SNDP Union Kottayam Varshikam 2013-14

കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റായി എ.ജി. തങ്കപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍. രാജീവിനെ സെക്രട്ടറിയായും വി.എം. ശശിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി. അനില്‍കുമാര്‍, അഡ്വ. വി.പി. അശോകന്‍, കെ.എന്‍. വിജയകുമാര്‍, റിജേഷ് സി. ബ്രീസ്‌വില്ല എന്നിവരെ ബോര്‍ഡ് മെമ്പര്‍മാരായും ഷൈലജ രവീന്ദ്രന്‍, അഡ്വ.ശിവജി ബാബു, വിദ്യാധരന്‍ നീണ്ടൂര്‍ എന്നിവരെ പഞ്ചായത്തുകമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

പി.എസ്. വിജയനായിരുന്നു വരണാധികരി. 17-ാം തിയ്യതി ചേരുന്ന യോഗം എട്ടു കൗണ്‍സിലര്‍മാരെക്കൂടി തിരഞ്ഞെടുക്കും. ഇതോടെ യൂണിയന്‍ ഭരണസമിതി പൂര്‍ണ്ണമാവും.

നാഗമ്പടം മഹാദേവക്ഷേത്രത്തിലെ കവി കുമാര മന്ദിരത്തില്‍ ചേര്‍ന്ന വാര്‍ഷിക78-ാമത് പൊതുയോഗം 24,88,21,853 രൂപയുടെ വരവു ചെലവുകളുള്ള ബജറ്റ് അംഗീകരിച്ചു. എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ കെ.ഡി. രമേഷ് അധ്യക്ഷതവഹിച്ചു. എം.മധു പ്രസംഗിച്ചു. ag1

നാഗമ്പടം ക്ഷേത്രമണല്‍പ്പുറം സംരക്ഷണം, ചാന്നാനിക്കാട് പി.ജി. രാധാകൃഷ്ണന്‍ സ്മാരക കോളേജ്, പബ്ലിക് സ്‌കൂള്‍, കുമരകം ശ്രീനാരായണ കോളേജ് എന്നിവയുടെ വികസനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ മദ്യനിരോധത്തിന്റെ തുടക്കമെന്നനിലയില്‍ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുക, എം.ജി. യൂണിവേഴ്‌സിറ്റിയിലെ ശ്രീനാരായണചെയര്‍ പ്രവര്‍ത്തന ക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.

sadasകോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.ജി. തങ്കപ്പന്‍ കഴിഞ്ഞ 36 വര്‍ഷമായി യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് സംഘടനയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കി. കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്റെ വികസന പരിപാടികള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്കാളിയായി സേവനം നടത്തിവരികയാണ്. നൂറ്റിയൊന്നുശാഖകളുള്ള കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്റെ സംഘടനാ ശേഷിക്ക് കരുത്തുപകരാന്‍ എ.ജി. തങ്കപ്പന്‍ നടത്തിവരുന്ന സജീവ പ്രവര്‍ത്തനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ നന്ദിയോടെ ഓര്‍മ്മിച്ചു. ഒന്‍പതുവര്‍ഷം വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ആര്‍. രാജീവാണ് പുതിയ യൂണിയന്‍ സെക്രട്ടറി.

News Source- http://www.mathrubhumi.com

Gurudevan.Net

Gurudevan.Net

https://www.facebook.com/gurudevan.in

Leave a Reply

Your email address will not be published. Required fields are marked *