Sivagiri Brahma Vidyalayam

സർവ്വ മതങ്ങളുടെയും തത്ത്വങ്ങൾ പഠിപ്പിക്കാനൊരിടം എന്നത് ഗുരുദേവൻ്റെ സ്വപ്നമായിരുന്നു…. ശിവഗിരിയിൽ അങ്ങനെയൊരു സ്ഥാപനം ഉണ്ടാക്കുക എന്ന ആവശ്യം അലുവ സർവ്വ മതസമ്മേളനത്തിൽ ഗുരുദേവൻ അവതരിപ്പിച്ചിരുന്നു. മഹാസമാധിയ്ക്കു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഭഗവാൻ്റെ ഈ സ്വപ്നം യാഥാർത്ഥ്യമായത്.

sarada-mutt-sivagiri

Sivagiri Sharadha Temple

ഗുരുവിൻ്റെ മഹാസങ്കല്പങ്ങളിൽ പ്രമുഖമാണ് ശിവഗിരിക്കുന്നിലെ ബ്രഹ്മവിദ്യാലയം’. ശ്രീ നാരായണ കൃതികളെ മുഖ്യ വിഷയമാക്കി ബ്രഹ്മവിദ്യ അഭ്യസിക്കാനുള്ള സൗകര്യമുണ്ടാകുക, സർവ്വ മതങ്ങളും സർവ്വ ദർശനങ്ങളും അഭ്യസിക്കുക എന്നതാണ് ബ്രഹ്മ വിദ്യാലയത്തിൻ്റെ ലക്ഷ്യം.ഇതിനു ” മത മഹാ പാഠശാല ” എന്നും പേരുണ്ട്.ബ്രഹ്മവിദ്യാലയത്തിനു ഗുരുദേവൻ അടിസ്ഥാന ശില സ്ഥാപിച്ചിട്ടാണ് മഹാസമാധി മന്ദിരം നിർമ്മിച്ചത്. മഹാസമാധി മന്ദിരത്തിൻ്റെ പണി പുർത്തിയായി പ്രതിഷ്ഠാ മഹോത്സവവും കഴിഞ്ഞ ശേഷം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് മഹാസമാധി (ബ്രഹ്മ വിദ്യാ) മന്ദിര കമ്മിറ്റി, “ശിവഗിരി ബ്രഹ്മ വിദ്യാമന്ദിര കമ്മിറ്റി ” എന്ന പേരിൽ പുന:സംഘടിപ്പിച്ചു.വെട്ടുർ നാരായണൻ വൈദ്യർ ആയിരുന്നു ഇതിൻ്റെ സെക്രട്ടറി. 1970 ഡിസംബർ അവസാനത്തോടു കൂടി ബ്രഹ്മ വിദ്യാ മന്ദിരത്തിൻ്റെ പണി പുർത്തിയായി….. ഡിസംബർ 31 ന് മഠാധിപതി ശങ്കരാനന്ദ സ്വാമി ബ്രഹ്മ വിദ്യാലയത്തിൻ്റെ ഉദ്ഘാടന കർമ്മം നടത്തി….
എഴു വർഷത്തെ കോഴ്സാണ് ബ്രഹ്മ വിദ്യാലയത്തിൽ ഉള്ളത്. ശ്രീ നാരായണ ഗുരുദേവ കൃതികൾ, വേദാന്താഭ്യാസം, ദർശനങ്ങൾ, ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, എന്നിവ ,ലോകമത ജ്ഞാനം – ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം മതം, മുതലായ മക്കങ്ങളെപ്പറ്റിയുള്ള പഠനം, ഭാഷാ പരിജ്ഞാനം -സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം മുതലായവ – സാമാന്യ വിജ്ഞാനം, വൈദിക തന്ത്രപഠനം, എന്നിവയാണ് പഠന വിഷയങ്ങൾ. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ” ബ്രഹ്മ വിദ്യാചാര്യൻ ” എന്ന സ്ഥാനം നൽകും. ഈ സ്ഥാനം തോടുന്നവർ ശ്രീനാരായണ ധർമ്മ പ്രചാരകനായും സാമൂഹ്യ സേവകനായും പ്രവർത്തിക്കുവാൻ അർഹത നേടും. ബ്രഹ്മ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ് ജയിച്ചിരിക്കണമെന്നാണ്. എന്നാൽ താത്പര്യമുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പ്രവേശനം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ ശിവഗിരി മഠത്തിലെ അന്തോ വാസികളായിരിക്കണം. വിദ്യാർത്ഥികളുടെ എല്ലാ ചെലവും ബ്രഹ്മ വിദ്യാലയ നിധി വഹിക്കും…….
ബ്രഹ്മ വിദ്യാലയത്തിൻ്റെ ഭരണച്ചുമതല ആദ്യകാലത്ത് ധർമ്മസംഘം ട്രസ്റ്റ് ബോർഡാണ് വഹിച്ചിരുന്നത്. പിന്നീട് ഇതിനായി ബ്രഹ്മ വിദ്യാമണ്ഡല കമ്മിറ്റി രൂപികരിച്ചു. ധനസംഭരണത്തിനാവശ്യമായ പദ്ധതികൾ അവിഷ്കരിക്കാനും നടപ്പാക്കാനും ബ്രഹ്മ വിദ്യാലയ നിധി സംഭരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലെ പുസ്തകങ്ങളുള്ള മികച്ച ഒരു ഗ്രന്ഥശാലയും ബ്രഹ്മ വിദ്യാലയത്തിനുണ്ട് …

Linish T Aakkalam

Linish T Aakkalam

https://www.facebook.com/linish.aakkalam

Leave a Reply

Your email address will not be published. Required fields are marked *