധി പ്രാപിക്കുമാറാകട്ടെ.

എന്ന്,

നാരായണ ഗുരു


കെ.ദാമോദരൻ : ശ്രിനാരായണഗുരു സ്വാമി – ജീവചരിത്രം, പുറം 52-54

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *