Sathyavrutha Swamikal

സത്യവ്രത സ്വാമികള്‍

1893 ല്‍  ചങ്ങനാശേരിയിലെ മാംബഴക്കരയില്‍ ആണ് പൂര്‍വാശ്രമത്തിലെ അയ്യപ്പന്‍പിള്ള എന്ന സത്യവ്രത സ്വാമികളുടെ ജനനം .
അദ്വൈതാശ്രമത്തില്‍ വച്ചാണ് സ്വാമികള്‍ ഗുരുവിനെ  കണ്ടുമുട്ടുന്നത് . ഗുരു പ്രഭാവത്തില്‍ ആകൃഷ്ടനായ അയ്യപ്പന്‍ പിള്ള എന്ന നായര്‍ യുവാവ് അമ്മയില്‍ നിന്ന് സമ്മതം വാങ്ങി അദ്വൈതാശ്രമത്തില്‍  തിരിച്ചെത്തിയ ഈ യുവാവിനെ ആശ്രമത്തിലെ  സംസ്കൃത പാഠശാലയില്‍   അധ്യാപകനായി ഗുരു നിയോഗിച്ചു. 1918 ലെ സിലോണ്‍ സന്ദര്‍ശനത്തില്‍ ഗുരുവിനൊപ്പം അയ്യപ്പന്‍ പിള്ളയും ഉണ്ടായിരുന്നു. 1923 ല്‍ അദ്വൈതാശ്രമത്തില്‍ സെക്രട്ടറിയായി നിയമിതനായ അയ്യപ്പന്‍പിള്ള  കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു ശ്രീ നാരായണ ധര്‍മം പ്രചരിപ്പിച്ചു. 1924 ലെ സര്‍വ്വമത സമ്മേളനത്തിന്റെ മുഖ്യ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു. 1927  ല്‍ സന്നിപാത ജ്വരം ബാധിച്ചു സമാധിയായി .

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *