നാഗമ്പടം ക്ഷേത്രത്തിൽ ഗുരുദേവഭാഗവത സപ്താഹം

ശിവഗിരി തീര്‍ഥാടനത്തിന് ശ്രീനാരായണ ഗുരുദേവന്‍ അനുമതി നല്‍കിയ നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ചുവട് മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു ഞായറാഴ്ച. ഗുരുദേവന്റെ പാദസ്​പര്‍ശത്താല്‍ അനുഗൃഹീതമായ പുണ്യഭൂമിയില്‍ ഗുരുദേവചരിതവും ദര്‍ശനവും അടുത്തറിയാന്‍ സപ്താഹത്തിന്റെ ആദ്യ ദിനം ആയിരങ്ങളാണ്  യജ്ഞവേദിയില്‍ എത്തിയത്.
കോട്ടയത്ത് ആദ്യമായി നടക്കുന്ന ഗുരുദേവഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുക്കാന്‍ പ്രതികൂലമായ കാലാവസ്ഥയെയും അവഗണിച്ച് ഭക്തരെത്തി. സമീപ പ്രദേശങ്ങളിൽ  മഴ തകർത്തു പെയ്യുമ്പോൾ സപ്താഹം നടക്കുന്ന നാഗമ്പടത്ത്  പകൽ സമയം മഴ മാറി നിന്നത്  അദ്ഭുതമായി .
ഗുരുദേവന്റെ ജനനം, വിദ്യാഭ്യാസം, പരിവ്രാജകവൃത്തി തുടങ്ങിയ ഭാഗങ്ങളാണ് ഞായറാഴ്ച പാരായണം ചെയ്തത്. മാതൃപൂജയും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു. വിദ്യാഗോപാല മന്ത്രാര്‍ച്ചനയിൽ നൂറു കണക്കിന്  കുട്ടികൾ പങ്കെടുത്തു .
രണ്ടാംദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ ഗണപതിഹോമം. തുടര്‍ന്ന് ഗ്രന്ഥനമസ്‌കാരം, പാരായണം, പ്രഭാഷണം, ഭജന എന്നിവയുണ്ട്. ഗുരുദേവന്റെ തീര്‍ഥയാത്ര, കന്യാകുമാരി, മരുത്വാമല തുടങ്ങിയ സ്ഥലങ്ങളിലെ വാസം, അയ്യാവുസ്വാമികളെ കണ്ടെത്തുന്നതും സുബ്രഹ്മണ്യോപാസനയുമാണ് പ്രധാന പാരായണഭാഗങ്ങള്‍.

ദൈവദശകം രചനാശദാബ്ദിയുടെ ഭാഗമായി തിങ്കളാഴ്ച യജ്ഞവേദിയില്‍ യജ്ഞാചാര്യന്‍ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ ദൈവദശക ആലാപനം നടക്കും. തുളസീപൂജ, തുളസിമാല സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകള്‍.
ശ്രീ മഹേഷ്‌  തമ്പി വളരെയധികം പഠനങ്ങൾക്ക്  ശേഷം വരച്ച ഗുരുദേവന്റെ ചിത്രം  സപ്താഹ വേദിയിലെ പ്രധാന ആകർഷണം  ആണ് .

sapthaaham1

sapthaaham2

sapthaaham3

sapthaaham4

sapthaaham5

sapthaaham8

sapthaaham7

sapthaaham9

 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *