സമത്വ മുന്നേറ്റ യാത്ര

കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന എസ് .എൻ .ഡി .പി യോഗം മുന്നിൽ നിന്ന് നയിക്കുന്ന സമത്വ മുന്നേറ്റയാത്ര കേരളത്തിലെ ഭൂരിഭാഗം ഹിന്ദു സമുദായ സംഘടനകളുടെയും സഹകരണത്തോടും, ആശീർവാദത്തോടും കൂടി നവംബർ 23നു, 3 മണിയ്ക്ക് കാസർകോട് ശ്രീ വിനായക സിദ്ധിവിനായക ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടുന്നു. ഡിസംബർ 5 നു വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖത്ത് സമാപിക്കുന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ ഭൂരിപക്ഷ ഹിന്ദു സംഘടനകൾ ചേർന്ന് രൂപം നല്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. പത്തുലക്ഷത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി മാറും .

smy1 copy

smy

മലയാള മണ്ണിൽ ചരിത്രം കുറിച്ച സമത്വ മുന്നേറ്റ യാത്രയുടെ കമ്മിറ്റി …

യാത്രയുടെ വിജയത്തിനായി വൻ സജ്ജീകരണങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമ്മേളനങ്ങൾ വീതം യാത്രയുടെ സ്വീകരണത്തിനായി നടക്കും. ഓരോ സ്വീകരണങ്ങളിലും 20,000 ഓളം പേർ പങ്കെടുക്കും. കോട്ടയം ജില്ലയിൽ കോട്ടയം നാഗമ്പടം മൈതാനത്തും, വൈക്കത്തും സ്വീകരണ സമ്മേളനം നടക്കും .

എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് പട്ടികജാതി സമുദായ ഏകോപനസഭയുടെ പൂര്‍ണപിന്തുണ. സഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. യാത്ര കടന്നുപോകുന്ന വഴിയില്‍ കേരള പട്ടികജാതി സമുദായ ഏകോപന സഭയ്ക്ക് പ്രവര്‍ത്തന സ്വാധീനമുള്ള കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ സഭാ പ്രവര്‍ത്തകര്‍ സ്വീകരണങ്ങള്‍ നല്‍കും.

സമത്വ മുന്നേറ്റ യാത്ര ഉയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയ മുദ്രാവാക്യങ്ങളെ പൂര്‍ണമായി പിന്തുണക്കാനും യാത്ര ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിച്ച് പോകാനും സഭ തീരുമാനിച്ചു. ഗുരുവായൂരില്‍ ചേര്‍ന്ന പട്ടികജാതി സമുദായ ഏകോപനസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ വിഷയാവതരണം നടത്തി.12240453_474241269415571_6835011511839823097_o

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

1 Response

  1. kiran p gopi says:

    Very good sir

Leave a Reply

Your email address will not be published. Required fields are marked *