മഹാസമാധിയിലെ ഗുരുദേവപ്രതിമ

sivagiriസമാധി മന്ദിരത്തിൻ്റെ ഒന്നാം നില പൂർത്തിയായതോടെ സമാധി  മന്ദിരത്തിൽ സ്ഥാപിക്കേണ്ടുന്ന ഗുരുദേവ പ്രതിമയെക്കുറിച്ചു ആലോചനകൾ നടന്നു. പലതരത്തിലുള്ള  അഭിപ്രായമാണക്കാര്യത്തിൽ ഉണ്ടായിരുന്നത് . ചിലർക്ക് മഹാ സമാധി മന്ദിരത്തിൻ്റെ മധ്യഭംഗത്ത് കറുത്ത ഒരു മാർബിൾ ഫലകം സ്ഥാപിച്ചാൽ മതിയെന്നും, ചിലർക്ക് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ലൈറ്റ് മതിയെന്നും മറ്റുമായിരിന്നു  അഭിപ്രായങ്ങൾ. ഈ അഭിപ്രായങ്ങൾ വളരെ വീറോടെ വാദിച്ചു സമർത്ഥിക്കുവാൻ ഓരോ വാദഗതിക്കാരും ആത്മാർത്ഥമായി ശ്രമിച്ചിരിന്നു….

ഒരു തീരുമാനമെടുക്കുവാൻ പ്രയാസമാണെന്നു കണ്ടപ്പേൾ ശ്രീ നാരയണ തീർത്ഥ സ്വാമികളും, വെട്ടൂർ നാരായണൻ വൈദ്യരും, സ്വാമി ഗീതാനന്ദയും, മൂത്തേടത്തിൻ്റെ കൂടി സാന്നിദ്ധ്യത്തിൽ പ്രതിമാ നിർമ്മാണത്തെക്കുറിച്ചു അഭിപ്രായം അറിയുകയും ” പ്രതിമ സ്ഥാപിക്കുന്നതിനു ഞാൻ എതിരല്ല ” എന്നു സഹോദരൻ അയ്യപ്പൻ്റെ കത്തു കിട്ടുകയും ചെയ്തപ്പോൾ മുൻ വാദഗതിക്കാർക്കു വാക്കുകളില്ലാതെ പോയി.cപതിമാ നിർമ്മാണത്തിനുള്ള ഫോട്ടോ എ തായിരിക്കണമെന്നുള്ള അഭിപ്രായം ആരാഞ്ഞപ്പോൾ ഗുരുദേവൻ്റെ ഷഷ്ഠിപൂർത്തി യെക്കടുത്ത ഫോട്ടോ മതി എന്നു എല്ലാവരും സന്തോഷപൂർവ്വം സമ്മതിച്ചു…

പ്രതിമ നിർമ്മിക്കുന്നതിന് എറ്റവും സമർത്ഥനായ ഒരു കലാകരനെ കണ്ടെത്തുന്നതിനും നല്ല മാർബിൾ ക്കല്ലിൽ തന്നെ പ്രതിമ നിർമ്മിയ്ക്കുന്നതിനും വേണ്ടി mp മുത്തേടത്തിനെയും, ശ്രീ നാരായണ തീർത്ഥ സ്വാമികളെയും ചുമതലപ്പെടുത്തി. കാശിയിൽ കൽക്കട്ട കക്കാരനായ ഒരു വലിയ കലാകാരൻ ഉണ്ടെന്നും അദ്ദേഹത്തെ ഏല്പിച്ചാൽ തന്മയത്യമുള്ള പ്രതിമ നിർമ്മിച്ച് കിട്ടുമെന്നും അറിഞ്ഞു.അങ്ങിനെ ശ്രീനാരായണ തീർത്ഥ സ്വാമികൾ കാശി യിൽ പോയി തില ഭാണ്ഡേശ്വര ക്ഷേത്രത്തിന് സമീപം സ്റ്റുഡിയോ സ്ഥാപിച്ചു താമസിച്ചിരുന്ന പശുപതിനാഥ മുഖർജിയെ സമീപിച്ച് പ്രതിമ നിർമ്മാണച്ചുമതല അദ്ദേഹത്തെ എല്പിച്ചു….. പതിനാറായിരം രൂപയായിരിന്നു ശില്പി ആദ്യം ആവശ്യപ്പെട്ടിരുന്നത്. ജയ്പ്പുരിൽ നിന്നും പ്രതിമ നിർമ്മാണത്തിനുള്ള മാർബിൾക്കല്ല് കെണ്ടുവന്നു പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ ,ആ ശില പിളർന്നു പോവുകയാൽ പിന്നീട് പന്തീരായിരം രൂപ അദ്ദേഹംഅവശ്യപ്പെട്ടു.

പ്രതിമ നന്നായിക്കിട്ടണം എന്നുള്ളതല്ലാതെ പൈസ സംബന്ധിച്ച് ഒരു പ്രശ്നവുമില്ലെന്നു മൂത്തേടത്ത് അറിയിച്ചിരിന്നു ….. അങ്ങനെ ഇരുപത്തെണ്ണായിരം രുപ പ്രതിമാ നിർമ്മാണത്തിനു മുഖർജിക്കു കൊടുക്കാമെന്നു സമ്മതിക്കുകയും ഒരുവർഷത്തിനുളളിൽ പ്രതിമ പുർത്തിയാക്കി തന്നുകൊള്ളുമെന്ന് എഗ്രിമെൻ്റ് എഴുതുകയും ചെയ്തിരുന്നു….. പശുപതിനാഥ മുഖർജിയുടെ ഒരു തപസ്യയായിരുന്നു ഗുരുദേവപ്രതിമാ നിർമ്മാണം . മോഡൽ ഫോട്ടോയുമായി യോജിക്കാതെ എതാനും മാസങ്ങൾ മോഡൽ നിർമ്മാണം മാത്രമായി കഴിഞ്ഞു കുടേണ്ടി വന്നു. ഒരു ദിവസം അദ്ദേഹത്തിന് മോഡൽ ശരിയാകാത്തതിൽ തീവ്രമായ ദുഖം ഉണ്ടാവുകയും അദ്ദേഹത്തിൻ്റെ മുറിയിൽ ഉപവാസം അനുഷ്ഠിച്ച് കിടക്കുകയും ചെയ്തു. അന്നു രാത്രി അദ്ദേഹത്തിൻ്റെ മുന്നിൽ ഗുരുദേവൻ ഇരുന്നു കൊടുത്തതായി അദ്ദേഹത്തിന് സ്വപ്നാനുഭുതി ഉണ്ടായി.നേരം പുലരുന്നതിന് മുൻപ് മോഡൽ പുർത്തിയാക്കൻ അദ്ദേഹത്തിന് കഴിഞ്ഞു..,, എന്നാൽ കുറച്ചു മാസം കഴിഞ്ഞപ്പോൾ കലാ വല്ലഭനായിരുന്ന പശുപതിനാഥ മുഖർജി ദിവംഗതനായി! ” ഞാൻ തപസ്യയായിട്ടാണ് ആ മഹാത്മാവിൻ്റെ പ്രതിമയുടെ നിർമ്മാണം തുടങ്ങിയത് അത് എന്നാൽ പൂർത്തീകരിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല;സമർത്ഥരായ കലാകാരന്മാരെക്കൊണ്ട് ആ പ്രതിമ പൂർത്തിയാക്കി കഴിയുന്നത്ര വേഗം കൊടുക്കണം ഇനി കുറച്ച് സംഖ്യ മാത്രമേ അവരിൽ നിന്നു കിട്ടാനുളളു ” ആ സാദ്ധ്യി പ്രിയതമൻ്റെ അന്തിമ ഉപദേശം അക്ഷരം പ്രതി അനുഷ്ഠിക്കുകയും പ്രതിമ പൂർത്തിയാക്കുകയും ചെയ്തു.

Praveen Kumar

Praveen Kumar

https://www.facebook.com/praveenchirakkuzhiyil

Leave a Reply

Your email address will not be published. Required fields are marked *