സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു

ag5കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 4 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും സമത്വ മുന്നേറ്റയാത്ര ആരംഭിച്ചു. ഭൂരിപക്ഷസമുദായത്തെ തഴയുന്ന ഇടത്- വലത് രാഷ്ട്രീയങ്ങള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കാലം അവരെ കടലിലാഴ്ത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  കാസര്‍കോട്ട്  സമത്വമുന്നേറ്റയാത്രയുടെ പതാക സ്വീകരിച്ച് യാത്രാ പ്രഖ്യാപനം നടത്തുകയായിരുന്നു ജാഥാ ക്യാപ്ടന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തില്‍ തിരുത്തല്‍ശക്തിയായി മാറുന്ന ഭൂരിപക്ഷ സമുദായം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ag6ഭൂരിപക്ഷ സമുദായം തിരിച്ചറിവിന്റെ പാതയിലാണ്. ഈ ജനകീയമുന്നേറ്റം കണ്ട് തിരുത്തലുകള്‍ വരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ സംസ്ഥാന ഖജനാവ് തുറന്ന് കൊടുക്കുകയും ഭൂരിപക്ഷത്തെ തിരസ്‌കരിക്കുകയുമാണിവിടെ. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്ന സ്ഥിതിയാണിവിടെ. വോട്ടുകുത്തി യന്ത്രങ്ങള്‍ മാത്രമായി ഭൂരിപക്ഷസമൂഹം മാറി. 1946-ല്‍ 65 ശതമാനമായിരുന്നു ഹിന്ദു ജനസംഖ്യ ഇന്നത് 55 ശതമാനമായി മാറി. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവുമാണതിന് കാരണം.
നമ്മള്‍ പറഞ്ഞാല്‍ ജാതി മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതി എന്ന നിലപാട് ശരിയല്ല. ഹിന്ദുജനതയില്‍ 52 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ക്രിസ്ത്യാനികളില്‍ ഒമ്പത് ശതമാനവും മുസ്ലിങ്ങളില്‍ 12 ശതമാനവും. മൂന്ന് ലക്ഷം ഏക്കര്‍ സ്ഥലം പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. മുസ്ലിംലീഗ് ചത്തകുതിരയാണെന്ന് ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ചിടത്തുനിന്ന് കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് അവര്‍ എത്തിയെങ്കില്‍ അത് സംഘടിതരായതിന്റെ ശക്തിയാണ്. ഏഴ് കേരള കോണ്‍ഗ്രസുകളാണ് ഇന്ന്.
ag4പിളരുംതോറും അവര്‍ വളരുമ്പോള്‍ ഭൂരിപക്ഷം തളരുകയാണ്. കാരണം എത്ര പിളര്‍ന്നാലും ഓരോ കേരള കോണ്‍ഗ്രസിനും ഒരു മന്ത്രി എന്ന സ്ഥിതിയാണ്. ലത്തീന്‍കാര്‍ക്കും കാന്തപുരത്തിനും പാര്‍ട്ടിയുണ്ടാക്കാം. നമ്മള്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മാത്രം അത് വര്‍ഗീയമാവുന്നതെങ്ങനെയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. യോഗക്ഷേമസഭ സംസ്ഥാന നേതാവ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കുകയും യാത്രയുടെ പതാക കൈമാറുകയും ചെയ്തു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, അമൃതാനന്ദമയീ മഠത്തിലെ അമൃതകൃപാനന്ദപുരി, തീര്‍ഥങ്കരാശ്രമത്തിലെ സ്വാമി പ്രേമാനന്ദ, നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്ത്യ സിദ്ധാശ്രമത്തിലെ സ്വാമി ഗോരഖ് നാഥ് എന്നിവര്‍ ചേര്‍ന്ന് ജ്യോതി പ്രകാശനം നിര്‍വഹിച്ചതോടെയാണ് ഉദ്ഘാടന പരിപാടി തുടങ്ങിയത്.

ag3കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരന്‍ പിള്ള, മുന്നാക്കസമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് സി.എസ്.നായര്‍, സാംബവ മഹാസഭ പ്രസിഡന്റ് ഐ.ബാബു, ധീവരസഭ പ്രസിഡന്റ് പി.ഡി.സോമകുമാര്‍, ജനറല്‍ സെക്രട്ടറി സുഭാഷ് നായരമ്പലം, അരയാക്കണ്ടി സന്തോഷ്, ജയപ്രകാശ്, തഴവ സഹദേവന്‍, എ.ജി.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.


Source : http://www.mathrubhumi.com


യാത്ര ഒരു സമുദായത്തിനും എതിരല്ല: വെള്ളാപ്പള്ളി നടേശന്‍

ag7

കാസര്‍കോട്: സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തിനും എതിരല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള പോരാട്ടമാണിത്. അല്ലാതെ ആരെയും തോല്‍പിക്കാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല സംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടത് എല്ലാവര്‍ക്കും കൊടുത്താലേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കൂടിവരുന്നു. അത് ഇല്ലാതാക്കണം.
കുരങ്ങന്റെ ശൈലിയിലാണ്  ഇടതുപക്ഷത്തിന്റേത്. സി.പി.എമ്മിനോട് സഹതാപമുണ്ട്. സംഘടിക്കുവാനുള്ള അവസരം നിഷേധിക്കുകയാണ് ഇടതുപക്ഷം. യാത്രയുടെ പേരില്‍ സമുദായത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമത്വമുന്നേറ്റ യാത്ര പ്രഖ്യാപിക്കുന്നത് വരെ സമാധിയിലായിരുന്നു വി.എസ്. അദ്ദേഹത്തെ ആ സമാധിയില്‍ നിന്ന് ഉണര്‍ത്താന്‍ യാത്ര സഹായകമായി. ശാശ്വതീകാനന്ദ സ്വാമികള്‍ സമാധിയായിട്ട് വര്‍ഷം 13 കഴിഞ്ഞു. സ്വാമികള്‍ മരിച്ച ശേഷം വി.എസ് മുഖ്യമന്ത്രിയായില്ലേ. എന്നിട്ട് സ്വാമിയുടെ മരണം വി.എസ് എന്തുകൊണ്ട് അന്വേഷിച്ചില്ലായെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

ag2

Welcome Speech by A G Thankappan, (Convenor, Samathva Munnetta Yathra)

51 വെട്ട് വെട്ടുന്നതല്ല സ്‌നേഹം നല്‍കുന്നതാണ് എസ്.എന്‍.ഡി.പിയുടെ ശൈലി. എന്തൊക്കെ പറഞ്ഞാലും യാത്രയുമായി മുന്നോട്ട് പോകും ലക്ഷ്യത്തിലെത്തുകയും ചെയ്യും. മുസ്‌ലിം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും കണ്ടുപഠിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞവരോട് ഉറങ്ങുന്ന സിംഹമാണെന്ന് സി.എച്ച് മുഹമ്മദ് കോയ ഓര്‍മ്മിപ്പിച്ചു. കാലം കഴിഞ്ഞപ്പോള്‍ 20 പടക്കുതിരകളെ ലീഗ് സഭയിലേക്ക് അയച്ചു. ആര് ഭരിക്കണമെന്ന് ഇപ്പോള്‍ ലീഗാണ് തീരുമാനിക്കുന്നത്.
കേരളത്തില്‍ പള്ളി പണിയാന്‍ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണ് ഓര്‍മ്മിക്കണം. അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായി. ജനാധിപത്യമല്ല മതാധിപത്യമാണ് കേരളത്തിലുള്ളത്. ഇടതുപക്ഷം പറയുമ്പോള്‍ തങ്ങളും പറയണമെന്ന് കരുതി ഉമ്മന്‍ ചാണ്ടിയും തുടങ്ങിയിട്ടുണ്ട്. അര്‍ഹതപ്പെട്ട പ്രാതിനിധ്യം കിട്ടണമെങ്കില്‍ ഹിന്ദുക്കള്‍ അംഗസഖ്യ കൂട്ടണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

kk

mm1 mm2mangalamec6a16ce-c456-4517-9612-d5efaea5e300c5a06235-bdd3-4c4d-bcdf-41cb9e7ed266


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

3 Responses

  1. Anoop T R says:

    ധീരമായി മുന്നൊട്ട്‌ ഞങ്ങൾ കൂടെയുണ്ട്‌

  2. murali kudassanad says:

    kudos to vellappally natesanji

  3. balaramkg says:

    Dhayryamy munneruka vellappalli natesanji..

Leave a Reply

Your email address will not be published. Required fields are marked *