ശിവഗിരി തീര്‍ത്ഥാടനം

ശിവഗിരി തീര്‍ത്ഥാടനം  –ശ്രീ നാരായണ ഭഗവാന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയിലെക്കുള്ള തീര്‍ത്ഥാടനം ശ്രീനാരായണ ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവം പുണ്യമായ കര്‍മം ആണ് . 79 -മത് ശിവഗിരി തീര്‍ത്ഥാടനം 2010 ഡിസംബര്‍ 30 , 31 , 2011 ജനുവരി 1 തീയതികളില്‍ നടക്കുകയുണ്ടായി . നമുക്കറിയാം ലോകത്തിന്റെ പലഭാഗത്തും , ഇന്ത്യയിലും , നമ്മുടെ കേരളത്തിലും പലമത വിശ്വാസികളുടെ തീര്‍ത്ഥാടനം നടക്കുന്നുണ്ട് , ഇവയൊക്കെ പരമ പവിത്രമായവ തന്നെ . എന്നാല്‍ മറ്റു തീര്‍ത്ഥാടനങ്ങളില്‍  നിന്ന് വ്യത്യസ്തമായ ഒരു തീര്‍ത്ഥാടനം എന്ന നിലയില്‍ ആ പരമ ഗുരുവിന്‍റെ സമാധിയിലേക്കുള്ള , ശിവഗിരി തീര്‍ത്ഥാടനം മാറുന്നത് മറ്റു ചില സവിശേഷതകള്‍ കൊണ്ടാണ് ..

ശിവഗിരി തീര്‍ത്ഥാടനം ജനകോടികളുടെ ആരാധ്യനായ ശ്രീ നാരായണ പരമ ഗുരുവിന്‍റെ , വിശ്വ സാഹോദര്യത്തിന്റെ സന്ദേശമായ “ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് ” എന്ന മഹത് വചനം ലോകത്തിനു നല്‍കിയ വിശ്വ ഗുരുവിന്‍റെ സമാധിയിലേക്കുള്ള  യാത്ര , അല്ലെങ്കില്‍ വാക്കിന്റെ , അറിവിന്റെ മൂര്‍ത്തി ആയ ശാരദ ദേവിയുടെ ക്ഷേത്രസന്നിധിയിലേക്കുള്ള ആത്മീയ യാത്ര എന്നതിനപ്പുറം മനുഷ്യന് അവന്‍റെ നിത്യ ജീവിതത്തില്‍ ആവ്ശ്യമായതും , അറിയേണ്ടതും , അറിയിക്കപെടെണ്ടതുമായ കാര്യങ്ങളെ കുറിച്ച് പഠിക്കുവാനും , രാഷ്ട്രീയ , സാമൂഹ്യ , ശാസ്ത്ര , സാങ്കേതിക , ആരോഗ്യ മേഖലകളിലെ വിഞ്ജാനികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോജനപെടുത്തുവാനുമുള്ള അവസരം കൂടി ആകുന്നു , ഈ പുണ്യ ഭൂമിയിലേക്കുള്ള തീര്‍ത്ഥാടനം .
 
1928 ല്‍ കോട്ടയത്തെ നാഗമ്പടം ക്ഷേത്ര സന്നിധിയില്‍ വച്ച് ഗുരുവിന്‍റെ അടുത്ത അനുയായികള്‍ ആയ , വല്ലഭശ്ശേരി , വേലായുധന്‍ വൈദ്യരും , ടി എ കിട്ടന്‍ റൈറ്റര്‍ ഉം  ശിവഗിരിയിലെക്കൊരു തീര്‍ത്ഥാടനം എന്ന ആശയം ഗുരുവിന്‍റെ മുന്‍പില്‍ അവതരിപിച്ചു  . അടിച്ചമര്‍ത്തപെട്ടവന്റെ  ആഗ്രഹ സഫ്ലീകരണം എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് അവര്‍ അത് ഗുരുവിനെ ധരിപ്പിച്ചത് .  അവര്‍ണരെന്നു മുദ്രകുത്തപെട്ടു അന്ധകാരത്തിലേക്ക് തള്ളി വിട്ട ഹിന്ദുക്കളിലെ ഭൂരിപക്ഷം വരുന്ന ജന സമൂഹത്തിനു അറിവും , ആരാധനയും നിഷിദ്ധം ആയിരുന്ന കാലം . ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളിലൊന്നും അവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല . അത് മാത്രവുമല്ല ഭാതത്തിലെ ഹിന്ദു പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്ര ഭരിച്ച ചെലവ് വരുതുന്നതുമായിരുന്നു . ഇത് പാവപെട്ട അവരെ സംബന്ധിച്ചിടത്തോളം താങ്ങവുന്നതായിരുന്നില്ല . ഇവയൊക്കെ മുന്‍ നിര്‍ത്തി , അധ :കൃതര്‍ക്ക് , പ്രാപ്യമായ  ഒരു തീര്‍ത്ഥാടന കേന്ദ്രം എന്ന ആശയമാണ് ശിവഗിരി തീര്‍ത്ഥാടനം എന്നതില്ലോടെ ലക്ഷ്യമാക്കിയത്‌ .
 
എന്നാല്‍ അദ്ദ്യം ഗുരുദേവന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു . എന്നാല്‍ തന്‍റെ അനുയായികളുടെ ആവര്‍ത്തിച്ചുള്ള അപേക്ഷയും , ഗുരുവിനെ സ്നേഹിക്കുന്ന , അനുഗമിക്കുന്ന ഒരു വലിയ സമൂഹം അത് ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവും , ശിവഗിരി തീര്‍ത്ഥാടനം എന്ന ആശയം അന്കീകരിക്കുന്നതിനു ഗുരുവിനെ പ്രേരിപ്പിച്ചു .
 
എന്നാല്‍ ശിവഗിരി തീര്‍ത്ഥാടനം വെറുമൊരു തീര്‍ത്ഥാടനം മാത്രം ആയിരിക്കരുതെന്നു ഗുരുവിനു നിഷ്കര്‍ഷ ഉണ്ടായിരുന്നു . അതിനാല്‍ തന്നെ ശിവഗിരി തീര്‍ത്ഥാടനത്തിനു അനുഷ്ടിക്കാനുള്ള ചില്ല നിഷ്ഠകളും ഗുരു നിര്‍ദ്ദേശിച്ചു . തീര്‍ത്ഥാടനം പ്രത്യാശയുടെ പുതുനാമ്പുകള്‍ നല്‍കുന്ന , യുരോപ്യനമാരുടെ പുതുവര്‍ഷമായ ജനുവരി ഒന്നിന് അകെട്ടെ എന്നും , അവിടേക്ക്  വരുന്നവര്‍
ശ്രീ ബുധന്‍ നിഷ്കര്‍ഷിച്ച പഞ്ചശുദ്ധി (ശരീര ശുദ്ധി, വാക് ശുദ്ധി, മന ശുദ്ധി , കര്‍മ ശുദ്ധി , ഭക്ഷണ ശുദ്ധി ) കുറഞ്ഞത്‌ 10 ദിവസമെങ്കിലും അനുഷ്ടിച്ചതിനു  ശേഷമേ ശിവഗിരിയിലേക്ക് തീര്‍ത്ഥാടനത്തിനു എത്താവൂ എന്നും ഗുരു ഉപദേശിച്ചു . അത് പോലെ തന്നെ തീര്‍ത്ഥാടനത്തില്‍ ഏര്‍പെടുന്നവര്‍ മഞ്ഞ വസ്ത്രം ധരിച്ചു വരണമെന്നും ഗുരുദേവന്‍ നിര്‍ദ്ദേശിച്ചു . മഞ്ഞവസ്ത്രം വാങ്ങുവാന്‍ വേണ്ടി ആരും പ്രത്യേകം ചെലവ് ചെയ്യേണ്ടാതിലെന്നും , അവനവന്‍ ഉപയോഗിക്കുന്ന വെള്ളവസ്ത്രം തീര്‍ത്ഥാടന സമയത്ത് മഞ്ഞളില്‍ മുക്കി നിറം വരുത്തിയാല്‍ മതി എന്നും , പിന്നീടു കഴുകി വെള്ള വെള്ള വസ്ത്രമായി ഉപയോഗിക്കാമെന്നും ഗുരു അവരെ ബോധിപ്പിച്ചു .
തീര്‍ത്ഥാടനം , പ്രാര്‍ത്ഥിക്കാനും , അനുഷ്ടിക്കാനും മാത്രമുള്ളതായി തീരരുതെന്നു ഗുരുവിനു നിര്‍ബന്ധമുണ്ടായിരുന്നു .” ഈ ആവശ്യം മുന്‍നിര്‍ത്തി ശിവഗിരിയിലേക്ക് വരേണ്ട ആവശ്യമില്ല , ഭക്തര്‍ക്ക്‌ അത് അവരവരുടെ ഭവനങ്ങളില്‍ ചെയ്യാവുന്നതാണ് . അതുകൊണ്ട് പ്രാര്‍ത്ഥനകള്‍ക്കും , അനുഷ്ടാനങ്ങള്‍ക്കും അപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും , അവരുടെ നിത്യ ജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ മനസിലാക്കാനുള്ള ഒരു വേദി ആയി തീര്‍ത്ഥാടനം മാറണം” അതിന്‍റെ അടിസ്ഥാനത്തില്‍ ശിചിത്വം , വിദ്യാഭ്യാസം , വിശ്വാസവും ആരാധനയും , കൃഷി , സംഘടന , വ്യവസായം , കൈത്തൊഴില്‍, പ്രവര്‍ത്തിപരിചയം , തുടങ്ങിയ 9 വിഷയങ്ങളില്‍ അതാതു മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ ഉള്‍പെടുതികൊണ്ട്  സെമിനാറുകളും , ചര്‍ച്ചകളും സംഘടിപ്പിക്കണമെന്നും ഗുരു നിര്‍ദ്ദേശിച്ചു .അങ്ങിനെ ജനങ്ങളെ ഒന്നിപ്പിക്കുന്ന അവന്‍റെ ജീവിത നിലവാരത്തെ ഉയര്‍ത്താന്‍ സഹായകമാക്കുന്ന ഒന്ന് എന്ന നിലയില്‍ ശിവഗിരി തീര്‍ത്ഥാടനം എക്കാലവും വേറിട്ട്‌ നില്‍ക്കുന്നു .
 
എന്നാല്‍ 1928 ല്‍ ആ പരമ ഗുരുവിന്‍റെ സമാധിക്കു ശേഷം , 1932 ലാണ് ശിവഗിരിയിലെക്കുള്ള ആദ്യ തീര്‍ത്ഥാടനം നടന്നത് . 1932 ല്‍ ഇലവുംതിട്ടയിലെ 76  നമ്പര്‍ എസ് എന്‍ ഡി പി ശാഖ യില്‍ നിന്ന് അഞ്ചു ഭക്തരോടെ തുടങ്ങിയ തീര്‍ത്ഥാടനം , വര്‍ഷങ്ങള്‍ കഴിയുന്തോറും ഭക്തരുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നു .ഇന്ന് 79 താമത് തീര്‍ത്ഥാടനം എത്തിനില്‍ക്കുമ്പോള്‍ ജന കോടികള്‍ ആണ് ശിവഗിരിയിലേക്ക് ഒഴുകി എത്തുന്നത്‌ , അക്ഷരാര്‍ഥത്തില്‍ ഒരു പീതസാഗരമായി  ശിവഗിരിയും പരിസരവും മാറുകയാണ് .
ഗുരു ദേവ തൃപ്പാദങ്ങളില്‍ കൂപ്പു കൈകളോടെ
ബിനു കേശവന്‍
Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *