ശിവഗിരി തീര്‍ത്ഥാടനം ഒരു പുതു യജ്ഞത്തിന്റെ തുടക്കം

ശിവഗിരി തീര്‍ഥാടനം !കേരളം വ്രത ശുദ്ധിയില്‍ മുങ്ങി നില്‍ക്കുന്ന മഞ്ഞുമാസം തന്നെ ശിവഗിരി തീര്‍ഥാടന കാലവുമായത് ഗുരുദേവന്റെ ക്രാന്ത ദര്‍ശനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമല്ലെ? ഇളം മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ശിവഗിരിക്കുന്നു കളുടെചാരുത കൂട്ടാന്‍ മഞ്ഞ സാഗരം കൂടി ഒത്തു ചേരുമ്പോള്‍ പ്രകൃതി പോലും ആ മഹാ സംഗമത്തിന്റെ നിര്‍വ്രുതിയിലാവുകയാണ്. 

ഈ വര്ഷം ഏകദേശം ഇരുപതു ലക്ഷം തീര്‍ഥാടകര്‍ മൂന്നു ദിവസങ്ങളിലായി ശിവഗിരിയില്‍ എത്തിച്ചേരും എന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുദേവ ഭക്തര്‍ ശിവഗിരിയില്‍ സംഗമിക്കുന്നത്  ശ്രീനാരായണ സമൂഹത്തിനു എത്രയും അഭിമാനകരമായ സംഗതിയാണ്. 

മാതാപിതാക്കളുടെ ഗുരുദേവ ഭക്തിയില്‍ ആകൃഷ്ടരായി ചെറിയ കുട്ടികള്‍ പോലും വ്രതമെടുത്ത് പദയാത്രയ്ക്ക് സന്നധമായെന്ന പത്ര വാര്‍ത്തകള്‍ പുതു തലമുറയിലേക്കും ശ്രീനാരായണ സന്ദേശങ്ങള്‍ വേണ്ടവിധത്തില്‍ പകര്‍ന്നു നല്‍കാന്‍ നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് സാധിക്കുന്നുണ്ട് എന്നതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമായി കരുതാം. 

മാനവ സ്നേഹത്തിന്റെ ആഴവും പരപ്പും ഇന്ന് ലോപിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നിത്യ ജീവിതത്തിലെ ഓരോരോ സംഭവങ്ങളും, ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ തീര്‍ഥാട നങ്ങള്‍ പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ആ ചുരുങ്ങിയ പ്രതലങ്ങളെ കൂടുതല്‍ ആഴവും പരപ്പുമുള്ളതാക്കി നമ്മുടെ ഹൃദയങ്ങളില്‍ പുനസ്ഥാപിക്കാന്‍ പര്യാപ്തം ആക്കേണ്ടതാണ്.

കടലിലെ തിരകള്‍ പോലെ ഉയര്‍ന്നുവരുന്ന നമ്മുടെ ഈ ഹ്രസ്വമായ ജീവിതം അതിലെ പരമാനന്ദത്തില്‍ ലയിക്കുകയും പരം പോരുളിനോടു ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുമ്പോള്‍ ഭേദ ഭാവങ്ങളൊന്നും ഉണ്ടാകുന്നില്ല. നമ്മള്‍ സ്വയം നമുക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ പക്ഷെ നമ്മെ ആള്‍ക്കൂട്ടത്തില്‍ തനിയെ നിര്‍ത്തുകയാണ്. നമ്മുടെ ഹൃദയത്തില്‍ കാലങ്ങളായി കോരി നിറച്ചിരിക്കുന്ന മിഥ്യാ ധാരണകള്‍ ലോകത്തിലേക്ക്‌ ഇഴുകിചേരാന്‍ നമ്മെ അനുവദിക്കുന്നില്ല. 

ശിവഗിരി തീര്‍ഥാടനം പുതുവര്‍ഷ പുലരിയില്‍ സമാപിക്കുമ്പോള്‍ പുതിയ പ്രത്യാശകള്‍ നമ്മില്‍ ഉണ്ടാകട്ടെയെന്ന് ഗുരുദേവന്‍ അനുഗ്രഹിച്ചു. അതിനുള്ള അനുഗ്രഹം ആ ശിവഗിരികുന്നുകളില്‍, ആ തൃപ്പാദങ്ങളില്‍ വന്ദിച്ചു വരുന്ന ഓരോ ഭക്തനും അനവരതം ലഭിക്കുക തന്നെ ചെയ്യും. ശിവഗിരിക്കുന്നുകളില്‍ നമ്മള്‍ വയ്ക്കുന്ന ഓരോ കാലടിയും പക്ഷെ നമ്മുടെ ജീവിതത്തെ നേര്‍വഴിക്കുനടത്തുന്ന ഓരോ പ്രതിജ്ഞ യാവേണ്ടാതാണ്. അറിവിന്റെ ഏറ്റവും മഹത്തായ അറിവിലേക്കുള്ള അന്വേഷണത്തിന്റെ ആദ്യ ചുവടുവയ്പ്പാകട്ടെ ശിവഗിരി തീര്‍ഥാടനം. ആ കുന്നിന്റെ നെറുകയില്‍ ചെന്ന് ഓരോരുത്തരും ബാഹ്യ പ്രകൃതിയെ കണ്ടു ആസ്വദിക്കുന്നു. അതിനുശേഷം വന്ടത് തന്റെ കണ്ണുകളെ ഉള്ളിലേക്ക് തരിച്ചു പിടിക്കുക എന്നതാണ്. 

ഗുരു അരുളിയതുപോലെ : 
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ ത- 
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- 
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

 അങ്ങനെ തെരുതെരെ വണങ്ങിയുനരുമ്പോള് മനസ്സിലെ ഭേദ ഭാവങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലന്നു മനസ്സിലാകും. അപ്പോള്‍ പിന്നെ പോരുതുന്നതിന്റെയും ജയിക്കുന്നതിന്റെയും നിഷ്ഫലത എന്തെന്ന വെളിവുണ്ടാകാതെ തരമില്ല. നമ്മുടെ ജീവിതത്തിലെ അന്വേഷണങ്ങളൊക്കെ ശിവഗിരിക്കുന്നില്‍ അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ തീര്തടന ത്തിന്റെ ലക്‌ഷ്യം പ്രാപ്തമായി എന്നതില്‍ തര്‍ക്കമില്ലല്ലോ?

 ശിവഗിരിയിലെ നമ്മുടെ രണ്ടാമത്തെ ദൌത്യമാണല്ലോ ശാരദാ ദേവിയുടെ അനുഗ്രഹം വാങ്ങുകയെന്നത്. ഗുരുദേവന്‍ നിര്‍ദേശിച്ച പ്രകാരം നിര്‍മ്മിച്ച ആ ശാരദാ ക്ഷേത്രത്തിന്റെ സാമീപ്യം ശിവഗിരിയിലെ ഒരോ സന്ദര്‍ശനവും ജീവിതത്തിന്റെ ഒരു പുണ്യ മാകുന്നു. ആ വെള്ള മണല്തരികളുടെ മൃദുലത ഓരോ ഭക്തന്റെയും ഹൃദയത്തെ കൂടുതല്‍ നിര്‍മലം ആക്കാനുതകുന്ന താണ്‌. “എണ്ണിയാല്‍ ഓടുമ്ഗാത്ത ഭേദ ചിന്തകളുടെ സ്വരൂപ ബോധം മറന്നു അന്നാടിയില്‍ പ്രിയമുണര്‍ന്നു ഈ സംസാര ക്കടലില്‍ വീണു വലയുന്ന എന്റെ അന്തക്കരണത്തെ അല്ലയോ ജനനീ ! ആ നാട മണ്ഡലത്തില്‍ വിലയിച്ചു അമ്മയുടെ ആത്മ ചൈതന്യം പ്രസരിക്കുന്ന ബോധ കേന്ദ്രത്തില്‍ ഈ ഭേദ ചിന്തകളെ വിലയിച്ചു ചേര്‍ത്ത് പ്രശാന്തിയെ കൈവരിക്കുവാന്‍ എന്നെ അനുഗ്രഹിക്കേണമേ എന്ന പ്രാര്‍ത്ഥന ആലപിക്കുമ്പോള്‍ (ജനനീ നവരത്ന മഞ്ജരി) മനുഷ്യ ഹൃദയത്തിലെ ചിന്തകളുടെ തരംഗ വൈകല്യങ്ങലെല്ലാം അടങ്ങി മനസ്സ് ദേവിയുടെ ശാന്തമായ ഹൃദയ പുണ്ടാരീകത്തില്‍ സ്വസ്തി കൊള്ളുന്നു. 

അങ്ങനെ ആ വിശ്വ ജനനിയുടെ ജ്ഞാന മഹസ്സില്‍ കുതിര്‍ന്നില്ലാതെയായി തന്റെ അസ്ഥിതയെല്ലാം ദേവിയുടെ അസ്ഥിതയാക്കി മാറ്റി തന്റെ ദുഖങ്ങളെല്ലാം ദേവിയുടെ ആനന്ദ സരിതാക്കി മാറ്റി തന്നിലെ വിഭാഗീയതകളെ എല്ലാം ആ പാടങ്ങളില്‍ അര്‍പ്പിച്ചു ജീവിതത്തെ ഒരു പുതിയ തലത്തിലേക്കുയര്‍ത്തി ധന്യമാക്കുവാന്‍ ഈ തീര്‍ഥാടനം ഉപയോഗ പ്രദമാവട്ടെ! നമ്മുടെ സമൂഹത്തിനു തന്നെ ഒരു പുതിയ ചിന്താ ശക്തിയും ഒരു നൂതനമായ കാഴ്ച പ്പാടും അങ്ങനെ വളര്‍ത്തിയെടുക്കാനുള്ള ഒരു യജ്ഞത്തിന്റെ തുടക്കമാവട്ടെ ഈ ധന്യമായ അവസരം. നമ്മുടെ ഇഹലോക വാസത്തിന്റെ ആ ലകഷ്യപ്രാപ്തിക്കു പ്രാപ്താര്‍ ആവാനുള്ള ഒരു കാരണം കൂടിയായി തീരട്ടെ നമ്മുടെ തീര്‍ഥാടനം!!. 

അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ- 
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി 
സദസദിതി പ്രതിപത്തിയറ്റു സത്തോ- 
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം! 

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *