ബിഷപ്പിനെതിരെ പ്രക്ഷോഭം

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്നെതിരെ എസ്എന്‍ഡിപി യോഗം. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കണം. മതപരിവര്‍ത്തനം നടത്താന്‍ ക്രൈസ്തവര്‍ കോടികള്‍ മുടക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേ സമയം വിവാദ പരാമര്‍ശം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപ പരിസരത്ത് നിന്നും തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയേറ്റിനുമുന്നില്‍ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ല കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശം നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. strike-against-bishop-by-sndp-yogam

തിങ്കളാഴ്ച വൈകുന്നേരം കോട്ടയം യൂണിയൻ യൂത്ത്മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനം ബഹു: കോട്ടയം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ശ്രീ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

sndp-union-kottayam1sndp-union-kottayam-strikeഎസ്.എന്‍.ഡി.പി. യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തില്‍ കരിമ്പനിലെ ഇടുക്കി രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. തൊടുപുഴ യൂണിയന്‍ തൊടുപുഴയില്‍ നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബിഷപ്പിന്റെ കോലം കത്തിച്ചു. മലനാട് എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ കട്ടപ്പനയിലും പ്രകടനം നടന്നു.
തിങ്കളാഴ്ച വൈകീട്ട് 4.30നാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ബിഷപ്പ് ഹൗസിന് നൂറു മീറ്റര്‍ ദൂരെ തൊടുപുഴ ഡിവൈ.എസ്.പി. സാബു മാത്യുവിന്റെ നേതൃത്വത്തില്‍ നൂറിലധികം പോലീസുകാര്‍ മാര്‍ച്ച് തടഞ്ഞു. സമരക്കാര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ ഇരുന്ന് ഇടുക്കി ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ചു.


Read the news below;

മിശ്രവിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരെന്ന് ഇടുക്കി ബിഷപ്- കാഞ്ഞിരപ്പള്ളി∙ മിശ്രവിവാഹത്തിനെതിരെ വിമർശനവുമായി ഇടുക്കി രൂപതാ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മിശ്ര വിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്നും ഇതു സഭാ വിശ്വാസത്തെ തകര്‍ക്കുമെന്നും ബിഷപ് ആനിക്കുഴിക്കാട്ടിൽ ഇന്നു വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ ‍സമ്മേളനത്തിലായിരുന്നു ഇടുക്കി ബിഷപ്പിന്‍റെ വിവാദപരാമര്‍ശം. മിശ്രവിവാഹങ്ങൾക്കു സർക്കാരിന്റെ പ്രോത്സാഹനമുണ്ടെങ്കിലും വിശ്വാസികളെന്ന നിലയിൽ അതിനെ എതിർക്കേണ്ടതുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. ലൗ ജിഹാദും എസ്എന്‍ഡിപിയും നിഗൂഢ അജന്‍ഡയിലൂടെ പെണ്‍കുട്ടികളെ തട്ടിയെടുക്കുകയാണെന്നും ബിഷപ് ആനിക്കുഴിക്കാട്ടില്‍ ആരോപിച്ചു. Manorama Link…. 


Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *